Home Article കാമുകനെ തേടി വരുന്നവളാണ് അഭിസാരിക

കാമുകനെ തേടി വരുന്നവളാണ് അഭിസാരിക

0

ശീതികരിച്ച മുറിയുടെ സുഖ ശീതളിമയിൽ ആ അരണ്ട വെളിച്ചത്തിൽ അവളുടെ അണിവയറിലൂടെ വിരലുകളോടിച്ച് മാറോടു ചേർത്തു പിടിച്ച് ആദിത്യൻ അവളോടു ചോദിച്ചു.

“നിന്നെ ഞാൻ എൻറേതുമാത്രമാക്കി കൊളളട്ടെ”.
അത് കേട്ടതും അവൾ കുലിങ്ങി ചിരിച്ചു.

“എന്തേയ് നീ ചിരിച്ചത്. ഞാൻ പറഞ്ഞത് ഒരു തമാശയാണെന്ന് നിനക്ക് തോന്നിയോ?”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൻറെ മുടിയഴകളിലൂടെ തലോടി കൊണ്ടവൾ പറഞ്ഞു.

“ഒരു പെണ്ണിൻറെ ചൂടും ചൂരുമേറ്റു കിടക്കുമ്പോൾ പുരുഷൻ തീർത്തുമൊരു പമ്പര വിഡ്ഢിയായിമാറും.
അസാധ്യമായതെന്നും സാധ്യമാക്കി തരാമെന്ന് തൻറെ ഇണയോട് പറയും. അവിടെ അൽപ്പമെങ്കിലും വിവേകമുളളവൾ പെണ്ണ് മാത്രമായിരിക്കും.”
ആദിത്യൻ മെല്ലെ മുഖമുയർത്തി പറഞ്ഞു.
“ഇല്ല മെറിൻ…. ഇത് ഞാൻ സീരിയസായി പറഞ്ഞതാണ്.”
എയർ കണ്ടീഷൻറെ തണുപ്പിലും വിയർത്തൊട്ടി കിടന്നിരുന്ന അവൾ തന്നിൽ നിന്നും പതിയെ അവനെ അടർത്തിമാറ്റി. ബാത്ത് ടൗവ്വൽ ഉടുത്ത് അർദ്ധ നഗ്നയായി കട്ടിലിന് സമാന്തരമായുളള കസേരയിൽ ചാഞ്ഞിരുന്നു.

“മിസ്റ്റർ ആദിത്യൻ…! നമ്മൾ തമ്മിലുളളത് കേവലം മണിക്കൂറുകളുടെ ഒരു കോൺട്രാക്ട് മാത്രം.” അവൾ ചുമരിലെ ക്ലോക്കിലേയ്ക്ക് കണ്ണുകൾ പായിച്ചു. കഷ്ടിച്ച് ഒരു മണിക്കൂർ കൂടി…… !
അഴിഞ്ഞു മാറിലേയ്ക്ക വീണ മുടിയിഴകൾ വാരികെട്ടി ,തൻറെ ഇടതു കാലിലേയ്ക്ക് വലതുകാൽ കയറ്റി വെച്ചു.
വെണ്ണക്കൽ ശിൽപ്പം പോലെ മനോഹരമായിരുന്നു ആ കാൽ വണ്ണകൾ.. ആരെയും ഭ്രമിപ്പിക്കുന്ന മാദക തിടമ്പ്…..

“ആട്ടെ, താങ്കൾ വിവാഹിതനാണോ?”

“അതെ…
അവൻ മറുപടി പറഞ്ഞു.
“ഭാര്യ ഇവിടെയുണ്ടോ അതോ നാട്ടിലാണോ?”

“നാട്ടിലാണ്. ”

“കുട്ടികൾ???”

“ഒരാൾ. ആൺകുട്ടിയാണ് 4th സ്റ്റാൻഡേർഡിൽ പഠിക്കുന്നു.”

നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ വന്ന ഫോൺ കോളുകളിൽ പകുതിയും നാട്ടിൽ നിന്നായിരുന്നോ? മറ്റൊന്നും കൊണ്ടല്ല ചോദിച്ചത് കോൾ വരുമ്പോൾ ഇടയ്ക്കിടെ നിങ്ങൾ അസ്വസ്ഥനായി കണ്ടു”.
ആദിത്യൻറെ മുഖം വിവർണ്ണമായി..

