Home Viral ഭാര്യയെ അന്തമായി വിശ്വസിച്ച് ചതിക്കപ്പെട്ട യുവാവിന്റെ കഥ

ഭാര്യയെ അന്തമായി വിശ്വസിച്ച് ചതിക്കപ്പെട്ട യുവാവിന്റെ കഥ

0

[ad_1]

കല്യാണ ശേഷമുള്ള കുടുംബപ്രശ്നങ്ങൾ എല്ലാ വീടുകളിലെയും പതിവ് കാഴ്ച്ചയാണ്, എന്നാൽ പ്രശ്നങ്ങൾ അവസാനിക്കാതെ വരുന്നതോടെ ജീവിതം അവസാനിപ്പിക്കുക എന്ന ഒറ്റ വഴി മാത്രമാണോ ഇവർക്ക് മുന്നിലുള്ളത് എന്നാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിലൂടെ ഉയരുന്ന ചോദ്യം.

ഇത്തരത്തിലൊരു ചോദ്യം ഉയരാനിടയായ സാഹചര്യം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം, ഇതായിരുന്നു ഇടയാർ സ്വദേശി ഹരിയുടെ അവസാന വാക്കുകൾ.

ഓട്ടോഡ്രൈവറായ ഇടയാറുകാരൻ ഹരി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യ വീട്ടില്‍ എത്തിയായിരുന്നു ഹരി ആത്മഹത്യ ചെയ്തത്. എന്നാൽ തന്റെ അവസാന വാക്കുകൾക്ക് മുൻപ് ഹരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഹരിയുടെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയും വിഷമങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാനിടയാക്കിയത്.

ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ മറ്റു സമൂഹ മാധ്യമങ്ങളിലും ചർച്ചയാവുകയാണ്. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിയ്ക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ, ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നും വീഡിയോയില്‍ ഹരി പറയുന്നുണ്ട്. രണ്ടു ദിവസം മുൻപ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ഹരി ഈ കടുംകൈ ചെയ്യുമെന്ന് ഹരിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കരുതിയിരുന്നില്ല.

ഭാര്യയെ അന്തമായി വിശ്വസിച്ച് ചതിക്കപ്പെട്ട യുവാവിന്റെ കഥ നവമാധ്യമങ്ങളിൽ ചർച്ചയായതോടെ നിരവധിപേരാണ് ഇതിനെതിരെ രംഗത്ത് വന്നത്. യുവാവിന്റെ എടുത്തു ചാട്ടത്തിനെതിരെ വിമർശങ്ങളുമായും ഭാര്യയുടെയും വീട്ടുകാരുടെയും ക്രൂരതയെ കണക്കിന് ശാസിച്ചും സുഹൃത്തുക്കളും ബന്ധുക്കളും പ്രതികരിക്കുകയായിരുന്നു. എന്നാൽ മുൻപ് മരണത്തിന്റെ നിറമുള്ള വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും കരുതിയിരുന്നില്ല പിന്നീട് കാണേണ്ടി വരുക ഹരിയുടെ ജീവനില്ലാത്ത ശരീരമായിരിക്കുമെന്ന്.

തന്റെ ഫേസ്ബുക്ക് അകൗണ്ടിൽ മരിക്കുന്നതിന് മുൻപായി ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകൾ കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു.

ഒരുവട്ടം വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വീണ്ടും വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുൻ ഭർത്താവിനോട് മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാണ് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇത് ഹരിയുടെ അസ്വസ്ഥത കൂട്ടാനിടയാക്കിയിരുന്നു. ഇതേ കാര്യങ്ങൾ തന്നെയാണ് ഹരി ഫെയ്സ് ബുക്ക് വീഡിയോയിലും പറയുന്നത്. ഭാര്യയ്ക്ക് മാത്രമല്ല ഭാര്യ സഹോദരിക്കും ബന്ധങ്ങൾ പലതുണ്ടെന്നും അവയെല്ലാം ഹരി കണ്ടുപിടിക്കുകയും ചെയ്തുവെന്നും ആരോപിച്ചിരുന്നു.

എന്നാൽ ഇതിനിടയിൽ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലും ഒരു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പേരിൽ ഫോർട്ട് പൊലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. ഈ കാര്യത്തിലുള്ള ഭിന്നതയും ഹരി സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നുള്ള കലഹങ്ങളും ഹരിയുടെ ജീവിതം സംഘർഷഭരിതമായിരുന്നു.

ഇതിനൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തത്. ഹരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇടയാറുള്ള വീട്ടില്‍ നടക്കും.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here