Home Viral കെ ജി എഫ് വെറുമൊരു കെട്ടു കഥയല്ല കെ ജി എഫ് എന്ന സ്വർണ്ണഖനി

കെ ജി എഫ് വെറുമൊരു കെട്ടു കഥയല്ല കെ ജി എഫ് എന്ന സ്വർണ്ണഖനി

0

[ad_1]

1871 ൽ മൈക്കിൾ ഫില്ടസ്ജറാൾഡ് ലവല്ലേ, ഒരു റിട്ടയേർഡ് ഐറിഷ് പട്ടാളക്കാരൻ. ബാംഗളൂരിൽ താമസം ആരംഭിച്ചു. റിട്ടയര്മെന്റിനു ശേഷമുള്ള ജീവിതം കൂടെയുണ്ടായിരുന്നവർ ആഘോഷമാക്കിയപ്പോൾ മൈക്കിൾ വായനയിലൂടെ ആണ് സമയം പോകാൻ തീരുമാനിച്ചത്. വായനക്കിടയിൽ 1804 ൽ ഏഷ്യാറ്റിക് ജേർണൽ പ്രസദികരിച്ച ഒരു നാല് പേജുള്ള ഒരു ജേർണൽ അദ്ദേഹം വായിച്ചു.

അത് ഒരു തുടക്കമായിരുന്നു, ലോകത്തിലെ തന്നെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ ഗോൾഡ് മൈന്റെ പിറവി.. അതെ കെ ജി എഫ്ന്യൂസിലണ്ടിൽ പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തു തന്നെ സ്വർണ ഖനനത്തിൽ ഏറെ തല്പരൻ ആയിരുന്നു മൈക്കിൾ. ലെഫ്റ്റനെന്റ് ജോൺ വാറൻ കോലാർ പ്രദേശത്തെ സ്വർണ്ണത്തിന്റെ ഡെപോസിഷനെ പറ്റി എഴുതിയ കുറിപ്പ് മൈക്കിളിനു ഉള്ളിലെ ആ പഴയ കൗതുകത്തെ കുത്തി ഉണർത്തി.

1799 ൽ തന്നെ വാറൻ ഈ പ്രദേശത്തിനെ കുറിച്ച് പഠിക്കാനും അറിയാനും തുടങ്ങിയിരുന്നു. ടിപ്പു ശ്രീരംഗപട്ടണത്തിൽ വച്ച് നടന്ന യുദ്ധത്തിൽ മരണപെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന് ഈ പ്രദേശത്തിൽ കൂടുതൽ നിരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞത്. നാട്ടുകാരിൽ നിന്നും പഴയ പുസ്തകങ്ങളിൽ നിന്നും ചോളാ സാമ്രാജ്യത്തിലെ ജനങ്ങൾ കോലാറിൽ നിന്ന് കൈകൊണ്ട് കുഴിച്ചു സ്വർണ്ണം വാരി എടുത്തിരുന്ന കഥകൾ അദ്ദേഹം അറിഞ്ഞു. അതൊന്നും വെറും നാടോടിക്കഥ അല്ലെന്നു അദ്ദേഹം വിശ്വസിച്ചു.

ഇത് സത്യമമോ എന്നറിയാൻ അദ്ദേഹം ഒരു ബുദ്ധി ഉപയോഗിചു. കോലാറിലെ മണ്ണിൽ സ്വർണ്ണത്തിന്റെ അംശം ഉണ്ടെന്നു കാണിച്ചു തരുന്നവർക്ക് ഇനാം പ്രഖ്യാപിച്ചു. തങ്ങൾക്ക് കൂടെ അവകാശപ്പെട്ട ഒരു വലിയ ശേഖരം സ്വന്തമാക്കാൻ ഉള്ള വാറന്റെ പദ്ധതി ആണ് അതെന്നു ആ പാവങ്ങൾ മനസിലാക്കിയില്ല. അവർ അയാൾക്ക് അതി തെളിയിച്ചു കൊടുത്തു, അവിടെ സ്വർണത്തിന്റെ അംശം ഉണ്ട്. കൂടുതൽ പരിശോധനയിൽ വാറൻ ഇങ്ങനെ മനസിലാക്കി ഓരോ 120 lbs മണ്ണിലും സ്വര്ണത്തിന്റ ഒരു തരി ഉണ്ടാകും എന്നായിരുന്നു അയാൾ മനസിലാക്കിയത്.

എന്നാൽ കൂടുതൽ പ്രൊഫഷണൽ ആയ ഖനനം അതിലും മുകളിൽ സ്വർണ്ണ നിക്ഷേപത്തിന് ഉള്ള സാധ്യത സൃഷ്ടിക്കുന്നു എന്നും അദ്ദേഹം മനസിലാക്കി. അത് ആ റിപ്പോർട്ടിൽ അദ്ദേഹം എഴുതി.1804 തൊട്ട് 1860 വരെ അവിടെ ഖനനത്തിന് പല വഴികൾ വാറൻ തേടി, പക്ഷെ എല്ലാം വിഫലമായി. ഒടുവിൽ വാറൻ എഴുതിയ 67 റിപ്പോർട്ട് വായിച്ചു മൈക്കിൾ ഇതിന്റെ സാദ്ധ്യതകൾ അറിയാൻ സ്ഥലത്തു എത്തി.

