Home Viral ലിനി നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ ഹൃദയത്തിൽ തൊട്ടുള്ള സജീഷിന്റെ കുറിപ്പ്

ലിനി നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ ഹൃദയത്തിൽ തൊട്ടുള്ള സജീഷിന്റെ കുറിപ്പ്

0

[ad_1]
മാലാഖമാർ ദൈവലോകത്തു മാത്രമല്ല ഭൂമിയിലും ഉണ്ടാകും, നിപ വൈറസ് ആശങ്ക പടർത്തി ഒടുവിൽ വിട്ടകന്നപ്പോൾ ഒപ്പം വിട്ടു പോയൊരു മാലാഖയുണ്ട്. ലിനി എന്നാണ് അവളുടെ പേര്. അവളുടെ ചിരിച്ച മുഖം മനസ്സിൽ നിറയുമ്പോൾ അത് മലയാളിക്ക് ഒരു ഊർജം കൂടെയാണ്.

ലിനി പോയപ്പോൾ ഒറ്റക്കായി പോയ രണ്ടു പേരുണ്ട് ഭർത്താവ് സതീഷും മകൻ റിതുലും. റിതുലിന്റെ ആറാം പിറന്നാൾ ആണ് ഇന്ന്. ലിനി ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ. ഈ വേളയിൽ സതീഷ് പങ്കു വച്ച കുറിപ്പ് ഏറെ മനസ്സിൽ തൊടുന്ന ഒന്നാണ് കുറിപ്പ് ഇങ്ങനെ…

“റിതുലിന്റെ ആറാം പിറന്നാൾ ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌. ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ. അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…

ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌. കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല. മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു. ഉമ്മ ഉമ്മ ഉമ്മ…”


×

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here