Home Latest അച്ഛൻ എന്നോട് ഷെമിക്കണം… ഞാൻ ഇനി പൈസ എടുക്കില്ലാ…

അച്ഛൻ എന്നോട് ഷെമിക്കണം… ഞാൻ ഇനി പൈസ എടുക്കില്ലാ…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

എടീ ഇങ് വന്നേ… എന്താ ഏട്ടാ… എടീ നീ എന്റെ കീശയിൽ നിന്ന് പൈസ എടുത്തോ… ഞാൻ എടുത്തിട്ടില്ലാ ഏട്ടാ… നീ തന്നെയാണ് എടുത്തത്… സത്യം പറ… ഞാനല്ല എടുത്തത് എനിക്ക് അറിയില്ല…. ആകെ ഉണ്ടായിരുന്ന പൈസയാണ് നീ മറിയാത്തക്ക് തിരിച്ചു തന്നെ… ഏട്ടാ എനിക്കറിയില്ല പൈസ എവിടെ ആണ് എന്ന്… ഞാൻ പറഞ്ഞു ഞാൻ പൈസ എടുത്തിട്ടില്ലാ എന്ന്… ഏട്ടൻ പോയി മോനോട് ചോദിച്ച് നോക്ക്… അവൻ എടുത്തിട്ടുണ്ടോ എന്ന്… ഏയ് അവൻ എടുക്കില്ലാ… അവൻ എന്നോട് ചോദിക്കാതെ എടുക്കില്ല…

ക്ലാസ് കഴിഞ്ഞ് വീട്ടില്ലേക്ക് വന്നപ്പോൾ അമ്മ ചോദിച്ചു… മോനേ നീ അച്ഛന്റെ കീശയിൽ നിന്ന് പൈസ എടുത്തിട്ടുണ്ടോ… ഇല്ലല്ലോ അമ്മേ… പിന്നെ എവിടെ പോയി ആവോ ആ പൈസ… അച്ഛൻ ഒരു തോയിരവും തന്നിട്ടില്ലാ എനിക്ക്… നിന്റെ അച്ഛൻ എവിടെയെങ്കിലും കൊണ്ട് വെച്ചിട്ടുണ്ടാവും പൈസ… എന്തായാലും പോയത് പോയി… ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ… എന്നിട്ട് അച്ഛൻ എവിടെ അമ്മേ… അച്ഛൻ ദേ ഉമ്മറത്ത് ഇരിക്കുന്നുണ്ട്… ആകെ ഉണ്ടായിരുന്ന പൈസ ആണെത്ര… ചായ കുടിക്കാൻ പോലും പൈസ ഇല്ലാ എന്ന് പറഞ്ഞിട്ട് അവിടെ ഇരിക്കുന്നുണ്ട്….

ഞാൻ നേരെ അച്ഛന്റെ അടുത്തേക്ക് പോയി… അച്ഛാ ഇന്നാ അച്ഛന്റെ പൈസ… സോറി അച്ഛാ… ഞാനാണ് അച്ഛന്റെ കീശയിൽ നിന്ന് പൈസ എടുത്തത്… വേറെ ഒന്നിനും അല്ലാ എന്റെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുക്കാർ എല്ലാരും പൈസ കൊണ്ട് വരാറുണ്ട്… അവർ ഇടക്ക് എനിക്ക് മിട്ടായി വേടിച്ചുതരാറുണ്ട്… അവർ എന്നെ കളിയാക്കാറുണ്ട്… അവർക്ക് ഞാൻ ഒന്നും വേടിച്ച് കൊടുക്കാറില്ലാ എന്ന് പറഞ്ഞ്… അതിന് വേണ്ടിയാണ് ഞാൻ പൈസ എടുത്തത്…

പക്ഷെ എനിക്ക് അത് ചെലവാക്കാൻ കഴിഞ്ഞില്ലാ… എനിക്ക് അറിഞുടെ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണ് പൈസ ഉണ്ടാക്കുന്നത് എന്ന്… അവരൊക്കെ ജീവിക്കുന്നത് പോലെ നമ്മുക്കും ജീവിക്കാൻ കഴിയില്ലല്ലോ… വാടക കൊടുക്കാൻ പോലും പൈസ ഇല്ലാതെ അച്ഛൻ എത്ര തവണ നാണം കേട്ടിട്ടുണ്ട്… ഇതെല്ലാം ഓർത്തപ്പോൾ എനിക്ക് കഴിഞ്ഞില്ലാ പൈസ ചെലവാക്കാൻ….

അച്ഛൻ എന്നോട് ഷെമിക്കണം… ഞാൻ ഇനി പൈസ എടുക്കില്ലാ… മോനേ അത് സാരമില്ലാ… നിനക്ക് മനസ്സിലായല്ലോ നീ ചെയ്തത് തെറ്റ് ആണ് എന്ന്… നമ്മുടെ കഷ്ടപ്പാടുകൾ ഒക്കെ മാറും… മോൻ പഠിച്ച് വലുതായി നല്ലൊരു ജോലിയൊക്കെ കിട്ടുമ്പോൾ നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം തീരും…

വർഷങ്ങൾ കടന്നു പോയി… ഞാൻ നല്ല നിലയിൽ എത്തി… അച്ഛൻ പറഞ്ഞ ആ വാക്കുകൾ ആണ് എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയത്… ഇപ്പൊ അച്ഛനും അമ്മയും സുഖമായി ജീവിക്കുന്നു… ഇപ്പോൾ ആണ് ശെരിക്കും ഞങ്ങൾ ജീവിക്കാൻ തുടങ്ങുന്നത്…

Nb-മാതാപിതാക്കൾ ആണ് നമ്മുടെ ഗുരു… അവരിലൂടെയാണ് നമ്മൾ ജീവിതം എന്താണ് എന്ന് അറിയുന്നത്… അവരാണ് നമ്മുടെ ജീവൻ… ആ ജീവനേ എന്നും സ്നേഹിക്കുകതന്നെ ചെയ്യണം…

LEAVE A REPLY

Please enter your comment!
Please enter your name here