ക്ഷമിക്കണം സംസാരിച്ച് കാടുകേറുകയാണെന്നു തോന്നുന്നു. എന്നെ പോലുളള, നിങ്ങളുടേയൊക്കെ ഭാഷയിൽ ഒരു അഭിസാരികയ്ക്ക് ഇതിനെക്കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല. അത് എൻറെ ജോലിയുടെ ഭാഗവുമല്ല.”
കസേരയിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തിരുന്ന ബിയർ ബോട്ടിലെടുത്ത് ഗ്ലാസിലേയ്ക് പകർന്ന് വീണ്ടും അവൾ അവനു മുന്നിൽ വന്നിരുന്നു.

“ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിനു ഒരു മറു ചോദ്യം ചോദിച്ചോട്ടെ….! സാധാരണ ഗതിയിൽ ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല എന്നു മാത്രമല്ല അവഗണിക്കുകയാണ് പതിവ് രീതി. എന്നാൽ ഇന്ന് ഞാനാ ശൈലിയിൽ ഒരൽപ്പം അയവു വരുത്തുന്നു. സ്വന്തമാക്കിക്കോട്ടെ എന്ന് ചോദിച്ചത് കല്യാണം കഴിക്കാമെന്നാണോ?”
ഒരു നമിഷം മൗനം തളം കെട്ടി നിന്നു… ഗ്ലാസിൽ നിന്നും ഒരു കവിൾ കുടിച്ചിറക്കി അവൾ വീണ്ടും ചോദിച്ചു.

“നാട്ടിൽ നിന്നും ഏഴാങ്കടലിനിക്കരെ ഒരു രണ്ടാം ഭാര്യ??? അതെല്ലെങ്കിൽ ഒരു സ്റ്റെപ്പിനി?”
മറു വശത്ത് വീണ്ടും മൗനം.
“ഓകെ, മിസ്റ്റർ ആദി, എനിക്കിറങ്ങുവാൻ സമയമായി. നിങ്ങൾക്കൊരിക്കൽ കൂടി എന്നെ വേണെമന്നുണ്ടെങ്കിൽ വീണ്ടും വിളിക്കാം. പക്ഷെ അതിനു ഞാനൊരു വില നിശ്ചയിക്കും ഒരു പക്ഷെ ഇന്നു നൽകിയതിൻറെ പതിൻ മടങ്ങ്. കാർന്നോൻമാരുടെ ഭാഷയിൽ “കാറ്റുളളപ്പോൾ തൂറ്റുക” …
ചുണ്ടിൻറെ കോണിൽ ഒരു പുഞ്ചിരി തൂകി കൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

‘മെറിൻ’ …. ഞാനുമൊരു കൗതുകത്തിനു ചോദിച്ചോട്ടെ, ഇതിനകം നിൻറെ ജീവിതത്തിൽ എത്ര പുരുഷൻമാരുണ്ടായിരിക്കുന്നു.??
പൊട്ടിച്ചിരിയിലൂടെയായിരുന്നു മറുപടി.
“എന്ത് മണ്ടൻ ചോദ്യമാണ് നിങ്ങൾ ചോദിച്ചത്. ഇതിൻറെയൊക്കെ കണക്കുകൾ ആരെങ്കിലും സൂക്ഷിച്ചു വെയ്ക്കുമോ? ഒരു കാക്ക തൊളളായിരമെന്നു കൂട്ടിക്കോളു.”

“മെറിൻ.. നിനക്കെന്നെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? എന്തിനു വേണ്ടിയിതു നീ തുടങ്ങി വെച്ചു.? ഒരു നല്ല ജീവിതം നീ ആഗ്രഹിക്കുന്നില്ലെ?”

