Home Hairunnisa “ഡോ മാഷേ.. താനെന്നെ കെട്ടുമോ ഇല്ലയോ.. എനിക്കിപ്പോ അറിയണം… “

“ഡോ മാഷേ.. താനെന്നെ കെട്ടുമോ ഇല്ലയോ.. എനിക്കിപ്പോ അറിയണം… “

0

രചന : Hairunnisa

മാഷിന്റെ പെണ്ണ്

“ഡോ മാഷേ.. താനെന്നെ കെട്ടുമോ ഇല്ലയോ.. എനിക്കിപ്പോ അറിയണം… ”

“നീ ഒന്ന് പോയെ കൊച്ചേ… ഓരോരോ വട്ട് കേസ് വന്ന് കേറിക്കോളും… ”

“ആഹാ അങ്ങനെ ആണോ.. ന്നാ ഞാൻ തന്റെ വീടിന്റെ ഉത്തരത്തിൽ കിടന്നാടും നോക്കിക്കോ… ”

“എന്റച്ഛൻ അവിടെ ഊഞ്ഞാലൊന്നും കേട്ടീട്ടില്ല.. തനിക്കെന്നല്ല ആർക്കും ആടാൻ കഴിയില്ല.. “”

“മാഷെന്നെ കളിയാക്കാണോ, തന്റെ ഈ വളിച്ച തമാശക്ക് ഞാനൊര് കയറുമായി വരുന്നുണ്ട് കാത്തിരുന്നോ.. ”

“എന്റെ വീടിന്റെ ഉത്തരത്തിൽ ഊഞ്ഞാൽ കെട്ടാനാണേൽ നടക്കില്ല. വാടക വീടാ.. അതും വാർപ്. അവിടെ ഒരു ഫാൻ ഫിറ്റ്‌ ചെയ്യാൻ പോലും ഒരു കൊളുത്തില്ല. വേണേൽ എയർ ഹോൾസുണ്ട്. പക്ഷെ അത് വല്ലപോളും പൊടിമണ്ണ് കാറ്റടിച്ചാണെലും ഇത്തിരി വായു കേറാനുള്ളത.. കൊച്ചിന്റെ വീട്ടിലിഷ്ടം പോലെ മാവും പ്ലാവും ഒക്കെയില്ലേ.. അവിടെ കെട്ടി ആടിയാൽ പോരെ…സംശയമുണ്ടേൽ ന്റെ വീട്ടിൽ വന്നാൽ അറിയാം ”

“തന്റെ ഈ ചളിയിൽ നാളെ ഞാൻ ഞാറു നട്ട് കാണിച്ചു തെരമെടോ.. മാഷേ… ”

അതും പറഞ്ഞു അവളുടെ ഇരുചക്രത്തിൽ കയറി അവളങ്ങു പോയി…. ഹാവൂ ഇന്നത്തെ ശല്യം കഴിഞ്ഞു. ബസ്റ്റോപ്പിൽ ആരുമില്ലാത്തോണ്ട് ഞാൻ രക്ഷപെട്ടു. ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് വന്ന ബസിൽ കയറി ഞാനും വീട്ടിലേക്ക് തിരിച്ചു.

നേരം വെളുത്തു, ചീറിപ്പാഞ്ഞു വരുന്ന പത്രത്തിനെ ക്യാച്ച് പിടിക്കാൻ റെഡി ആയി എന്നത്തേയും പോലെ ഞാൻ വാതിൽ തുറന്നു. പക്ഷെ എന്റമ്മെയ്….
കാവിലെ ഭഗവതി കണക്കെ ചോരമുക്കിയെടുത്ത ഒരു ധാവണിയും ചുറ്റി അവളിതാ എന്റെ മുന്നിൽ… കയ്യിലൊരു കയറും. ഇവളിതെന്തിനുള്ള പുറപ്പാടാ ന്റെ ഭഗവതിയെ. കണി കെണിയായോ

“ന്താടോ മാഷേ താനെന്നെ നോക്കി അന്ധം വിട്ടുനിക്കുന്നെ… മാറി നിക്കങ്ങോട്ട്

അമ്മേ.. അമ്മേ… ”

ഏഹ് ഇവളുടെ അമ്മ ഇവ്ടെയാണോ ഇന്നലെ കെടന്നേ.. ഞാൻ കണ്ടില്ലലോ…
അയ്യോ… അവളുടെ അമ്മയെയല്ല അവള് വിളിച്ചത് എന്റെ അമ്മയെയാ.. രാവിലെ തന്നെ തുളസിക്കതിരും ചൂടി കുളിച് സുന്ദരിയായ എന്റെ അമ്മ ധാ പൂജാമുറിയിൽ നിന്നും കർപൂരോം കത്തിച്ചു വരുന്നു. എന്റെമ്മേയ് എല്ലാം കയ്യിന്നു പോയോ… ഇന്നാ കർപ്പൂരം കണക്കെ എന്നെ അമ്മ കരിച്ചുകളയും.

