Home Viral നഫീസ അലിയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ നൊമ്പരമുണർത്തും

നഫീസ അലിയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ നൊമ്പരമുണർത്തും

0

[ad_1]

ബിഗ്-ബി സിനിമയിലെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന മേരി ടീച്ചറിലൂടെയാണ് നഫീസ അലി മലയാളികള്‍ക്ക് സുപരിചിതമായത്.

സിനിമാതാരം എന്നതിനു പുറമേ ദേശീയനീന്തല്‍ത്താരം സൗന്ദര്യറാണി തുടങ്ങിയ പദവികളും നഫീസയ്ക്കുണ്ട്. എന്നാല്‍ 2018 മുതല്‍ താന്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കി…

മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തോല്‍പ്പിക്കും ഞാന്‍ കാന്‍സറിനെ’; ആശുപത്രി ചിത്രം പങ്കുവെച്ച് മലയാളികളുടെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന ശ്രദ്ധേയമായ ലേഖനം പങ്കുവെക്കുന്നു…

രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്, വളരെ അപൂര്‍വ്വമായ പെരിറ്റോണിയല്‍ കാന്‍സര്‍ നഫീസയില്‍ കണ്ടുപിടിക്കുന്നത്. മാസങ്ങളോളം നഫീസ വയറുവേദനയുമായി ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചില്ല.

അണ്ഡാശയത്തിലും കാന്‍സര്‍ ബാധയുണ്ടായിരുന്നതിനാല്‍ അണ്ഡാശയ കാന്‍സര്‍ ആണോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഡോക്ടര്‍മാര്‍ പിന്നീട്. ഒടുവില്‍ മാക്‌സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയെ ചികില്‍സിച്ചത്.

പെരിറ്റോണിയല്‍ കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ നഫീസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് എന്‍റെ ശസ്ത്രക്രിയ എന്നറിയിക്കുന്നതിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നഫീസ അലിയെ ബാധിച്ച പെരിറ്റോണിയല്‍ കാന്‍സറിനെ കുറിച്ച് കൂടുതലറിയാം…
എന്താണ് പെരിറ്റോണിയല്‍ കാന്‍സര്‍

വയറ്റിലെ സ്തരങ്ങളിലുണ്ടാകുന്ന (lining of the abdomen) കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്.

പെരിറ്റോണിയല്‍ ക്യാന്‍സര്‍ അടിവയറ്റിലെ കോശങ്ങളുടെ നേര്‍ത്ത പാളിയിലാണ് വികസിക്കുന്നത്. ഗര്‍ഭാശയവും, മൂത്രാശയവും, മലാശയവും ഈ സ്തരം സംരക്ഷിക്കുന്നു. വയറിനെയോ വന്‍കുടലിനെയോ ബാധിക്കുന്ന ക്യാന്‍സറുമായി ഇതിനെ തെറ്റിദ്ധരിക്കേണ്ടതില്ല.

പെരിറ്റോണിയല്‍ ക്യാന്‍സര്‍ അപകടസാധ്യതകള്‍
പെരിറ്റോണിയല്‍ കാന്‍സര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ സാധാരണമാണ്. ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുള്ള സ്ത്രീകള്‍ക്ക് പെരിറ്റോണിയല്‍ ക്യാന്‍സറിനുമുള്ള സാധ്യത കൂടുതലാണ്.

നിങ്ങള്‍ക്ക് BRCA1, BRCA2 ജനിതക മ്യൂട്ടേഷനുകള്‍ ഉണ്ടെങ്കില്‍ ഇതില്‍ കൂടുതല്‍ സാധ്യതയുണ്ട്. പെരിറ്റോണിയല്‍ കാന്‍സറിനുള്ള മറ്റൊരു അപകടഘടകമാണ് പ്രായം.
-കടപ്പാട്- മാതൃഭൂമി

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here