Home Sumi Jabar അവളുടെ കോളുകളുടെ എണ്ണം കുറഞ്ഞപ്പോഴൊന്നും എന്റെ മനസിൽ ഇങ്ങനെയൊരു ചതി മനസിലായില്ല…

അവളുടെ കോളുകളുടെ എണ്ണം കുറഞ്ഞപ്പോഴൊന്നും എന്റെ മനസിൽ ഇങ്ങനെയൊരു ചതി മനസിലായില്ല…

0

രചന : Sumi Jabar

അജു, ഓൾക്ക് അന്നെ ഒരു മൈൻഡുമില്ലല്ലോ…..

ഉം…… i

ഇങ്ങനെയൊക്കെ പെരുമാറാനും വേണം ഒരുകഴിവ്. അഞ്ച് വർഷം പ്രേമിച്ച് പിരിയാൻ പറ്റാത്ത കമിതാക്കൾ,,

ഒരു കാലത്ത് നിന്നെ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ആളാ ഇപ്പൊ നല്ലൊരാലോചന വന്നപ്പോൾ കാലു മാറിയെ?

നീയൊന്ന് മിണ്ടാതിരുന്നേ ഷിഹാബെ….

ഇനി ആ വിഷയം വിട്, ഒരു നൂറുവട്ടം പറഞ്ഞതല്ലെ അതൊക്കെ നമ്മൾ…

നിന്റെ ഭാഗ്യമെന്ന് കരുത് ഇവളെപ്പോലെയുള്ളവരെ കെട്ടാഞ്ഞത്…..

ഷിഹാബിനോട് ആ വിഷയം വിട് എന്ന് പറഞ്ഞെങ്കിലും എന്റെ ഉള്ള് നീറുകയായിരുന്നു,

കല്യാണ വേഷത്തിൽ അവളെ കണ്ടതോടെ ഹൃദയം പൊട്ടുന്ന പോലെ..
കാരണം അവളെ ഞാൻ സ്നേഹിച്ചത് ടൈം പാസിനല്ല; ആത്മാർത്ഥായി തന്നെയാണ്…….

അവളെ പോലെയുള്ള ഒരുവളെ സ്വന്തമാക്കാൻ എന്റെ സാമ്പത്തികം പോരെന്ന ധാരണയിൽ വാശിയോടെ പഠിച്ചു, നല്ലൊരു കമ്പനിയിൽ ജോലി ശെരിയായി……..

നാട്ടിൽ വന്നത് പ്രതീക്ഷയോടെ ധൈര്യത്തിൽ അവളുടെ ഉപ്പയോട് ചോദിക്കാമെന്ന് കരുതി.

പക്ഷേ പിന്നീടറിയുന്നത് അവൾക്ക് നല്ലൊരു കാശുകാരനായ എഞ്ചിനീയറുമായി വിവാഹം ഉറപ്പിച്ചുവെന്ന വാർത്ത…..

അവളുടെ കോളുകളുടെ എണ്ണം കുറഞ്ഞപ്പോഴൊന്നും എന്റെ മനസിൽ ഇങ്ങനെയൊരു ചതി മനസിലായില്ല.

ചങ്ക് ഷിഹാബ് തന്നെ അവളോട് സത്യം ചോദിച്ചറിയാനായി പോയെങ്കിലും, ഒഴുക്കൻ മട്ടിലായിരുന്നു അവളുടെ പ്രതികരണം.,,,,

അവളുടെ സ്റ്റാറ്റസിനു ചേർന്ന ടീമല്ല എന്നൊക്കെ..

ദേഷ്യം കൊണ്ട് ഷിഹാബ് എന്തൊക്കെയോ വിളിച്ചു പറഞ്ഞു,

നിയനുഭവിക്കുമെടി…..

പണം മാത്രം ഉണ്ടായോണ്ട് എല്ലാം നേടാൻ പറ്റില്ല. ഒരു കാലത്ത് നീയതി നൊക്കെ പശ്ചാത്തപിച്ച് കരയുന്ന ദിവസം വരും…..

