Home തൂലികയെ പ്രണയിച്ചവൻ അജു പെണ്ണിനെ മാറ്റി നിർത്തി ഞാൻ സംസാരിച്ചു… അതെ എന്റെ അമ്മയാണ് എനിക്ക് എല്ലാം…

പെണ്ണിനെ മാറ്റി നിർത്തി ഞാൻ സംസാരിച്ചു… അതെ എന്റെ അമ്മയാണ് എനിക്ക് എല്ലാം…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

‘അമ്മ പറയുമായിരുന്നു മരിക്കുമ്പോൾ ആരും ഒന്നും കൊണ്ട് പോകില്ല എന്ന്… പക്ഷെ അച്ഛൻ മരിച്ചുപോയതിന് ശേഷം അമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു പോയി… ചിരി മാത്രമല്ല ‘അമ്മ തന്നെ ഇല്ലാതെ ആയി… എപ്പോഴും അച്ഛന്റെ ഫോട്ടോ നോക്കി റൂമിൽ തന്നെ ഇരിക്കും… ഒന്ന് കരയുന്നത് പോലും ഞാൻ കണ്ടിട്ടില്ലാ… അത്രമേൽ ജീവൻ ആയിരുന്നു അമ്മക്ക് അച്ചനെ… ഭക്ഷണം പോലും കഴിക്കാൻ വരില്ലാ… കൊണ്ട് കൊടുത്താലും കഴിക്കില്ലാ… വിശപ്പില്ലാ എന്നാണ് പറയുക… എത്ര നാൾ എന്ന് വെച്ചാ അമ്മയേ നോക്കി വീട്ടിൽ ഇരിക്കാ… അമ്മയേ ഒന്ന് മാറ്റി എടുക്കണം… എന്നിട്ട് അമ്മയേ കൊണ്ട് പോവണം….

എവിടെ വിചാരിച്ചതൊന്നും നടന്നില്ലാ… അമ്മക്ക് ഒരു മാറ്റവും വന്നില്ലാ… ഞാൻ നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു… അമ്മയേ ഒറ്റക്ക് ആക്കി എന്തായാലും ഞാൻ പോവില്ലാ… അമ്മ എന്തായാലും വരില്ലാ അപ്പൊ ഇവിടെ അങ് സെറ്റ് ആവാം എന്ന് കരുതി…

അതിനായി ഇവിടെ ഒരു കട തുടങ്ങി… മൊബൈൽ കട… കുഴപ്പമില്ലാത്ത ബിസിനസ് ആണ്… അത് കൊണ്ട് അത് തുടങ്ങി…. അമ്മയേ ഇടക്ക് അവിടെ കൊണ്ട് ഇരുത്തും… പൈസ വേടിക്കാൻ… ആദ്യം സമ്മതിച്ചിരുന്നില്ല… പതിയെ പതിയെ വന്നു തുടങ്ങി….

പിന്നീട് അമ്മക്ക് നല്ല മാറ്റം വന്നു… എന്നാലും ഇടക്ക് വിഷമിച്ചിരിക്കുന്നത് കാണാം… പാവം അച്ഛനെ ഓർത്തിട്ടാണ്… ഒരു ദിവസം അമ്മ വന്നു പറഞ്ഞു… മോനേ നിനക്ക് വയസ്സ് എത്ര ആയി എന്നാ വിചാരം ഉണ്ടോ… ഒരു പെണ്ണൊക്കെ കേട്ടണ്ടേ… മോനേ ഒരു കുട്ടിയുടെ ഫോട്ടോ ബ്രോക്കർ കൊണ്ട് വന്നിട്ടുണ്ട്… നിനക്ക് ഇഷ്ടമായെങ്കിൽ നീ പോയി കാണ്… ആ കാണാം അമ്മേ…

പിറ്റേ ദിവസം പെണ്ണ് കാണാൻ പോയി… അവർക്ക് ഇഷ്ടക്കുറവൊന്നും ഉണ്ടയില്ലാ… പെണ്ണിനെ മാറ്റി നിർത്തി ഞാൻ സംസാരിച്ചു… അതെ എന്റെ അമ്മയാണ് എനിക്ക് എല്ലാം… അമ്മയുടെ കാലം കഴിയുന്നത് വരേ നിനക്ക് പണിക്ക് പോവാൻ പറ്റില്ലാ… നിനക്ക് നല്ല പഠിപ്പ് ഉണ്ട് എന്ന് എനിക്കറിയാം… അത് കൊണ്ടാണ് പറഞ്ഞത്… ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ജോലിക്ക് പോവണമല്ലോ… ഞാൻ ജോലിക്ക് പോവണ്ടാ എന്നൊന്നും പറയുന്നില്ല… ‘അമ്മ ജീവിച്ചിരിക്കുന്ന കാലം വരേ നീ പോവണ്ടാ… നിന്നെ നോക്കാനുള്ള ചങ്കുറ്റം എനിക്ക് ഉണ്ട്… ഒരു കുറവും ഇല്ലാതെ നോക്കാൻ എനിക്ക് കഴിയും… ഈ കാര്യങ്ങൾ സമ്മതമാണെങ്കിൽ ഈ കല്യാണം നടത്താം… ഇഷ്ടമാണെങ്കിൽ മാത്രം മതീട്ടോ… എനിക്ക് നിന്നെ ഇഷ്ടമായി… അത് കൊണ്ടാണ് പറഞ്ഞത്…

അവളോട് അത് പറഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ കരുതി കല്യാണം നടക്കില്ലാ എന്ന്… പക്ഷെ അന്ന് രാത്രി തന്നെ അവർക്ക് സമ്മതം ആണ് എന്ന് അവർ വിളിച്ചു പറഞ്ഞു… ആറ് മാസത്തിന് ശേഷം ഞങ്ങളുടെ കല്യാണം കഴിഞ്ഞു…. ഇടക്ക് അവളും വന്നിരിക്കും കടയിൽ… സുഖമുള്ള ജീവിതം….

കാലം കടന്നു പോയി… അവൾ പണിക്ക് പോകുന്നുണ്ട് ഇപ്പൊ… രണ്ട് കുഞ്ഞുങ്ങൾ ആണ് ഞങ്ങൾക്കുള്ളത്… എന്റെ ‘അമ്മ യാണ് അവൾ വരുന്നത് വരേ കുഞ്ഞുങ്ങളെ നോക്കുന്നത്… ‘അമ്മ തന്നെയാണ് അവളെ ജോലിക്ക് പറഞ്ഞു വിട്ടത്…

പെണ്ണ് എന്നാൽ വീട്ടിൽ മാത്രം ഇരിക്കാൻ ഉള്ളതല്ല എന്നാണ് അമ്മയുടെ അഭിപ്രായം… ‘അമ്മ പറഞ്ഞത് സത്യമാണ്… അവൾക്കും ഉണ്ടാവും കുറെ സ്വാപ്നങ്ങളും ആഗ്രഹവും… അവൾ പഠിച്ചത് ജോലിക്ക് പോവാൻ അല്ലേ… അവൾ പൊയ്ക്കോട്ടേ എന്നാണ് അമ്മ പറഞ്ഞത്… ഞാനും സമ്മതിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here