“ആരാ കുട്ട്യേ നീ.. എന്തിനാ ഒച്ച വെക്കണേ..? ”

“അമ്മേ ധാ ഈ മാഷ് പറഞ്ഞിട്ട് വന്നതാ ഞാൻ. ”

“ഞാനോ എപ്പോ.
? അമ്മേ ഞാനൊന്നും പറഞ്ഞില്ല ഇവളെന്തോ പിച്ചും പേയും പറയുവാ.. ”

“പിച്ചും പെയുമോ,മാഷല്ലേ ഇന്നലെ ഉത്തരമുണ്ടോന്നറിയാൻ വരാൻ പറഞ്ഞെ.. ”

“എന്താ കുട്ട്യേ.. നീ പറയുന്നേ.. എന്താ നിന്റെ പ്രശ്നം? എന്നോട് പറ.. ”

“ദേ അമ്മേ ഈ മാഷിനെ എനിക്ക് ജീവന.
ഈ വീട്ടിലെനിക്ക് കൂടി ഇത്തിരി സ്ഥലം തന്നുടെ അമ്മയ്ക്ക്.. ”

“അയ്യടി.. അല്ലെങ്കി തന്നെ വാടകക്ക… രൂപ അയ്യായിരം എണ്ണിക്കൊടുത്തിട്ടു തന്നെ എനിക്കും അമ്മയ്ക്കും മര്യാദക് നിന്നു തിരിയാനിടമില്ല അപ്പോള. എറങ്ങി പോക്കേ.. ”

“ദേ.. അമ്മേ.. എനിക്ക് ഈ മാഷിനെ കിട്ടീലെൽ ഞാനീ ഉത്തരത്തിൽ തൂങ്ങും. പറഞ്ഞില്ലെന്നു വേണ്ട.. ”

“നിന്നോടല്ലേ പറഞ്ഞെ ഇവടെ ഉത്തരമില്ലെന്ന്.. ”

“നീയെന്തിനാ ശ്രീ വെറുതെ ഇങ്ങിനെ കലിതുള്ളുന്നെ.. ആ കൊച്ചു പറയട്ടെ. നീ ഏതാ മോളെ എന്താ നിനക്ക് വേണ്ടേ..? ”

അത്രേ അമ്മ ചോദിച്ചുള്ളൂ അവളതാ അമ്മയുടെ തോളിൽ ഒറ്റ ചായ്‌വാ…

“അമ്മേ ഞാൻ കാർത്തിക, ഈ മാഷെന്റെ വീട്ടിൽ എന്നെ ട്യൂഷൻ എടുക്കാൻ വന്നപ്പോ തൊട്ട് എന്റെ മനസ്സിൽ കേറികൂടിയതാ .. പ്ലസ്ടു വിൽ പഠിക്കുമ്പോ തൊട്ട് പിറകെ നടക്കുന്നത…ഒന്നെന്നോട് ചിരിക്യ പോലും ചെയ്നില്ല. എനിക്കെന്താ കൊറവെന്നു ചോദിച്ചപ്പോ പറഞ്ഞത് എനിക്ക് കുറവല്ല എല്ലാം കൂടുതലായതുകൊണ്ടാണെന്ന്… ”

“എന്ത്..? “അമ്മ അതിശയം പൂണ്ടു.

“കാശ്, പിന്നെ നാക്കിന്റെ എല്ലും… പ്ലീസ്‌ അമ്മേ വീട്ടിലെനിക് വിവാഹാലോചന നോക്കി തുടങ്ങി. അവസാനമായി ഏട്ടന്റെ മനസറിഞ്ഞു വരാൻ പറഞ്ഞയച്ചതാ അച്ഛൻ… എന്റെ വിശമം ഒന്ന് മനസിലാക്കമ്മേ.. എനിക്കമ്മയില്ല… ഈ അമ്മേടെ മോളായി ഞാൻ ഇനിയങ്ങോട്ട് ജീവിച്ചോട്ടെ..? ”
പിന്നെ കരച്ചിലും പിഴിച്ചിലും കെട്ടിപിടിക്കലും പറയണോ അമ്മ ഫ്ലാറ്റ്.