ആ പാവത്തിനെ ഒരു പാട് മോഹിപ്പിച്ചു….

അതൊക്കെ കേട്ടിട്ടും ചെറുപുഞ്ചിരിയോടെ രണ്ട് ഇൻവിറ്റേഷൻകാർഡും തന്നവൾ കൂളായി നടന്നു പോയി.

പ്ലസ് ടു മുതൽ തുടങ്ങിയ പ്രേമം, അന്നൊന്നും ഒരു ഡേ പോലും കാണാതിരിക്കാനോ, സംസാരിക്കാതിരിക്കാനോ കഴിയാത്തവളായിരുന്നു.

തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കൂട്ടുകാരോടൊപ്പം നടന്നു നീങ്ങിയ അവൾ പൊന്ന് കൊണ്ട് മൂടി ഒരു മാലാഖ പോലുണ്ട്.

ഫ്രണ്ട്സിനോട് തന്നെ ചൂണ്ടി എന്തോ പറഞ്ഞു, അവർ ആക്കിയ മട്ടിൽ ഒന്ന് ചിരിച്ചു …….

നീയെന്ത് കാണാനിരിക്കാ ഇവിടെ?
നമുക്ക് പോവാം, അവളെ ഒരു ജാട കണ്ടോ?

കുറച്ച് പണമുണ്ടെന്ന് വിചാരിച്ച് ഇങ്ങനെയുണ്ടോ മനുഷ്യർ?

ഒരല്പം ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെ അവൾ നിന്നെ ഫ്രണ്ട്സിന്റെ ഇടയിൽ കൊച്ചാക്കില്ല.

ഒക്കെ കണ്ടോ മുക്കിലും മൂലയിലും ഇരുന്ന് നിന്നെ ഇളിഞ്ഞ നോട്ടം….

നമുക്ക് പോകാം ചെക്കനെ ഒന്ന് കണ്ട ഉടനെ…

നിനക്ക് വട്ടുണ്ടോ?

അവനെ കൂടി കാണാൻ !

സമയം കടന്നു പോയെങ്കിലും ചെക്കൻ വന്നില്ല …

പുതു നാരി ഷഹലയുടെ മുഖത്തെ ചിരിക്ക് ചെറിയ മങ്ങൽ തുടങ്ങി…..

ആളുകൾ മുറുമുറുപ്പ് തുടങ്ങി.

അങ്ങോട്ട് വിളിച്ചു നോക്കിയപ്പോൾ ചെക്കൻ വേറെ പെണ്ണുമൊത്ത് ഒളിച്ചോടിയ വാർത്തയായിരുന്നു.

പിന്നീടങ്ങോട്ട് എന്റെയും ഷിഹാബിന്റെയും മാസ് എൻട്രി…,,,

ഷഹലൂ , നിന്നെയും, പുയ്യാപ്പിളയെയും ഒരുമിച്ച് ക്ഷണിക്കാനാ ഇത്രയും നേരം ഞാൻ എന്റെ വിലപ്പെട്ട ടൈം വേസ്റ്റാക്കിയെ,

സോ അവനിനി വരുമെന്ന് തോന്നുന്നില്ലiiii

നീ നേരത്തെ തന്നെ വരണം…..

എന്റെ കൈയ്യിലെ ഇൻവിറ്റേഷൻ കാർഡും കൊടുത്ത് എന്റെ വക ഒരു ഡയലോഗ്.,,,

തിരിച്ചുള്ള നടത്തത്തിൽ കൂളിംഗ് ഗ്ലാസ് വെക്കാൻ മറന്നില്ല. തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മുഖത്തെ ഭാവം എനിക്കറിയാമായിരുന്നു.

എല്ലാം കണ്ട് അന്തം വിട്ടു വാ പൊളിച്ചു ഷിഹാബും…….

എന്റെ ഫ്രണ്ടിന് വേണ്ടി സമർപ്പിക്കുന്നു 😍😍😍

LEAVE A REPLY

Please enter your comment!
Please enter your name here