Home Viral മൂന്നു മാസമായി നിയമോൾ മറ്റുള്ളവരുടെ ശബ്ദം കേട്ടിട്ട് ആ ബാഗ് കിട്ടിയവർ തിരിച്ചു എത്തിക്കണം

മൂന്നു മാസമായി നിയമോൾ മറ്റുള്ളവരുടെ ശബ്ദം കേട്ടിട്ട് ആ ബാഗ് കിട്ടിയവർ തിരിച്ചു എത്തിക്കണം

0

[ad_1]

ഒരു ദിവസം വേണ്ടതും വേണ്ടാത്തതുമായ പല കാര്യങ്ങളും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട് .അതിൽ പലതും നാം ഷെയർ ചെയ്യാറുണ്ട് .നിയ മോൾക്ക് വേണ്ടി നിങ്ങൾ ഇത് പരമാവധി ആളുകളിലേക്ക് എത്തിക്കണം കാരണം തന്റെ മുന്നിൽ നിന്നും എല്ലാവരും ഇപ്പോൾ ചുണ്ടനക്കുന്നത് പോലെയാണ് നിയ മോൾക്ക് തോന്നുന്നത്.

മാതാപിതാക്കളുടെ ഉൾപ്പെടെ ആരുടെയും ശബ്‍ദം അവൾ കേൾക്കുന്നില്ല .മൂന്ന് മാസം മുൻപാണ് കണ്ണൂര്‍ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത രണ്ട് വയസുകാരി മകൾ നിയശ്രീക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. കേള്‍വിശക്തി തിരിച്ച് കിട്ടിയതോടെ പതിയെ പതിയെ അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

സര്‍ജറിക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ട്രെയിന്‍ യാത്ര അതെല്ലാം തകർത്തെറിഞ്ഞു. ശ്രവണ സഹായ ഉപകരണം ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു. ട്രെയിനിൽ നല്ല തിരക്കായതിനാല്‍ ഉപകരങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്പാര്‍ട്‌മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.

സര്‍ക്കാര്‍ സഹായത്തോടെയാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തിയത്. അതും എട്ട് ലക്ഷത്തോളം രൂപ ചെലവു വരുന്ന സര്‍ജറി സര്‍ക്കാര്‍ വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നും കേൾക്കാനാവാതെ അവൾ നിലത്തുകിടന്ന് കരയുമ്പോൾ ചങ്ക് പിടയുന്നത് കണ്ടുനിൽക്കുന്നവരുടെയാണ്.

ആരുടെയെങ്കിലും കൈയ്യിൽ ആ ബാഗ് കിട്ടിയിട്ടുണ്ടെങ്കിൽ അത് തിരികെ തരണം. എന്റെ മകളുടെ ജീവിതമാണ്. നിറകണ്ണുകളോടെ രാജേഷ് പറയുന്നു. പുതിയ ഒരെണ്ണം വാങ്ങണമെങ്കിൽ അഞ്ചുലക്ഷത്തോളം രൂപ വേണം.

ആ തുക കണ്ടെത്താൻ ഇൗ അച്ഛന് ഇന്ന് മറ്റ് മാർഗങ്ങളൊന്നുമില്ല. എവിടെയെങ്കിലും ആ ബാഗ് കിട്ടുന്നവർ ഇ നമ്പറിൽ രാജേഷിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെടണം : 9847746711
കണ്ടെത്തും വരെ പരമാവധി ഷെയർ

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here