Home Viral സ്വപ്നങ്ങൾക്ക് മരണമില്ല അച്ഛന്റെ സ്വപ്നങ്ങളിലൂടെ യാത്ര ചെയുന്ന ഗൗരി

സ്വപ്നങ്ങൾക്ക് മരണമില്ല അച്ഛന്റെ സ്വപ്നങ്ങളിലൂടെ യാത്ര ചെയുന്ന ഗൗരി

0

[ad_1]

വാനമ്പാടിയിലെ ഗൗരി കുട്ടിയെ അറിയില്ലേ എല്ലാവർക്കും. ആണായി വേഷമിട്ട ഒരു കുഞ്ഞു പാട്ടുകാരിയെ പറ്റി പറയുന്ന സീരിയൽ ഇന്ന് ചാനൽ റേറ്റിംഗുകളിൽ ഏറെ മുന്നിലുണ്ടെങ്കിൽ അത് ആ കുരുന്നു പ്രതിഭയുടെ മിടുക്കും പാട്ടുകളും എല്ലാം കൊണ്ടാണ്. സീരിയലിൽ അമ്മ വേഷം ചെയ്യുന്ന ചിപ്പിയുടെ ശെരിക്കുള്ള മകളാണ് ഗൗരി എന്നാണ് പലരുടെയും വിചാരം. അനുമോൾ എന്ന കഥാപാത്രത്തിന്റെ ജീവിത യാത്രയിലൂടെ മുന്നേറുന്ന സീരിയലിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഗൗരിയുടെ കലാ സപര്യ. ഒരു മികച്ച ഗായിക കൂടെയാണ് ഗൗരി..

ഒരുപക്ഷെ അനുമോൾ യാത്ര ചെയ്ത ക്ലേശങ്ങളെക്കാൾ കൂടുതൽ വിഷമാവസ്ഥകളിലൂടെ ഗൗരി യാത്ര ചെയ്തിട്ടുണ്ടാകും. ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്റെ മകളാണ് ഗൗരി. പല ഷോകളിലും ഗാന പിന്നണിയിലും പ്രവർത്തിച്ചു പരിചയമുള്ള പ്രകാശ് അറിയപ്പെടുന്ന ഒരു കലാകാരൻ ആയിരുന്നു. രണ്ട് വയസു മുതൽ തന്റെ അച്ഛന്റെ മടിയിലിരുന്ന് അദ്ദേഹം മൂളുന്ന ഈണങ്ങൾ കൈ തട്ടി ആസ്വദിച്ച ഗൗരിക്ക് അച്ഛൻ പതിയെ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി.

മകൾക്കു ഏഴു വയസ്സാകുമ്പോൾ പാട്ടുകളുടെ ലോകത്തേക്ക് കൊണ്ട് വരും എന്ന് മനസ്സിൽ തൊട്ടു അച്ഛൻ അന്ന് പറഞ്ഞെങ്കിലും കാലം അദ്ദേഹത്തിനെ അതിനു അനുവദിച്ചില്ല. സ്വപ്‌നങ്ങൾ ബാക്കിയാക്കി ഒരുപാട് പേരെ വെടിഞ്ഞു ആ ജീവൻ ഒരു റോഡ് ആക്‌സിഡന്റിൽ പൊലിഞ്ഞപ്പോൾ ആ വാക്കുകൾ ഭൂമിയിലെങ്ങോ തങ്ങി നിന്നു. ഒടുവിൽ കാലം ആ മകളെ ഏഴാം വയസിൽ അമ്മയുടെ കൈ പിടിച്ചു പാട്ടിന്റെ ലോകത്തേക്ക് നയിക്കുമ്പോൾ ആ വാക്കുകൾ അന്വർഥമാക്കുകയായിരുന്നു.

അച്ഛന്റെ വഴിയേ നടന്ന ആ മകൾക്കു മുകളിൽ നിന്നു വഴികാട്ടാൻ പ്രകാശ് ശ്രമിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകും ഗൗരിയെ തേടി ഏഴാം വയസിൽ ഒരു സംസ്ഥാന അവാർഡ് എത്തിയത്. കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാർഡാണ് ഗൗരിക്ക് ലഭിച്ചത്. ഗൗരിക്ക് പതിയെ അവസരങ്ങൾ വന്നുതുടങ്ങി ഒടുവിൽ പാട്ടിനു പ്രാധാന്യം നൽകുന്ന സീരിയലായ വാനമ്പാടിയിലെ റോളും. അച്ഛനും അമ്മയ്ക്കും ഒക്കെ നന്ദി പറയുന്ന ഗൗരിക്ക് ഒരു ആഗ്രഹം കൂടെയുണ്ട്. ഇപ്പോൾ താമസിക്കുന്ന വാടക വീടിൽ നിന്നു മാറി പുതിയൊരു വീട് വയ്ക്കണം.

മനുഷ്യർ ഈ ലോകം വിട്ടു പോയായാലും അവർ ബാക്കി വയ്ക്കുന്ന ആഗ്രഹങ്ങൾ തീവ്രതയുള്ളത് ആണെങ്കിൽ അവ നിലനിൽക്കും കാലം അവ നടത്തുകയും ചെയ്യും. ഗൗരിയുടെ ഈ ആഗ്രഹവും സാധ്യമാകും എന്ന് ഉറപ്പാണ്. കാരണം മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചു പ്രകാശ് ബാക്കി വച്ച് പോയ സ്വപ്‌നങ്ങൾ ഓരോന്നോരോന്നായി ഈ മകളിലൂടെ നിറവേറുകയാണ്. മുകളിലെങ്ങോ നിന്നു ഗൗരിയുടെ പാട്ട് കേട്ട് ആ അച്ഛൻ ചിരിക്കുന്നുണ്ടാകും. സ്വപ്നങ്ങൾക്ക് മരണമില്ല അല്ലെ ..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here