Home Viral എന്തിനാണ് ചിലർ കാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ച് നൽകുന്നത്

എന്തിനാണ് ചിലർ കാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ച് നൽകുന്നത്

0

[ad_1]

ക്യാൻസറും മുടി ദാനം ചെയ്യലും

കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തവരുടെ മൊട്ടത്തലയുടെ ഫോട്ടോയും അവർ ചെയ്ത മഹാത്യാഗത്തിന്റെ മഹത്വവുമൊക്കെ വാഴ്ത്തിക്കൊണ്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും, സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളും പലപ്പോഴും നമ്മളൊക്കെ കാണാറുണ്ട്. എന്നാൽ ഇതിന്റെ വാസ്തവമെന്താണെന്ന് എല്ലാവരും അറിഞ്ഞിരിക്കണം.

കാൻസർ രോഗികൾക്ക് ചെയ്യുന്ന കീമോ തെറാപ്പിയുടെ പാർശ്വഫലമായി ചില രോഗികൾക്ക് മുടി കൊഴിഞ്ഞ് പോകാറുണ്ട്. കൊഴിഞ്ഞ് പോയ മുടി കീമോ അവസാനിക്കുമ്പോൾ വീണ്ടും തഴച്ച് വളരുകയും ചെയ്യും. ചികിസയുടെ സമയത്ത് മുടി നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല രോഗം പൂർണ്ണമായി ഭേദപ്പെടുന്നതിനേക്കുറിച്ചായിരിക്കും രോഗിയുടേയും രോഗിയുടെ ബന്ധുക്കളുടേയും ചിന്ത. മുടി കൊഴിഞ്ഞാൽ പുരുഷന്മാരിൽ ചിലർ തൽക്കാലത്തേക്ക് ഒരു തൊപ്പി വാങ്ങി വയ്ക്കും.

സ്ത്രീകൾ ഒരു കറുത്ത തുണി തലയിൽ കെട്ടും. കാൻസർ ചികിത്സക്ക് ലക്ഷക്കണക്കിന് രൂപ ചെലവ് വരും ആ ചെലവിന്റെ കൂട്ടത്തിൽ ആവശ്യമെങ്കിൽ ഒരു വിഗ്ഗ് വാങ്ങി വയ്ക്കാൻ കാൻസർ രോഗികൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെ എന്തിനാണ് ചിലർ കാൻസർ രോഗികൾക്ക് സ്വന്തം മുടി മുറിച്ച് നൽകുന്നത് ? നിങ്ങൾ മുറിച്ച് നൽകുന്ന മുടി കാൻസർ രോഗിക്ക് നിങ്ങളുടെ കൈയ്യിൽ നിന്ന് വാങ്ങി നേരിട്ട് ഉപയോഗിക്കാൻ കഴിയുമോ?
ഇല്ല.

കാൻസർ ചികിത്സ നടത്തുന്ന ഏത് ഹോസ്പിറ്റലാണ് പൊതുജനങ്ങളിൽ നിന്ന് മുടി സ്വീകരിച്ച് ആ മുടികൊണ്ട് വിഗ്ഗ് നിർമ്മിച്ച് രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നത് എന്ന് ഒന്ന് പറഞ്ഞ് തരാമോ? ഏത് ഹോസ്പ്പിറ്റലിലാണ് വിഗ്ഗ് നിർമ്മാണ യൂണിറ്റ് ഉള്ളത് ? തൃശ്ശൂരിലെ ഒരു ഹോസ്പ്പിറ്റലിൽ പലരും കാൻസർ രോഗിക്ക് മുടി കൊടുക്കാൻ ചെന്ന് അവിടത്തെ ജീവനക്കാരുമായി വഴക്കും വക്കാണവും ചിലപ്പോൾ കൈയ്യാങ്കളിയുമൊക്കെയായി അവസാനം പ്രശ്നം പരിഹരിക്കാൻ ആശുപത്രി അധികൃതർ മുടി വാങ്ങി വയ്ക്കുകയും പിന്നീട് അവർ അത് കുപ്പത്തൊട്ടിയിലെറിയുകയുമാണ് ചെയ്യുന്നത്.

അമൃതയിലോ ആർ സി സിയിലോ അതുപോലുള്ള മറ്റു ആശുപത്രികളിലോ മുടിയുമായി ചെന്നാൽ ചെല്ലുന്ന ആളെ അവർ തല്ലിയോടിക്കും.രോഗിയുടെ രോഗം സുഖപ്പെടുത്തുകയും ജീവൻ രക്ഷിക്കുകയുമൊക്കെയാണ് ഡോക്ടറുടേയും ആശുപത്രികളുടേയും ലക്ഷ്യം. രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ച് നൽകുന്ന ഒരു ഹോസ്പ്പിറ്റലും കേരളത്തിൽ ഇല്ല. കാൻസർ രോഗികളേയോ കാൻസർ പോലുള്ള മറ്റ് മാരക രോഗങ്ങൾ ബാധിച്ചവരേയോ സഹായിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ അവരെ സാമ്പത്തികമായോ അവർക്ക് പ്രയോജനപ്പെടുന്ന മറ്റേതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്ത് കൊടുത്തോ സഹായിക്കുക.

കിഡ്ണി ആവശ്യമുള്ളവർക്ക് കിഡ്ണി കൊടുക്കാം. കരൾ ആവശ്യമുള്ളവർക്ക് കരൾ കൊടുക്കാം രക്തം ആവശ്യമുള്ളവർക്ക് രക്തം കൊടുക്കാം അങ്ങനെയൊക്കെയല്ലേ സഹായിക്കേണ്ടത് ?

കാൻസർ രോഗിക്ക് മുടി കൊടുക്കുമ്പോൾബി കൊടുക്കുന്നവർ സ്വയം മൊട്ടത്തലയന്മാരാകുകയാണ് ചെയ്യുന്നത്. അല്ലാതെ ആ പ്രവർത്തികൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല.പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം വില കുറഞ്ഞ നാടകം അവസാനിപ്പിക്കേണ്ടതാണ്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here