Home Latest എന്താടോ ഒരു പേടി.ഞാൻ അന്യൻ ഒന്നും അല്ല മാഷേ.നിന്റെ കഴുത്തിൽ താലി ചാർത്തിയ ഭർത്താവ് ആണ്…

എന്താടോ ഒരു പേടി.ഞാൻ അന്യൻ ഒന്നും അല്ല മാഷേ.നിന്റെ കഴുത്തിൽ താലി ചാർത്തിയ ഭർത്താവ് ആണ്…

0

രചന : Shiju Achus Karna

ആദ്യ രാത്രിയിലൊരു യാത്ര…

എന്താടോ മുഖം ഒരുമാതിരി വിളർച്ച പോലെ.ക്ഷീണം തോന്നുന്നുണ്ടോ…!!!

ഇന്ന് ഞങ്ങളുടെ ആദ്യ രാത്രി ആണ്.നാണം കുണുങ്ങി കയ്യിൽ ഒരു ഗ്ലാസ്സ് പാലും ആയിട്ട് വന്ന് ചെറു പുഞ്ചിരിയോടെ എന്റെ പ്രിയ പത്നി നിൽക്കും എന്ന എന്റെ പ്രതീക്ഷ ആയിരുന്നു നഷ്ടമായത്.

കാരണം വേറെ ഒന്നുമല്ല, നല്ല പരിഭ്രമത്തോടെ ആയിരുന്നു അവൾ വന്നത്.അവൾ വന്നപ്പോ വാതിലും അടച്ചു.അപ്പോൾ ചെറിയ ഭീതി അവളുടെ മുഖത്ത് നിഴലിക്കുന്നത് ഞാൻ കണ്ടു.

കയ്യിൽ പാൽ ഗ്ലാസ് വെച്ചു തന്നപ്പോ ആ കൈകൾ വിറയ്ക്കുന്നത് ഞാൻ കണ്ടു.ഒരുപക്ഷേ വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് ആവാം.പരിചയമില്ലാത്ത സ്ഥലം,ഓരോ ആചാരം.സാരമില്ല. പൊരുത്തപെടാൻ അൽപ്പം കഴിയും.

ഞാൻ കരുതി.

അവളോട്‌ അടുത്ത് വന്നു ഇരിക്കാൻ പറഞ്ഞപ്പോ വേണ്ട നിന്നോളം എന്നു പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞപ്പോ എന്തോ പന്തികേട് തോന്നി.

ഞാൻ എണീറ്റു അവളുടെ അടുത്ത് നിന്നപ്പോ അവൾ അകലം പാലിക്കുക ആണ് ചെയ്തത്.അല്പം ആശങ്ക തോന്നി.

ഞാൻ അവളോട്‌ ചോദിച്ചു’ “എന്താടോ ഒരു പേടി.ഞാൻ അന്യൻ ഒന്നും അല്ല മാഷേ.നിന്റെ കഴുത്തിൽ താലി ചാർത്തിയ ഭർത്താവ് ആണ്.എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തുറന്നു പറയാം”.

ഞാൻ പറഞ്ഞു.

ഇടേയ്ക്ക് അവൾ തലയിൽ കൈ വെച്ചപ്പോ ഞാൻ കരുതി ഡേറ്റ് ആയത് ആവും എന്നു.ആ പേടി ആവും.ഞാൻ എങ്ങനെ കരുതും എന്നു പേടിച്ചു ആവും.അല്ല ഞാൻ എന്ത് കരുതാൻ ആണ്.എല്ലാ പെണ്ണുങ്ങൾക്കും വരുന്നത് അല്ലെ അത്.

ആദ്യരാത്രി കുളമായോ എന്ന പേടി ആവും.അഹ് സാരമില്ല. അല്ലെങ്കിൽ തന്നെ ആദ്യ രാത്രി എന്നത് അതിന് മാത്രം ആണോ.
മണ്ടൻ ചിന്തകൾ..

‘ഞാൻ ചോദിച്ചു എന്താടോ ചൂട് വെള്ളം വേണോ:? ഈ സമയത്ത് ചൂട് വെള്ളം പിടിച്ചു കിടന്നാൽ മതി .കുഴപ്പം ഇല്ല.തനിക്ക് ക്ഷീണം തോന്നുന്നു എങ്കിൽ കിടക്കാം “.ഞാൻ അമ്മയെ വിടാം.ഇയാൾക് സുഖം ഇല്ല എന്നു പറഞ്ഞു”….

അപ്പോൾ അവളുടെ രണ്ടു ഉണ്ടാക്കണ്ണുകൾ പുറത്തോട്ട് വന്നു. ഇത് എന്ത് മനുഷ്യനാ എന്നു പറയുന്ന പോലെ…..

അല്ല എന്താടോ ഇങ്ങനെ നോക്കുന്നെ.!!!!