അവസാനം അമ്മേടെ തുറുപ്പിച്ചുള്ള നോട്ടവും ശാസനയും….
“നിനക്ക് വേണ്ടെങ്കിൽ എനിക്ക് വേണമെടാ ഇവളെ ”
എന്നൊരു കിടുകാച്ചി ഡയലോഗും…

“ഇവളെനി എന്റെ മോളാ,. ”

അടുത്ത നിമിഷം അമ്മ അവളെ ദത്തും സ്വീകരിച്ചു. ബാക്കിയെല്ലാം പെട്ടെന്നായിരുന്നു. താലികെട്ടും സദ്യയും എല്ലാം ഗംഭീരം

ഇന്നിപ്പോ ധാ ഈ മനോഹരമായി അലങ്കരിച്ചൊരുക്കിയ മുറിക്കകത്തു ഞാനവളെ കാത്തിരിക്കുകയാണ്. ഒരിക്കലും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഒരു കൊച്ചു കുറുമ്പിയാണവൾ. അതുകൊണ്ടാണ് ഞാനവളെ തിരസ്കരിച്ചതും. മനസിൽ തോന്നിയ ഇഷ്ടം മായ്ച്ചു കളഞ്ഞതും. ഒന്നും വിശ്വസിക്കാനാകാത്തപോലെ…

കാലിലെ കൊലുസ് കിലുക്കി പതിവിലും സുന്ദരി ആയി അവളെന്റെ അടുത്തേക്ക് വരുന്നത് നോക്കി ഞാൻ നിന്നു.

ഇപ്പോളവളുടെ മുഖത് ആ കുറുമ്പൊ വാശിയോ അല്ലാ… നാണം മാത്രമാണ്.

അടുത്ത് വന്നു നിന്ന അവളെ ഞാൻ അടുത്തേക്ക് ചേർത്തി നിർത്തി നെറ്റിയിലൊരു മുത്തം കൊടുക്കാനാഞ്ഞപ്പോൾ.. എന്റെ ചുണ്ടുകൾ പൊത്തി കട്ടിലിലേക്ക് തള്ളിയിട്ടു കൊണ്ടവൾ പറഞ്ഞതെന്താന്നറിയോ
….

അവളെ ഇത്രയും കാലം വിഷമിപ്പിച്ചതിനു ദൈവം ഒരാഴ്ചത്തേക്ക് എന്നെ ചതിച്ചെന്ന്.

ഞാനൊന്ന് ഞെട്ടി തരിച്ചു വിഷണ്ണമൂകനായി നിൽക്കുമെന്ന് കരുതിയ അവളെ നിരാശയിലാക്കി.. കട്ടിലിൽ കിടക്കുന്ന ഞാൻ കുലുങ്ങിച്ചിരിക്കുന്ന അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

“അതിനെന്താടി പെണ്ണെ നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ സ്വകാര്യത ആവശ്യമില്ല.. ”

അത് കേട്ടതും കണ്ണു നിറച്ചുകൊണ്ട് അവളെന്നെ ഇറുക്കി പിടിച്ചു. കവിളിലമർത്തിയൊരു മുത്തം തന്നു.

പതിയെ അവളെ നെഞ്ചോട് ചേർത്ത് മുറിയെ ഇരുട്ടിലേക്ക് ചായ്കുമ്പോൾ

എരിയുന്ന അവളുടെ അടിവയറു വേദനയിൽ ഞാനെന്റെ ഉള്ളംകൈയുടെ ചൂട് നൽകി ആശ്വസിപ്പിക്കാൻ മറന്നില്ല. എന്നിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നുകൊണ്ടവൾ നിദ്രയെ പുല്കിയിരുന്നു.

ഇന്നീ വീടിന്റെ ഇത്തിരിയല്ല ഒത്തിരിയും അവളാണ്…ന്റെ കുറുമ്പിപെണ്ണ്

നന്ദി.

ഹൈറുന്നിസ.

LEAVE A REPLY

Please enter your comment!
Please enter your name here