തൻറെ ഇരിപ്പടത്തിൽ ഒന്നു കൂടി ഉറപ്പിച്ചിരുന്നതിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി.
“ആദി… ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ചോദ്യങ്ങൾക്കു ഞാൻ മറുപടി കൊടുക്കുന്നത് നന്നേ കുറവാണെന്ന്. എങ്കിലും നിങ്ങളോടു ഞാനും കുറച്ചു കാര്യങ്ങൾ ചോദിച്ചതിൻറെ പ്രത്യുപകാരമാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾ മാത്രം പറഞ്ഞു തരാം.”
അവൾ കൈ നീട്ടി തൻറെ ഹാൻഡ് ബാഗിൽ നിന്നും സിഗരറ്റ് പായ്ക്കറ്റെടുത്ത് അതിലൊരെണ്ണം ചുണ്ടിൽ തിരുകി. പായ്ക്കറ്റ് ആദിത്യന് നേരെ നീട്ടി. വേണ്ടയെന്ന് തലയാട്ടി കാണിച്ചു.
“ഓകെ….
ലാമ്പിൽ നിന്നും തീനാളം സിഗരറ്റിലേയ്ക്ക് പകർന്നു. മാദകത്വം തുളുമ്പുന്ന അവളുടെ അർദ്ധ നഗ്നമേനിയെ അതിശയത്തോടെ അവൻ വീണ്ടും നോക്കി കാണുകയായിരുന്നു. ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പമെന്ന് രചിച്ച ശ്രീ കുമാരൻ തമ്പിയുടെ വരികൾ ഓർത്തുപോയി.
“ആദി… മൂന്നു ചോദ്യങ്ങളാണ് താങ്കൾ എനിക്കു നേരെ തൊടുത്തു വിട്ടത്.
കുറ്റ ബോധം….!
നിങ്ങളുടെ ജീവിതത്തിൻറെ ഭാഗഭാക്കായ സ്വന്തം ഭാര്യയെ വഞ്ചിച്ചപ്പോൾ താങ്കൾക്കു തോന്നിയോ കുറ്റബോധം.?? എനിക്കു മുന്നിൽ അങ്ങിനെയുളലൊരു ബന്ധത്തിൻറേയും കടിഞ്ഞാണുകളില്ല. ഇവിടെ ആതുര സേവനം നടത്തുന്ന ഹോസ്പിറ്റലുകളിൽ കച്ചവടം നടക്കുന്നില്ലെ… ആത്മീയ മേഘലകളിൽ കച്ചവടം നടക്കുന്നില്ലെ.. എല്ലാത്തിൻറേയും ആകെ തുക എന്ന് പറയുന്നത് സാമ്പത്തികമായൊരു ഉന്നമനമാണ്. അവിടെ മറ്റൊന്നിനും പ്രസക്തിയില്ല. പിന്നെ മറ്റെല്ലാ വേശ്യകളുടേയും കഥയിലേതു പോലുളളൊരു ബാഗ് ഗ്രൗണ്ടെല്ലാ എനിക്കുളളത്. നിവൃത്തികേടുകൊണ്ട് വേശ്യയാകേണ്ടി വന്നു എന്നു പറയുന്നവരോട് തികഞ്ഞ പുശ്ചം മാത്രമാണ്. വേശ്യാവൃത്തിയെ സഹതാപത്തിൻറെ പുറം ചട്ടകൊണ്ട് മൂടി വെയ്ക്കുന്നു.
എന്തേ ഇവർക്ക് മറ്റേതെങ്കിലും ജോലിയെടുത്തു ജീവിച്ചുകൂടെ. എത്രയോ സ്ത്രീ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ടുകളിലും മാന്യമായി അധ്വാനിച്ച് ജീവിക്കുന്നു. പണക്കൊഴുപ്പിൽ കണ്ണും നട്ട് തന്നെയാണ് വേശ്യകളുടെ ജീവിതം. എന്നാൽ ലൈംഗികത അങ്ങേയറ്റം ആസ്വദിക്കുന്നൊരു സ്ത്രീയാണ് ഞാൻ. വ്യത്യസ്തതയുടെ മേച്ചിൽപ്പുറങ്ങൾ തേടിയുളളതാണെൻറെ യാത്രകൾ. അവിടെയെനിക്ക് ബന്ധങ്ങളില്ല ബന്ധനങ്ങളില്ല.”
സിഗരറ്റിൽ നിന്നും അടുപ്പിച്ച് മൂന്ന് നാല് പുകയെടുത്ത ശേഷം മെറിൻ വീണ്ടും സംസാരിച്ചു തുടങ്ങി.

“നാട്ടിൽ ജീവിച്ച നാളുകളിൽ എനിക്കുണ്ടായ കൊച്ചു പ്രണയത്തിൽ നിന്നുമാണ് ആദ്യമായി ലൈംഗികതയുടെ ആദ്യാക്ഷരങ്ങളേക്കുറിച്ച് പഠിച്ച് അറിഞ്ഞത്. പിന്നീട് അതിലേയ്ക്ക് പൂർണ്ണമായി ഇറങ്ങി ചെല്ലുവാൻ മനസ് കൊതിച്ചു. ഒടുവിൽ ആരോരുമില്ലാത്തൊരു നേരം തൻറെ പ്രിയതമനൊപ്പം,വീടിനു പിന്നിലെ വിറക് ചായപ്പിൽ വെച്ച് ശാരീരികബന്ധത്തിൻറെ തേൻതുളളികൾ നുകർന്നു പിന്നീടത് വിയർപ്പു കണങ്ങളായ് ശരീരമാകെ പെയ്തിറങ്ങി.
പിന്നീട്, ഒടുവിൽ
തന്നെ ചതിച്ച സന്തോഷത്തിൽ കാമുകൻ വിജയശ്രീ ലാളിതനായി തൻറെ ജീവിതത്തിൽ നിന്ന് നടന്നകന്നപ്പോഴും സങ്കടത്തിൻറെ ലേശം കണികപോലും മനസിൽ ഉണ്ടായിരുന്നില്ല. മറിച്ച് വീണ്ടും വീണ്ടും ലഭിക്കണമെന്ന കൊതിയായിരുന്നു മനസു നിറയേ.. പിന്നീട് ലാബ് ടെക്നീഷ്യയായി ഈ മണലാരണ്യത്തിൽ വന്ന് ചേർന്നത് ജീവിതത്തിലെ മറ്റൊരേട്..

