Home തൂലികയെ പ്രണയിച്ചവൻ അജു എന്നെ ഇത്രയധികം വെറുക്കാൻ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ…

എന്നെ ഇത്രയധികം വെറുക്കാൻ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

ഞാനെന്റ ഡയറി എടുത്ത് എഴുതാൻ തുടങ്ങി… ഇന്നേക്ക് ഏട്ടൻ എന്നെ ഡിവോഴ്സ് ചെയ്തിട്ട് മൂന്ന് വർഷം ആവുന്നു… എന്നെ ഒന്ന് വിളിക്കാനോ കാണാനോ ഏട്ടന് തോന്നിയില്ലാ… പലതവണ ഞാൻ വിളിച്ചു നോക്കി… ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ലാ… എന്നെ ഇത്രയധികം വെറുക്കാൻ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ… ആകെ ചെയ്ത തെറ്റ്‌ എനിക്ക് അമ്മയാവാൻ കഴിയില്ലാ എന്നതാണ്… എനിക്കും ആഗ്രഹം ഉണ്ടായിരുന്നു ഒരു പെൺകുഞ്ഞ് വേണം എന്ന്… പക്ഷെ എനിക്ക് അമ്മയാവാൻ കഴിയില്ലാ…

അമ്മയാവാത്ത എന്നെ വേണ്ടാ എന്ന് പറഞ്ഞ് ഏട്ടൻ എന്നെ ഡിവോഴ്സ് ചെയുമ്പോൾ ഞാൻ എതിർപ്പൊന്നും പറഞ്ഞില്ലാ… ഏട്ടനും ആഗ്രഹം ഉണ്ടാവുമല്ലോ അച്ഛൻ ആവണം എന്ന്… ഡിവോഴ്സ് കഴിഞ്ഞതിന് ശേഷം ഏട്ടൻ എന്നെ ഒന്ന് വിളിച്ചിട്ടു പോലും ഇല്ലാ… അതിൽ എനിക്ക് വിഷമം ഇല്ലാ കാരണം എന്റെ ഏട്ടന്റെ സന്തോഷം ആണ് എനിക്ക് വലുത്… ഞാൻ എന്റെ ഏട്ടനെ അത്രയധികം സ്നേഹിക്കുന്നുണ്ട്…

വേറെ ഒരു കല്യാണത്തിന് വീട്ടുക്കാർ നിർബന്ധിച്ചപ്പോഴും ഞാൻ സമ്മതിച്ചില്ലാ… കാരണം എന്റെ ഏട്ടനാണ് എനിക്ക് വലുത്… എന്നെക്കാൾ താഴെ ഒരു അനിയത്തിയുണ്ട് എനിക്ക്… അവളുടെ കാര്യം ഓർക്കുമ്പോൾ ആണ് വിഷമം… ഞാൻ ഇങ്ങനെ നിൽക്കുന്നത് കൊണ്ട് അവളുടെ കല്യാണം നടക്കുന്നില്ലാ… അതാണ് എന്റെ ഇപ്പോഴത്തെ വിഷമം…

കുറച്ചു നാൾ കഴിഞ്ഞപ്പോൾ എനിക്കൊരു കല്യാണ ആലോചന വന്നു… ആ വന്ന ചേട്ടന് ഒരു മോൾ ഉണ്ട്… മൂന്ന് വയസ്സ് പോലും ആയിട്ടില്ലാ ആ മോൾക്ക് … ആ ചേട്ടന്റെ ഭാര്യ മരിച്ചു പോയി… എനിക്ക് ആണെങ്കിൽ ആ മോളേ ഇഷ്ടം ആയി .. പക്ഷെ കല്യാണത്തിന് സമ്മതിക്കാൻ എനിക്ക് ആയില്ലാ… കാരണം എന്റെ മനസ്സിൽ ഏട്ടൻ ആണ് ഇപ്പോഴും…

ഒരു ദിവസം അനിയത്തി എന്റെ അടുത്തേക്ക് വന്നു… ചേച്ചി… ചേച്ചി ഈ കല്യാണത്തിന് സമ്മതിക്കണം… ചേച്ചി ആരെയാണ് ഓർത്ത് ഇരിക്കുന്നത്… ചേച്ചിയെ ഡിവോഴ്സ് ചെയ്ത ആ ചേട്ടനെയോ… ആ ചേട്ടൻ വേറെ കല്യാണം കഴിച്ചില്ലേ… ചേച്ചി ഇനിയും ചേച്ചിയുടെ ജീവിതം വെറുതെ ഇല്ലാതാക്കരുത്… ചേച്ചിയുടെ എല്ലാ കാര്യവും അറിഞ്ഞിട്ട് തന്നെയാണ് ആ ചേട്ടൻ ചേച്ചിയെ വിവാഹം കഴിക്കാൻ സമ്മതം ആണ് എന്ന് പറഞ്ഞത്… ചേച്ചി ചേച്ചിക്ക് കഴിയും ആ മോളുടെ അമ്മയാവാൻ…

ഞാൻ കല്യാണത്തിന് സമ്മതിച്ചു… എന്തിനാണ് എന്നെ വേണ്ടാത്തവരെ ഓർത്ത് ജീവിതം കളയുന്നത് എന്ന് എനിക്ക് തോന്നി… ഞാൻ ആ മോളുടെ അമ്മയാവാൻ പോവാ… അങ്ങനെ ഞാനൊരു അമ്മയായി… എനിക്ക് ഉണ്ടായത് അല്ലെങ്കിലും ഞാൻ അവളേ സ്വന്തം മോൾ തന്നെയായിട്ടാണ് കാണുക… പുതിയൊരു ജീവിതത്തിലേക്ക് ഞാൻ കടക്കുകയാണ്…

LEAVE A REPLY

Please enter your comment!
Please enter your name here