Home Latest എടീ നീ അവനുമായി ഒരു ദിവസം കഴിഞ്ഞു എന്ന് വെച്ചാൽ…

എടീ നീ അവനുമായി ഒരു ദിവസം കഴിഞ്ഞു എന്ന് വെച്ചാൽ…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

ഏട്ടാ ഇനി ഒരുമാസം കൂടി കാത്തിരിക്കേണ്ട നമ്മുടെ കല്യാണത്തിന്…. കാത്തിരുന്നല്ലേ പറ്റുള്ളൂ പെണ്ണെ… ഒരുമാസം എന്നത് വേഗം തന്നെ പോവും… ഏട്ടാ… എന്തോ… ഏട്ടൻ കഴിച്ചോ… ഇല്ലടീ കുറച്ചു കഴിയും കഴിക്കാൻ… നീ കഴിച്ചോ… ഞാൻ കഴിച്ചു ഏട്ടാ… ഞാൻ കിടന്നു… നീ ഇത്ര നേരത്തെ കിടന്നോ… വേഗം കഴിച്ചിട്ട് കിടന്നതാ ഏട്ടനോട് മിണ്ടാൻ… ആഹാ അത് കലക്കിയല്ലോ… ഒന്ന് പോയെ ഏട്ടാ വെറുതെ കളിയാക്കാതെ… ഒരു തമാശ പറഞ്ഞതാ പെണ്ണെ….

ഏട്ടാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്… ഇത് കേട്ട് കഴിഞ്ഞിട്ട് ഏട്ടന് ഈ കല്യാണം വേണോ വേണ്ടയോ എന്ന് വെക്കാം… നീ എന്താ പറയുന്നേ പെണ്ണെ… ഞാൻ പറയുന്നത് കേൾക്ക് ഏട്ടാ… എന്നാ നീ പറ… ഏട്ടാ ഏട്ടൻ എന്നായാലും ഒരിക്കൽ ഇത് അറിയും… അതിനേക്കാൾ നല്ലത് ഞാൻ പറയുന്നത് ആണ്… ഏട്ടൻ എല്ലാ കാര്യങ്ങളും അറിയണം… നീ പറ പെണ്ണെ….

ഏട്ടാ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു… ഇതാണോ നീ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത്… എടീ പെണ്ണെ ഇപ്പോഴത്തെ കാലത്ത് ആർക്കാണ് പ്രണയം ഇല്ലാത്തത്… അതൊന്നും കുഴപ്പമില്ലാ…ഏട്ടാ ഞാനൊന്ന് പറയട്ടെ… എന്നാ നീ പറ… ഏട്ടാ അവൻ നമ്മുടെ ജാതി അല്ലായിരുന്നു…അവൻ അന്യജാതിയിൽ പെട്ട ഒരാൾ ആയിരുന്നു… എനിക്ക് അവനും അവന് ഞാനും ആയിരുന്നു ലോകം… അത്രമേൽ ഇഷ്ടമായിരുന്നു എനിക്ക് അവനേ… ഞങൾ ഒരുമിച്ചുള്ള ഒരു ജീവിതം ഞാൻ സ്വാപ്നം കണ്ടിരുന്നു… അവനുമായിട്ടുള്ള പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഞാൻ അവനുമായി ഒളിച്ചോടാൻ വരെ നോക്കി… അവനുമായി ഞാൻ ഒരു ദിവസം കഴിഞ്ഞിട്ടുണ്ട്…. പക്ഷെ അവൻ എന്നെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്….

എടീ നീ അവനുമായി ഒരു ദിവസം കഴിഞ്ഞു എന്ന് വെച്ചാൽ… ഏട്ടൻ വിചാരിക്കുന്ന പോലെ ഒന്നും നടന്നിട്ടില്ലാ… അവൻ എന്റെ ശരീരത്തിൽ തൊട്ടിട്ട് ഇല്ലാ… തൊടാൻ ഞാൻ സമ്മതിച്ചില്ലാ… പക്ഷെ അവൻ എന്റെ കുറെ ഫോട്ടോസ് എടുത്തിട്ടുണ്ട്… എങ്ങനത്തെ ഫോട്ടോസ് ആണ് അവൻ എടുത്തത്… എന്റെ നഗ്നമായ ഫോട്ടോസ് ആണ് അവൻ എടുത്തത്… നീ അതിന് സമ്മതിച്ചു കൊടുത്തല്ലേ… കൊടുത്തു ഏട്ടാ… പിന്നെ എങ്ങനെയാണ് അവൻ നിന്നെ ചതിക്കുകയാണ് എന്ന് മനസ്സിലായത്…അത് ഏട്ടാ അവൻ എന്നെ പ്രണയിക്കുന്ന സമ്മയത്ത് തന്നെ അവൻ വേറെ ഒരു പെൺകുട്ടിയെയും പ്രണയിച്ചിരുന്നു… അത് ഞാൻ അറിഞ്ഞു… അവനോട് അത് ചോദിച്ചപ്പോൾ അവൻ അവളെ തമാശക്ക് പ്രണയിക്കുകയാണ് എന്നാണ് പറഞ്ഞത്…