“ഏയ് ഒന്നുല്ല.എട്ടൻ എന്താ ഈ സമയത്ത് എന്നു പറഞ്ഞേ?? അവൾ ചോദിച്ചു.

“അല്ല ഡേറ്റ് ആയി എങ്കിൽ പറയാം എന്ന ഉദ്ദേശിച്ചത് .ഇയാളുടെ പരിഭ്രമവും അസ്വസ്ഥതയും കണ്ടപ്പോ അങ്ങനെ തോന്നി”

ഏയ് ഒന്നുല്ല ഏട്ടാ.അവൾ പുഞ്ചിരിയോടെ മറുപടി തന്നു…
ഉം താൻ അടുത്ത് ഇരിക്ക്.

അവൾ പതിയെ അല്പം അകലമിട്ടിരുന്നു.

എന്തോ പറയാൻ ഉള്ള പോലെ തോന്നി.ഞാൻ ചോദിച്ചു. എന്താടോ എന്തേലും പറയാൻ ഉണ്ടോ?ആദ്യ രാത്രിയിൽ തന്നെ മനസ്സ് തുറന്ന് സംസാരിക്കൂ.ഇനി ഒരു പുതിയ ജീവിതം തുടങ്ങുവാണ്.

Any love affair??

അയ്യോ അത് ഒന്നുല്ല ഏട്ടാ.ഇത് പിന്നെ….

ബാക്കി കൂടി പറയെടോ…

“ഏട്ടാ ഞാൻ മാനസികമായും ശാരീരികമായും ഒന്നിനും തയ്യാർ ആയിട്ടില്ല. എനിക് അറിയില്ല ഒരു പുതിയ ജീവിതം എങ്ങനെ തുടങ്ങണം എന്നു.കൂടാതെ ആദ്യ രാത്രിയിൽ ഏട്ടനെ പൂർണ്ണ സംതൃപ്തൻ ആക്കാൻ കഴിയുമോ എന്നും അറിയില്ല.പേടി ആണ് എനിക്ക്. അതാ””

ങേ” ഇത് ഒക്കെ കേട്ടു ഞാൻ കിളി പോയ അവസ്ഥയിൽ ആയി.ഈ പെണ്ണ് ഇത് എന്ത് ഒക്കെയ പറയുന്നേ…

ടോ ഇയാളോട് ഞാൻ അത് ഒന്നും ചോദിച്ചില്ലല്ലോ.ലൈംഗിക സംതൃപ്തി ആണോ താൻ ഈ ഉദ്ദേശിച്ചത്???

ഉം.മറുപടി ഒരു മൂളൽ ആയിരുന്നു

ഹഹഹ ഞാൻ ചിരിച്ചു.

എന്റ്റെ ബുദ്ദ്‌സേ നിന്നോട് ആരാ ഈ മണ്ടത്തനം പറഞ്ഞേ,ആദ്യ രാത്രി എന്നത് അതിന് വേണ്ടി എന്നു”

ടോ ഓരോ വിവരദോഷികൾ ഓരോന്നു പറയും.ചിലപ്പോ ഇയാളുടെ കൂട്ടുകാരോ,മാതാപിതാക്കളോ,കുടുംബക്കാരോ ആവാം.ഇത് ഒക്കെ അറിഞ്ഞിരിക്കേണ്ട വിഷയം തന്നെയാ.പക്ഷെ ആദ്യ രാത്രി എന്നത് അതിനു മാത്രം അല്ല കേട്ടോ

ഞാനും താനും ഇത് വരെ മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല.ആഗ്രഹങ്ങൾ പങ്കു വെച്ചിട്ടില്ല.എന്നെ കുറിച്ചു നിനക്കോ നിന്നെ കുറിച്ചു എനിക്കോ അറിയില്ല അധികം.
അത് ഒക്കെ പറയൂ

കാരണം ഇത് ഒരു തുടക്കം ആണ്.പുതിയ ജീവിതത്തിലേയ്ക്ക് ഉള്ള യാത്രയുടെ ചുവട് വെയ്പ്പ്.പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചു പൂർണ്ണമായി അടുക്കുക. അല്ലാതെ ലൈംഗികത മാത്രം ആണ് ആദ്യരാത്രി എന്നു കരുതി എങ്കിൽ തെറ്റി.

ഒരു പെണ്ണ് അതിന് ശാരീരികമായി,മാനസികമായി തയ്യാർ ആവണം.ഒരേ പോലെ രണ്ടു പേരും തൃപതർ ആവണം.ബല പ്രയോഗം അല്ല കേട്ടോ..

ഭാര്യ ഭർത്താവ് എന്നും നല്ല സുഹൃത്ത് ക്കൾ ആയിരിക്കണം.കേട്ടല്ലോ.