1871 ആയിരുന്നു അത്. നീരീക്ഷണത്തിൽ നിന്ന് മൈക്കിൾ ഖനനത്തിന് സാധ്യത ഉള്ള സ്ഥലങ്ങൾ പലതും കണ്ടെത്തി പക്ഷെ അതിൽ കൂടുതൽ അദ്ദേഹത്തിന് ഒന്നും കണ്ടെത്താനായില്ല. 1873 ൽ മഹാരാജ ഗവണ്മെന്റിനോട് ഖനനത്തിനുള്ള അപേക്ഷ നൽകി. ആദ്യം കൽക്കരി ഖനനത്തിന് വേണ്ടി ആണ് അനുമതി ആണ് അയാളുടെ ആവശ്യങ്ങളെ നിരാകരിച്ചു ഗവണ്മെന്റ് നൽകിയത്. എന്നാൽ നിരന്തരമായ സമ്മർദ്ദം മൂലം ഒടുവിൽ 1875 ൽ സ്വർണ്ണ ഖനനത്തിന് അനുമതി നൽകി20 വര്ഷം ലീസിനു ആണ് സ്ഥലം അദ്ദേഹത്തിന് നൽകിയത്.1877 ആയതോടെ ഖനനം മുൻ രീതിയിൽ നിന്ന് സാങ്കേതികമായി ഒരുപാട് മുന്നോട്ട് കൊണ്ട് വരാൻ കഴിഞ്ഞു അദ്ദേഹത്തിനും ടീമിനും.

പതിയെ കെ ജി എഫ് വളരുകയായിരുന്നു. അതോടെ ബ്രിട്ടീഷ് ആ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ തുടങ്ങി. 1900 ൽ മൈസൂർ മഹാരാജാവിനു കെ ജി എഫ് ൽ ഒരു പവർ പ്ലാന്റ് പ്ലാന്റ് തുടങ്ങാൻ അവർ അപേക്ഷ നൽകി. 148 കിലോ മീറ്റർ നീളമുള്ള ട്രാൻസ്മിഷൻ ലൈൻസ് ഇതിനായി കൊണ്ട് വന്നു. 1902 ആയതോടെ പവർ പ്ളാൻറ് നിലവിൽ വന്നു, ബാംഗ്ലൂരോ മൈസൂരോ കറന്റ് വരുന്നതിനു മുൻപ് കെ ജി എഫിലെ ബൾബുകൾ കത്തി തുടങ്ങിബ്രിട്ടീഷ് മൈനിങ് കോളനി ആയത് കൊണ്ട് തന്നെ ബ്രിട്ടീഷ് സംസ്കാരം ആയിരുന്നു ആ സ്ഥലത്തു നിറഞ്ഞു നിന്നത്.

ബ്രിട്ടീഷ് കൺസ്ട്രക്ഷൻ ടൈപ്പ് ബംഗ്ലാവ്സ് ക്ലബ്സ് എന്നിവ അവിടെ ഉയർന്നു. ലിറ്റിൽ ഇംഗ്ലണ്ട് എന്നാണ് അവിടം അറിയപ്പെട്ടത്. എന്നാൽ അവിടുത്തെ ജോലിക്കാരുടെ വീടുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. ഒരു ഷെഡിൽ ഒന്നിലധികം കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. തമിഴ് വംശജർ ആയിരുന്നു ഏറെയും ജോലിക്കാർ. ഈ സ്ഥലത്തെ ഏലി ശല്യവും കുപ്രസിദ്ധമാണ്. 50000 ത്തിൽ പരം എലികളെ ജോലിക്കാർ കൊന്നിട്ടുണ്ട് ഒരു വര്ഷം55 ഡിഗ്രി വരെ ആയിരുന്നു ടണലുകളിലെ ചൂട്. അപകടങ്ങൾ തുടർകഥ ആയിരുന്നു.

1956 ആയപ്പോഴേക്കും ബ്രിട്ടീഷുകാർ അവിടെ നിന്ന് കൂട്ടമായി ഒഴിഞ്ഞു പോകാൻ തുടങ്ങി, കോലാറിലെ സ്വര്ണ്ണ നിക്ഷേപത്തിന്റെ പ്രൗഢിയും അളവും കുറഞ്ഞതോടെ ആയിരുന്നു അത്. പതിയെ സർക്കാർ ആ പ്രദേശം ഏറ്റെടുത്തു. ഇന്ത്യയുടെ സ്വര്ണ്ണ പ്രൊഡക്ഷന്റെ 95 ശതമാനം വന്നിരുന്ന കോലാർ ഗോൾഡ് പാടങ്ങൾ നാഷണലൈസ് ചെയ്യപ്പെട്ടു.

ഒടുവിൽ ഭീമമായ നഷ്ടം കാണിച്ചു 2001 ൽ കോലാർ ഗോൾഡ് പാടങ്ങളിലെ ഖനനങ്ങൾ നിർത്തി വയ്ക്കപെട്ടു..സ്വർണത്തിന്റെ അക്ഷയപാത്രമായിരുന്ന കോലാറിലെ ടണലുകൾ ഇന്ന് വെള്ളം കൊണ്ട് നിറഞ്ഞു പോയി. കെ ജെ എഫിന്റെ പ്രവർത്തനം പല ഗവണ്മെന്റ് പ്ലാൻസിനു ശേഷവും കോടതി വിധികൾക്ക് ശേഷവും ഇന്നും കീറാമുട്ടിയായി തുടരുകയാണ്.ഇനിയും ആയിരക്കണക്കിന് കോടി രൂപയുടെ സ്വർണ നിക്ഷേപം അവിടെ ഉണ്ട്

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here