ഏട്ടാ ഞാൻ മരിക്കാൻ കൈ മുറിച്ചു… മരിച്ചില്ലാ… ഏട്ടാ… എന്തോ… ഏട്ടന് എന്നോട് വെറുപ്പ് തോന്നുണ്ടോ… ഇല്ലാ… ഏട്ടാ അവൻ ആ ഫോട്ടോ വെച്ച് എന്നെ ബ്ലാക്ക്മെയിൽ ചെയ്തു… പൈസ വരെ ആവശ്യപ്പെട്ടു… പേടിക്കൊണ്ട് ഞാൻ അച്ഛനോട് കാര്യം പറഞ്ഞു… അച്ഛൻ അവന് പൈസ കൊടുത്തു… എടീ ആ ഫോട്ടോ അവൻ കളഞ്ഞോ… കളഞ്ഞുവെന്നാ അവൻ പറഞ്ഞത്… എടീ നീ അവന്റെ ഫോട്ടോയും അവന്റെ നമ്പറും എനിക്കൊന്ന് അയച്ചു തന്നെ… എന്തിനാ ഏട്ടാ… അത് ഒരു കാര്യത്തിനാണ്…

എടീ പെണ്ണെ… എന്താ ഏട്ടാ… നീ എവിടാ… ഞാൻ വീട്ടിൽ… നീ ഒരു കാര്യം ചെയ്യ് നല്ല ഡ്രസ്സ് ഇട്ട് നിൽക്ക്… നമ്മുക്ക് ഒരിടം വരെ പോയിട്ട് വരാം… ശെരി ഏട്ടാ ഞാൻ മാറി നിൽക്കാം… നേരെ അവളുടെ വീട്ടിലേക്ക് പോയി… ഏട്ടാ എവിടെക്കാ പോവുന്നെ… നീ വണ്ടിയിൽ കയറ് നമ്മുക്കിപ്പോ വരാം…. അവളെയും കൊണ്ട് നേരെ പോയത് ഹോസ്‌പിറ്റല്ലില്ലേക്കാണ്… ഏട്ടാ എന്താ ഇവിടെ… നമ്മുക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്… ആയാൽ വാർഡിൽ കിടക്കുന്നുണ്ട്… നമ്മുക്ക് അവിടെ പോയി അയാളെ കാണാം…

നേരെ വാർഡില്ലെക്ക് പോയി… ഏട്ടാ ഇത് അവൻ അല്ലേ… അതേ നിന്നെ പ്രണയിച്ചവൻ… അവനൊരു ചെറിയൊരു തല്ല് കൊടുത്തതാ… അവൻ നിന്റെ ഫോട്ടോസ് ഒന്നും കളഞ്ഞിട്ടുണ്ടായിരുന്നില്ലാ… ആ ഫോട്ടോസ് അവൻ എന്നെ കാണിച്ചു… അപ്പൊ അവനൊരു എട്ടിന്റെ പണി അങ് വെച്ച് കൊടുത്തു… ഇനി അവൻ ആ ഫോൺ കാണില്ലാ… നിനക്ക് അവനോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോ… ഇവനോട് രണ്ട് വാക്ക് പറയണം എനിക്ക്… നിന്നെ വിശോസിച്ചതാ ഞാൻ ചെയ്ത തെറ്റ്… ഒരു പെണ്ണിനേയും ഇനി ഇതുപോലെ നീ ചതിക്കരുത്… ഈ സമ്മാനം നിനക്കിരിക്കട്ടെ…. ചെകിടത്ത് നോക്കി ഒരെണം പൊട്ടിച്ചു അവന്റെ…

ഡാ ചെക്കാ ഇനി നിന്റെ നിഷൽപോലും എന്റെ പെണ്ണിന്റെ നേരെ വരരുത്… ഇനി അങ്ങനെ വന്നാൽ നീ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ലാ… ഇവൾക്ക് വേണ്ടിയാണെങ്കിൽ ഞാൻ അത് സന്തോഷത്തോട് കൂടി ചെയ്യും… നീ വാടി ഇനി ഇവനെകൊണ്ടുള്ള ശല്യം ഉണ്ടാവില്ലാ…

ഏട്ടാ ഏട്ടന് ഞാനൊരു ചുംബനം തരട്ടെ… തന്നൊള്ളൂ പെണ്ണെ… ഏട്ടാ നമ്മുക്ക് ഇന്ന് തന്നെ കല്യാണം കഴിച്ചാലോ… അത് വേണ്ടാ… നമ്മുടെ കല്യത്തിന് ഒരു സമ്മയം ഉണ്ട്… നമ്മുക്ക് അപ്പൊ കല്യാണം കഴിക്കാം പെണ്ണെ… ലവ് യു ഏട്ടാ… ലവ് യു പെണ്ണെ …

LEAVE A REPLY

Please enter your comment!
Please enter your name here