ശെരി താൻ തന്നെ കുറിച്ചു പറ. ഞാനും എന്നെ കുറിച്ചു പറയാം.

എല്ലാം ഒരു അന്യഗ്രഹ ജീവി ആണോ പറയുന്നത് എന്നു കേട്ട് ഇരിപ്പ് ആയിരുന്നു അവൾ.അവളുടെ പേടി അല്പം മാറിയ പോലെ.

കൂടുതൽ ഫ്രണ്ട്ലി ആയി സംസാരിച്ചു തുടങ്ങി.

ആഗ്രഹങ്ങൾ,പഠിത്തം,കൂട്ടുകാർ, സ്വപ്നം,ഭാവി അങ്ങനെ അങ്ങനെ ഒരുപാട് സംസാരിച്ചു.

“എല്ലാം കഴിഞ്ഞു ക്ളോക്കിൽ നോക്കിയപ്പോൾ സമയം രാവിലെ 1 മണി കഴിഞ്ഞതെ ഉള്ളൂ…”

നിനക്ക് ഉറക്കം വരുന്നുണ്ടോ?? ഞാൻ അവളോട് ചോദിച്ചു.

ഇല്ല….

എങ്കിൽ വേഗം വേഷം മാറി വാ.സാരിയും ചുരിദാറും വേണ്ട.ജീൻസ്‌ മതി…

അവൾ അന്തം വിട്ട് ഇരിപ്പ് ആയിരുന്നു. ദൈവമേ ഇത് എന്ത് ജീവി എന്ന ഭാവത്തിൽ.”

‘എന്താ മാഷേ ഇങ്ങനെ നോക്കുന്നെ…’

ഏയ് ഒന്നുല്ല.’

എങ്കിൽ വേഗം റെഡി ആയി വാ.ഞാൻ പറഞ്ഞു.
ഞാൻ റൂമിൽ ഉള്ളത് കൊണ്ട് ആവും. വസ്ത്രം മാറാൻ അവൾ ബാത്റൂമിലെ യ്ക്ക് പോയി.ഞാൻ വസ്ത്രം മാറി ഒരു റ്റീ ഷർട്ടും ജീൻസും എടുത്തിട്ടു

വാതിൽ ശബ്ദം ഉണ്ടാക്കാതെ തുറന്നു.പുറത്ത് പോയി എന്റെ ബുള്ളറ്റ് എടുത്ത് റോഡിൽ വെച്ചു..

അപ്പോഴേയ്ക്കും അവളും റെഡി ആയി വന്നു..

എന്റെ ഈ ചെയ്തികൾ കണ്ടു അവൾക്ക് അത്ഭുതം ആയിരുന്നു.അതിലുപരി സന്തോഷവും.കാരണം അവളുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു രാത്രി ബോറ യാത്ര.
പെണ്ണെന്ന പേരിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട അവളുടെ സ്വപ്നത്തിലേയ്ക്ക് ഉള്ള ചുവട് വെയ്പ്പ്…

ആ നിലാ വെളിച്ചത്തിൽ അവളുടെ നീലക്കൽ മൂക്കുത്തിയുടെ തിളക്കം അവളുടെ പുഞ്ചിരിയെ പ്പോലെ കൂടുതൽ മനോഹരീയാക്കി….

“പെണ്ണേ സ്വപ്നം കണ്ടു നിൽക്കാതെ ബുള്ളറ്റ് ഒന്നു തള്ളിക്കെ. ഇവിടെ വെച്ചു സ്റ്റാർട്ട് ചെയ്താൽ പണിയ.ശബ്ദം കേട്ടാൽ പരിപാടി പാളു”ം !!!!

ഞാൻ പറഞ്ഞു.

അങ്ങനെ അൽപ ദൂരം വണ്ടി തള്ളി നീക്കി.എന്നിട്ട് സ്റ്റാർട്ട് ചെയ്തു പോയി..

അതിരാവിലെ തന്നെ നല്ല തണുപ്പ്.നിലാവെളിച്ചവും ആ യാത്രയെ കൂടുതൽ മനോഹരമാക്കി….

അവൾ അറിയാതെ എന്നോട് അടുത്തു.അവളുടെ കൈകൾ എന്നെ വയറിൽ അമർന്നു.അവൾ ചേർന്നു ഇരിക്കുന്നു.അവൾ കൂടുതൽ അടുത്ത സന്തോഷത്തിൽ യാത്ര പോയ്‌കൊണ്ടേ ഇരുന്നു…

വിജനമായ വഴിയിൽ തെരുവ് വിളക്കിന്റെ പ്രകാശം ഒരു അലങ്കാരമായിരുന്ന്.കൈകൾ ഉയർത്തി ബുള്ളറ്റിൽ നിന്നു കൊണ്ട് അവൾ ആ സന്തോഷം ആഘോഷിച്ചു..

