Home Viral വർഷം മുഴുവൻ ചക്ക ആയുർജാക്ക് ചക്കകൾ കേരളത്തില്‍

വർഷം മുഴുവൻ ചക്ക ആയുർജാക്ക് ചക്കകൾ കേരളത്തില്‍

0

[ad_1]

കരിമ്പനയിലെ സണ്ണിചേട്ടന്‍ ആ പ്ലാവില്‍ നിന്നുവീണ് വടിയായെന്ന് കേട്ടല്ലോ..’ മഹേഷിന്റെ പ്രതികാരം സിനിമയില്‍ പ്ലാവിന്റെ മുകളില്‍ ചക്കയിടാന്‍ കയറിയ കഥാപാത്രത്തിന്റെ േപരാണ് സണ്ണി. വയസാന്‍ കാലത്തും പ്ലാവില്‍ കയറി ചക്കയിടാനുള്ള സണ്ണിയുടെ ആരോഗ്യം വര്‍ണിക്കുന്നതിനിടെയാണ് സിനിമയില്‍ മരണവാര്‍ത്ത എത്തുന്നത്. പ്ലാവില്‍ കയറി ചക്കയിടുമ്പോള്‍ യഥാര്‍ഥ ജീവിതത്തിലും അപകട സാധ്യത കൂടുതലാണ്. കേരളത്തില്‍ ചക്കയിടാന്‍ പ്ലാവില്‍ കയറുന്ന പത്തുപേര്‍ വര്‍ഷത്തില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്.

പ്ലാവില്‍ കയറാന്‍ ആളെ വിളിക്കണമെങ്കില്‍ നല്ല കൂലിയും കൊടുക്കണം. ഇനി, ചക്ക ഇടാന്‍ വൈകിയാലോ നിലത്തു വീണ് ഈച്ച പെരുകി മൊത്തം ശല്യമാകും. ഇതൊക്കെ കാരണമാണ് പലരും പ്ലാവ് വളര്‍ത്താന്‍ മടിക്കുന്നത്. ഇങ്ങനെ മടിയുള്ളവര്‍ക്ക് ആയുര്‍ജാക്ക് ചക്ക പരീക്ഷിക്കാം. ആറടി മുതല്‍ എട്ടടി വരെയാണ് പ്ലാവിന്റെ ഉയരം.

വലിയ തൈ നട്ടുവളര്‍ത്തി ഒന്നരവര്‍ഷം കഴിയുമ്പോഴേക്കും മരത്തില്‍ ചക്ക വരും. നല്ല സ്വാദുള്ള ചക്ക. നാവില്‍ രുചിയൂറുന്ന ചക്ക. ആയുര്‍ജാക്ക് ചക്ക വ്യാപകമായി നട്ടുവളര്‍ത്തുന്ന ഒരു തോട്ടമുണ്ട് തൃശൂര്‍ വേലൂര്‍ പഞ്ചായത്തിലെ കുറുമാല്‍കുന്നില്‍. കര്‍ഷകനായ വര്‍ഗീസ് തരകന്‍ എട്ടുവര്‍ഷം കൊണ്ട് നട്ടുവളര്‍ത്തിയ ആയുര്‍ജാക്ക് ചക്കത്തോട്ടം.

വര്‍ഷം മുഴുവന്‍ കിട്ടും ചക്ക

ചക്കവെട്ടിയിറക്കി നാലു മാസം കഴിഞ്ഞാല്‍ വീണ്ടും അതേപ്ലാവില്‍ ചക്കയുണ്ടാകും. വര്‍ഷത്തില്‍ 365 ദിവസവും ചക്ക കിട്ടാന്‍ പാകത്തിലാണ് കൃഷി ക്രമീകരിച്ചിട്ടുള്ളത്. തൃശൂര്‍ വേലൂര്‍ പഞ്ചായത്തിലെ കുറുമാല്‍കുന്നില്‍ വര്‍ഗീസ് തരകന് അ‍ഞ്ചേക്കര്‍ റബര്‍തോട്ടമായിരുന്നു. കൃഷിയില്‍ പരീക്ഷണം നടത്തണമെന്ന മോഹമാണ് റബര്‍വെട്ടി പ്ലാവിന്‍തൈ നടാന്‍ ഈ കര്‍ഷകനെ പ്രേരിപ്പിച്ചത്. എട്ടു വര്‍ഷം കൊണ്ടു വികസിപ്പിച്ചെടുത്ത ആയുര്‍ജാക്ക് നല്ല മധുരമുള്ളയിനം ചക്കയാണ്.

ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ ആ രുചിയെ വീണ്ടും വീണ്ടും ഇഷ്ടപ്പെടും. കൊതിയൂറുന്ന ആയുര്‍ജാക്ക് ചക്കയുടെ വിശേഷങ്ങള്‍ കേട്ടറിഞ്ഞ് ഈ തോട്ടത്തില്‍ ദിവസവും നിരവധി പേരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനു പുറത്തു നിന്നും. ഓസ്ട്രേലിയയിലെ അഡ്്ലെയ്ഡ് സര്‍വകലാശാലയില്‍ ഗവേഷക തോട്ടം സന്ദര്‍ശിച്ചിരുന്നു. ബി.ബി.സിയിലും അമേരിക്കന്‍ റേഡിയോയും വര്‍ഗീസ് തരകന്റെ ചക്കത്തോട്ടം വന്നു. ഡന്‍മാര്‍ക്കിലെ വാഫ പുരസ്ക്കാര പട്ടികയിലേക്കും ഈ തോട്ടം പരിഗണിക്കുന്നുണ്ട്.

വരള്‍ച്ചയുള്ള ഭൂമിയില്‍ വെള്ളമൊഴുക്കി

കുന്നിന്‍ ചെരുവിനെ പല തട്ടുകളാക്കി മഴവെള്ളം ഒഴുകിപോകാതെ നിലനിര്‍ത്തി. ഇങ്ങനെ, അഞ്ചുവര്‍ഷം കഴിഞ്ഞതോടുകൂടി സുലഭമായി വെള്ളം. കുന്നിന്‍പ്രദേശത്തെ സമീപത്തുള്ള കിണറുകളിലും ജലനിരപ്പ് കൂടി. വെള്ളം ആവശ്യത്തിന് കിട്ടിയതോടെ പ്ലാവിന്‍ തൈ നനയ്ക്കാന്‍ സുഗമമായി. ആയുര്‍ജാക്ക് ചക്കകള്‍ ഇനി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ കര്‍ഷകന്‍.

നാട്ടുകാര്‍ക്ക് ചക്ക കിട്ടാന്‍ പ്രാദേശികമായി കൗണ്ടറും തുടങ്ങി. ഇതിനു പുറമെ, പ്ലാവിന്‍ തൈ ആവശ്യക്കാര്‍ക്കു നല്‍കാനും സൗകര്യമുണ്ട്. കൃഷിയെ എങ്ങനെ ബ്രാന്‍ഡ് െചയ്യാമെന്നതിന്റെ തെളിവാണ് ആയുര്‍ജാക്ക് ചക്കത്തോട്ടം.

*

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here