Home Latest ഏട്ടൻ എന്നന്നേക്കുമായി എന്നെയും മോനെയും വിട്ട് പോയി… പക്ഷെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് ഒരു...

ഏട്ടൻ എന്നന്നേക്കുമായി എന്നെയും മോനെയും വിട്ട് പോയി… പക്ഷെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് ഒരു നിമിഷം ഓർത്തില്ലാ…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

ഞാൻ വരട്ടെ നിന്റെ ജീവിതത്തില്ലേക്ക്… എനിക്കിപ്പോഴും നിന്നെ ഇഷ്ടം തന്നെയാണ്… ഞാൻ നിന്റെ പഴയ കണ്ണേട്ടൻ തന്നെയാണ്… നമ്മുക്കൊരുമിച്ചൊരു ജീവിതം തുടങ്ങാം….

കണ്ണേട്ടാ അത് ശെരിയാവില്ലാ… കാരണം ഞാനിന്നൊരു ഭാര്യയാണ്, അമ്മയാണ്… എന്റെ ഭർത്താവേ മരിച്ചിട്ടുള്ളു… എനിക്ക് ഒരു മോൻ ഉണ്ട്… എടീ നിനക്ക് ഒറ്റക്ക് അവനേ വളർത്താൻ കഴിയുമോ… കഴിയും കണ്ണേട്ടാ… എത്രയെത്ര പെണ്ണുങ്ങൾ ഭർത്താവ് മരിച്ചിട്ടും മക്കളെ നോക്കുന്നു … അത് പോലെ ഞാനും നോക്കും എന്റെ മോനേ… ഇനിയുള്ള എന്റെ ജീവിതം അവന് വേണ്ടിയാണ്… എന്നാ ശെരി… നിന്റെ ഇഷ്ടം പോലെആയിക്കോ… എടീ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ആദ്യം എന്നെ ഓർക്കണം… ഞാൻ ഉണ്ടാവും നിന്നെ സഹായിക്കാൻ എന്നും… ശെരി കണ്ണേട്ടാ… ഒരു മടിയും കൂടാതെ ഞാൻ വരും… വരണം നീ… അതും പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങി…

പാവം കണ്ണേട്ടൻ എന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു… ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം വരേ സ്വാപ്നം കണ്ടിരുന്നു… പക്ഷെ വിധി ഞങ്ങളെ തോൽപ്പിച്ചു…എനിക്ക് വേറെ ഒരാളെ കല്യാണം കഴിക്കേണ്ടി വന്നു…. അപ്പോഴും കണ്ണേട്ടൻ എന്നെ കുറ്റം ഒന്നും പറഞ്ഞില്ലാ… കണ്ണേട്ടനോട് വേറെ പെണ്ണ് കെട്ടാൻ വരെ ഞാൻ പറഞ്ഞു… പക്ഷെ കെട്ടിയില്ലാ കണ്ണേട്ടൻ…

കല്യാണം കഴിഞ്ഞതിൽ പിന്നെ ഞാൻ കണ്ണേട്ടനെ കാണാനോ… കണ്ണേട്ടൻ എന്നെ കാണാനോ ശ്രമിച്ചിട്ടില്ലാ… കണ്ണേട്ടൻ പിന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല… പിന്നെ എന്റെ എല്ലാം എന്റെ ഏട്ടൻ ആയിരുന്നു… ഒത്തിരി സ്നേഹമായിരുന്നു ഏട്ടന് എന്നോട്… ഞാൻ ഒരു കാര്യവും ഏട്ടനിൽ നിന്ന് മറച്ചു വെച്ചിരുന്നില്ലാ… കണ്ണേട്ടന്റെ കാര്യം വരേ ഏട്ടനോട് ഞാൻ പറഞ്ഞു… അത്രമേൽ എന്നെ വിശോസം ആയിരുന്നു…

ഏട്ടന് സ്വാന്തം എന്ന് പറയാൻ ആരുമില്ലാ..,ഏട്ടന്റെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു… ആകെ ഉണ്ടായിരുന്നത് ഒരു മുത്തശ്ശി ആയിരുന്നു… ആ മുത്തശ്ശി വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി… ഞാനും മോനും മാത്രമായിരുന്നു പിന്നിട് ഏട്ടന്റെ സ്വാന്തം….

ഒരു പാട് സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു എന്റെ… പക്ഷെ എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചു… കടംകൊണ്ട് നിവർത്തിയില്ലാതെ ഏട്ടൻ ജീവിതം അവസാനിപ്പിച്ചു… ഏട്ടൻ എന്നന്നേക്കുമായി എന്നെയും മോനെയും വിട്ട് പോയി… പക്ഷെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് ഒരു നിമിഷം ഓർത്തില്ലാ…

കടക്കാർ വന്ന് ബഹണം വെച്ചു തുടങ്ങി… വീട് വിറ്റു… എന്നിട്ടും കുറച്ചു പൈസയുടെ കുറവുണ്ടായിരുന്നു… കടക്കാരോട് അവധി പറഞ്ഞു… പക്ഷെ എങ്ങനെ അവർക്ക് പൈസ കൊടുക്കും എന്ന് അറിയില്ലായിരുന്നു… വീടുകളിൽ വല്ല തൊടക്കാനോ, പാത്രം കഴുകാനോ പോവാണെമെങ്കിൽ മോനേ കൂടി കൊണ്ട് പോവണം.. വീട്ടിൽ ചോദിക്കാം എന്ന് വെച്ചാൽ വയ്യാത്ത അച്ഛന്റെ കൈയിൽ എന്ത് ഉണ്ടാവാനാ…. വീട് വിൽക്കാൻ പറ്റില്ലാ… വീടിന്റെ ആധാരം ബാങ്കിൽ ആണ്… കണ്ണേട്ടനോട് ചോദിച്ചാലോ എന്ന് കരുതി… പക്ഷെ അത് ശെരിയാവില്ല…

പതുക്കെ മോനേയും കൊണ്ട് ഓരോരോ പണിക്ക് ഇറങ്ങി…. അതിന്റെ ഇടക്ക് കണ്ണേട്ടൻ എന്നെ കണ്ടു… എടീ ഇത്രയും കഷ്ടപ്പാടുകൾ ഉണ്ടായിട്ടും നീ എന്തെ എന്നോട് പറഞ്ഞില്ലാ… കണ്ണേട്ടാ അത് ഞാൻ എങ്ങനെയാ പറയാ എന്ന് കരുതി… എടീ നീ ഇനി ഈ പണിക്കൊന്നും പോവണ്ടാ… ഞാൻ നോക്കിയൊണാം നിന്നെയും നിന്റെ കുഞ്ഞിനേയും… നിനക്ക് ഇനി ഞാനുണ്ട്…

എടീ ഞാൻ വീട്ടും നിന്റെ കടങ്ങൾ… കണ്ണേട്ടാ… നീ ഒന്നും പറയണ്ടാ… ഇനി ഞാൻ പറയുന്നത് നീ കേട്ടാൽ മതി….

ഞാൻ ചെയുന്നത് ശെരിയോ തെറ്റോ എന്നൊന്നും നീ വിചാരിക്കണ്ടാ… ഞാൻ ചെയുന്നത് ശെരിയാണ്… നിനക്കിനി എന്നും ഞാനുണ്ടാവും…

LEAVE A REPLY

Please enter your comment!
Please enter your name here