Home Viral 25കാരൻ 48കാരിയെ കല്യാണം കഴിച്ചെ’ന്ന് നെറികെട്ട പ്രചാരണം ദമ്പതികള്‍ക്ക് അധിക്ഷേപം

25കാരൻ 48കാരിയെ കല്യാണം കഴിച്ചെ’ന്ന് നെറികെട്ട പ്രചാരണം ദമ്പതികള്‍ക്ക് അധിക്ഷേപം

0

[ad_1]

സദാചാരവാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായി കണ്ണൂരിലെ നവ ദമ്പതികൾ. കണ്ണൂർ ചെറുപുഴയിൽ അനൂപ് പി.സെബാസ്റ്റ്യനും കണ്ണൂരിലെ തന്നെ ചെമ്പൻ തൊട്ടിയിലെ തോട്ടുംകര ജൂബി ജോസഫുമാണ്‌ സൈബര്‍ ആക്രമണത്തിന് ഇരയായി സൈബര്‍ ആക്രമണത്തില്‍ വശം കെട്ടിരിക്കുന്നത്.

വധുവും വരനും തമ്മിലുള്ള ചിത്രം ചൂണ്ടിയാണ് പ്രായവ്യത്യാസത്തിന്റെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നത്. വരനായ അനൂപ് പി.സെബാസ്റ്റ്യന്ന്‍ വിവാഹം നടന്ന തിങ്കളാഴ്ച പാലാ കാറ്ററിംഗിന്റെ പേരില്‍ നല്‍കിയ വിവാഹ പരസ്യം അതേപടി പ്രദര്‍ശിപ്പിച്ചാണ് സദാചാരക്കാർ ഫേസ്ബുക്കിൽ പരിഹാസവുമായി ഇറങ്ങിത്തിരിച്ചത്.

വിവാഹ ഫോട്ടോ അതേ പടി ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയ പറയുന്നത് പെണ്ണിന് വയസ് 48. ചെക്കന് വയസ്സ് 25 എന്നാണ്. ഫോട്ടോയില്‍ പ്രായവ്യത്യാസം പ്രകടവുമാണ്. കണ്ണൂര്‍ ചെറുപുഴ സെന്റ് മേരീസ് ചര്‍ച്ചില്‍ എല്ലാവരെയും വിളിച്ചു കൂട്ടി ആര്‍ഭാടമായാണ് വിവാഹം നടന്നത്. കല്യാണ വേളയില്‍ തന്നെ പ്രായവ്യത്യാസം ചര്‍ച്ചയായിരുന്നു. പ്രായവ്യത്യാസം ചര്‍ച്ചയായപ്പോള്‍ വരന്റെ വീട്ടുകാര്‍ പറഞ്ഞത് വധുവിന് പ്രായം 28 വയസ്സ് എന്നാണ്. വരന്റെ വീട്ടുകാര്‍ ഈ കാര്യത്തില്‍ ഉറച്ചു നിന്നതോടെ പിന്നെ ഈ കാര്യം ചര്‍ച്ചയായില്ല.

ഇരു വീട്ടുകാരും ആലോചിച്ചാണ് വിവാഹം നടന്നത്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്ബന്‍ തൊട്ടിയിലാണ് വധുവായ ജോബിയുടെ വീട്. വധുവും കണ്ണൂര്‍കാരി തന്നെ. വിവാഹം എന്തായാലും മംഗളകരമായി നടക്കുകയും ചെയ്തു. വരന്റെ വീട്ടുകാര്‍ വധുവിന് 28 എന്ന് പറഞ്ഞെങ്കിലും വിവാഹത്തിന്നെത്തിയവരില്‍ പലരും അത് സമ്മതിച്ചു നല്‍കിയില്ല. ഒപ്പം വധു കോടീശ്വരിയാണ് എന്ന വാര്‍ത്ത പരക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയ പറയുന്നത് പ്രകാരം സ്ത്രീധനം 101 പവന്‍ 50 ലക്ഷം എന്നാണ്. ഇതും വിവാഹവേളയില്‍ ചര്‍ച്ചയായപ്പോള്‍ സന്തോഷമായി വിവാഹത്തില്‍ പങ്കെടുത്ത് അതിഥികള്‍ മടങ്ങുകയും ചെയ്തു. പക്ഷെ വിവാഹം കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ തുടരന്‍ ചര്‍ച്ചകള്‍ തന്നെ ഈ കാര്യത്തില്‍ വന്നു.

പഞ്ചാബ് യൂണിവേഴ്സിറ്റിയും പഠിക്കുമ്ബോഴാണ് ജൂബിയുമായി അടുപ്പം തുടങ്ങുന്നത്. ഇത് വിവാഹത്തിലേക്ക് വഴിമാറി. ജൂബി ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. അനൂപിന്റെ രണ്ടാം വിവാഹം എന്നാണ് ചിലർ പ്രതികരിച്ചത്. അനൂപ് പിതാവിനെ സഹായിച്ച്‌ കാറ്ററിങ് ബിസിനസ് മുന്നോട്ടു കൊണ്ടുപോവുകയാണ്. ഒരു വിവാഹത്തിന്റെ പേരില്‍ സൈബര്‍ ലോകത്തു നടക്കുന്ന പ്രചരണങ്ങളില്‍ വളരെ ദുഃഖിതരായണ് ഇരുവരും.

ഒരു വശത്ത് പ്രചരണം കൊഴുക്കുമ്ബോള്‍ ദുബായിലെ ജോലിസ്ഥലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ജൂബി. ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ടപ്പെട്ട രണ്ടു പേര്‍ വിവാഹിതരായതില്‍ നെറ്റിചുളിക്കേണ്ട ആവശ്യമെന്താണെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ നവദമ്പതികൾക്ക് കട്ടസപ്പോർട്ടുമായി സോഷ്യൽ മീഡിയയിൽ മറ്റൊരു വിഭാഗവും മുന്നിട്ട് നിൽക്കുന്നുണ്ട്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here