ബുള്ളറ്റ് വഴിയരികിൽ നിർത്തി മ്യൂസിയം റോഡിൽ കൈ ചേർത്ത് കൊണ്ട് അല്പം നേരം നടന്നു.ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നു….എനിക്കും അവൾക്കും…

അവിടെ നിന്ന് നേരെ ബൈക്കിൽ ഓവർബ്രിഡ്‌ജ്‌ അണ്ടർ പാത്തിൽ കൂടി പോകുമ്പോൾ അവൾ അലറി വിളിച്ചു. അതിൽ അവളുടെ സന്തോഷത്തിന്റെ തീവ്രത എത്ര എന്നു അറിയാൻ കഴിഞ്ഞു.

റോഡ് സൈഡിലെ തട്ടുകടയിൽ നിന്ന് ചൂട് കട്ടനും രസവടയും കഴിച്ചപ്പോൾ അവളുടെ കണ്ണുകളിലെ സന്തോഷം എനിക് അറിയാൻ കഴിയുന്നുണ്ടായിരുന്നു…

എവിടേയ്ക്ക പോകുന്നത് എന്ന അവളുടെ ചോദ്യത്തിന് ഞാൻ കൊടുത്ത ഉത്തരം അവളുടെ വീടിനു മുന്നിൽ ബുള്ളറ്റ് നിർത്തി കൊണ്ട് ആയിരുന്നു. ഒരുപക്ഷേ അവളും അത് ആഗ്രഹിച്ചിരുന്നിരിക്കാം..

പരിസരം മറന്നു അവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ചുംബനം തന്നപ്പോ നാണംവും സന്തോഷവും കലർന്ന അവളുടെ മുഖം കാണാൻ കഴിഞ്ഞു…

വീടിന്റെ വാതിൽ മുട്ടി വാതിൽ തുറന്നത് അവളുടെ അച്ഛൻ ആയിരുന്നു.

ആ നിമിഷം എനിക്ക് മനസ്സിലായി.അദ്ദേഹത്തിന് ഉറക്കം ഇല്ലായിരുന്നു എന്നു. തന്റെ പ്രിയ പുത്രിയോട് ഉള്ള വാത്സല്യം കാണാൻ കഴിഞ്ഞു .ഉറക്കം ഇല്ലാത്ത ആ കണ്ണുകളിലെ കണ്ണുനീർ…

അവളെ കണ്ടതും മതിമറന്ന് അതിശയത്തോടെയും സന്തോഷത്തോടെയും മോളെ എന്നു വിളിച്ചു കെട്ടിപിടിച്ചപ്പോ അദ്ദേഹം കരയുന്നുണ്ടായിരുന്നു.

അപ്പോഴേയ്ക്കും അവളുടെ അമ്മയും സഹോദരങ്ങളും വന്നു.അവർക്കും അതിശയം…

“”കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ പറഞ്ഞു ഒരിക്കലും അവർ കരുതിയത് ആയിരുന്നില്ല ഈ നിമിഷം ഇങ്ങനെ ഒരു സർപ്രൈസ്.മോളെ അവിടേയ്ക്ക് അയച്ചപ്പോ ഒരു നീറ്റൽ ആയിരുന്നു.23 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ മോൾ പെട്ടെന്ന് മറ്റൊരിടത്തേയ്ക്ക് പറിച്ചു നടുമ്പോൾ അവൾ അവിടെ സുരക്ഷിത ആണോ എന്ന് പോലും സംശയിച്ചു.

പക്ഷെ ഇപ്പോൾ എനിക്ക് ബോധ്യം ആയി അവൾ അവിടെ സുരക്ഷിതയും സന്തോഷവതിയും ആണെന്ന്. ”

അൽപ നേരം അവരോടു സംസാരിച്ചു അവിടെ നിന്നു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവരുടെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

ആ സ്നേഹപ്രകടനത്തിനു മുന്നിൽ എന്റെയും….

തിരിച്ചു ബുള്ളറ്റിൽ അവളെയും കൊണ്ട് വീട്ടിലേയ്ക്ക് യാത്ര ആവുമ്പോൾ ചെവിയിൽ നാണത്തോടെ ചോദിച്ചു

“അതേ ആദ്യ രാത്രി ആദ്യ രാവിലെ ആയാൽ കുഴപ്പം ഉണ്ടോ??”

തെല്ല് നാണത്തോടെ അവൾ അത് പറഞ്ഞപ്പോഴേയ്ക്കും അവളുടെ പല്ലുകൾ വേദനിപ്പിക്കാത്ത രീതിയിൽ എന്റെ കവിളിൽ അമർന്നിരുന്നു!!!!!!..

ഷിജു അച്ചൂസ് കർണ്ണ…

(പോരായ്മകൾ ക്ഷമിക്കുക)…….

LEAVE A REPLY

Please enter your comment!
Please enter your name here