“പിന്നീടൊരിക്കൽ ഓഫിസിലെ തലമുതിർന്നൊരു ഖഫീൽ ക്യാബിനിലേയ്ക്ക് വിളിച്ചു വരുത്തി ബലാൽസംഗരൂപേണ തന്നെ കീഴ്പ്പെടുത്തി. പിന്നീട് പല തവണ ആവർത്തിക്കുമ്പോഴും എതിർപ്പുകൾ കുറഞ്ഞു. അതിൻറെ ഫലമെന്നോണം ജോലിയിൽ പെട്ടെന്നുണ്ടായ സ്ഥാനകയറ്റവും കൈനിറയെ പണവും….! കൂടെ ഞാനെന്ന അഭിസാരികയുടെ ജനനവും.

പണ്ടെങ്ങോ കാമുകൻ പകർന്നു നൽകിയ പരമാനന്ദ രസത്തെയും പേറിയുളള ദിനരാത്രങ്ങൾ. എൻറെ കാഴ്ചപ്പാടിൽ സ്ത്രീ പുരുഷനു കീഴടങ്ങുകയല്ല, മറിച്ച് സ്ത്രീക്കു മുന്നിൽ പഞ്ചപുച്ചവുമടക്കി പുരുഷൻ കീഴടങ്ങുകയാണ്.അതു കൊണ്ട് തന്നെ അവൻറെ പുരുഷത്വം എന്നിലേയ്ക്കിറങ്ങുമ്പോൾ ഒരു വിജയിയുടെ ഭാവം എനിക്ക് ലഭിയ്ക്കുന്നു. എന്തും തരാമെന്ന വികാര വിക്ഷേപത്തോടുളള യാചനകൾ. നേരത്തെ ആദി പറഞ്ഞ ഓഫറും ഞാനാ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. ഇന്നും എൻറെ ശരീരം മാത്രമേ കളങ്കപ്പെട്ടിട്ടുളളു. എന്ന് മനസ് കളങ്കപ്പെടുന്നുവോ അന്ന് മെറിൻ എന്ന് താങ്കൾ പേരിട്ടു വിളിച്ച എൻറെ അപ്രമാദിത്വം ഈ ഭൂമിയിൽ നിന്നും ഇല്ലാതാകും…..

മെറിൻറെ കണ്ണുകൾ ഒരിക്കൽ കൂടി ക്ലോക്കിൻറെ സൂചികയിലേയ്ക്കു നീങ്ങി.
“ആദി.. സമയം അതിക്രമിച്ചിരിക്കുന്നു. എനിക്കിറങ്ങുവാൻ സമയമായി.”
അവൾ എഴുന്നേറ്റു തൻറെ ഡ്രസ്സുകൾ എടുത്തു….

“മെറിൻ… ഈ നേരം കെട്ട നേരത്ത്…..! നേരം പുലരുമ്പോൾ പോയാൽ പോരെ.. ”
നിസംഗതയോടെ അവൾ അവനെയൊന്ന് പുറം തിരിഞ്ഞു നോക്കി..
“ഹും… ആകെ നനഞ്ഞവൾക്കെന്ത് കുളിര്..
ചുണ്ടിൽ ഒരു ഗൂഡ സ്മിതവുമായ് അവൾ ബാത്റൂമിലേയ്ക്ക് കയറി.
ആദിയുടെ മനസിലൂടെ ഒരു ചോദ്യത്തിൻറെ കൊളളിയാൻ മിന്നി.

കാമുകനെ തേടി വരുന്നവളെയാണ് അഭിസാരിക എന്നു പറയുന്നതെങ്കിൽ അതിനേക്കാൾ ആ പേരിന് അനുയോജ്യൻ പുരുഷൻ തന്നെയാണ്. അഭിസാരകൻ……..!

LEAVE A REPLY

Please enter your comment!
Please enter your name here