Home Viral വീണ്ടും പൊരിച്ച മീൻ കുറിപ്പ് ചേച്ചി പറയുവാ അവൻ ആൺകുട്ടി അല്ലേ മോളേ

വീണ്ടും പൊരിച്ച മീൻ കുറിപ്പ് ചേച്ചി പറയുവാ അവൻ ആൺകുട്ടി അല്ലേ മോളേ

0

[ad_1]

ഫെമിനിസവും പൊരിച്ചമീനും സമൂഹമാധ്യമത്തിലടക്കം ചർച്ചയായതിന് കാരണം നടി റിമകലിങ്കലാണ്. സ്ത്രീയോടും പുരുഷനോടും സമൂഹം കാണിക്കുന്ന വിവേചനം പൊരിച്ച മീനിന്റെ ഉദാഹരണത്തിലൂടെയാണ് റിമ പറഞ്ഞത്. ഇപ്പോഴിതാ സമാനമായ വിവേചനം നേരിട്ടിരിക്കുകയാണ് ഡോക്ടർ അജിത്ര ജെറാൾഡിന്. പെണ്ണായതിന്റെ പേരിൽ കാന്റീനിൽ തനിക്ക് നിഷേധിക്കപ്പെട്ട പെരിച്ചമീനിന്റെ വാൽഭാഗത്തെക്കുറിച്ചാണ് അജിത്രയുടെ സരസമായ കുറിപ്പ്.

പെൺകുട്ടികളേക്കാൾ പൊരിച്ച മീനിന്റെ നല്ല ഭാഗം കഴിക്കാൻ യോഗ്യർ ആണെന്ന കാന്റീൻ ജീവനക്കാരിയുടെ മനോഭാവത്തേയും തുറന്നു കാട്ടുന്നുണ്ട്. സ്വന്തം കാശ് കൊടുത്ത് കാന്റീനിൽ നിന്ന് കഴിക്കുമ്പോൾ ഇതാണ് ഗതിയെങ്കിൽ വീട്ടിൽ വരുമാനം ഇല്ലാതിരിക്കുന്ന ‘പെണ്ണുങ്ങളുടെ’ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും അജിത്ര ഓർമ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പൊരിച്ച മീനും ഫെമിനിസവും

‌ഇന്ന് ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ പോയി പൊരിച്ച മീൻ ഓർഡർ ചെയ്തപ്പോൾ കാന്റീനിലെ ചേച്ചി മീനിന്റെ തല ഭാഗം കൊണ്ട് തന്നു.. തല ഭാഗം വേണ്ട വാൽ ഭാഗം മതിയെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് ചേച്ചി പറഞ്ഞു. എതിരെ ഇരിക്കുന്ന ചെക്കന്റെ പാത്രത്തിൽ ദാ ഇരിക്കുന്നു വാൽകഷ്ണം. അത് ചൂണ്ടി കാണിച്ചപ്പോൾ ചേച്ചി പറയുവാ അവൻ ആൺകുട്ടി അല്ലെ മോളെ എന്ന്.

ഒരുമിച്ച് പഠിച്ച് ഒരേ ജോലി ചെയ്യുന്ന ഒരേ ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ പെൺകുട്ടി ആയത് കൊണ്ട് എനിക്ക് തല ഭാഗവും നല്ല ഭാഗം ആൺകുട്ടിക്കും. അതിനെ കുറിച്ച് ചോദിച്ചപ്പോൾ വീടുകളിൽ ഒക്കെ ഇങ്ങനെ തന്നെ അല്ലേ മോളെ എന്ന്. ശരിയാണല്ലോ പെണ്ണ് ആയത് കൊണ്ട് പൊരിച്ച മീൻ കഴിക്കാൻ അവകാശം ഇല്ലാത്തവരെ നേരിട്ട് അറിയാം. സ്വന്തം ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങാൻ ചെന്ന എനിക്ക് ഈ അവസ്ഥ.. എന്നാ പിന്നെ വീട്ടിൽ തന്നെ ഇരിക്കുന്ന വരുമാനം ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ പറയണോ..

ഭർത്താവിന് മീൻ കഷ്ണവും ഭാര്യക്ക് മീൻ ചാറും കൊടുക്കുന്ന അമ്മായി അമ്മമാരുടെ കഥ കുറെ കേട്ടിട്ടുണ്ട്.. എന്തായാലും 5 മിനുട്ടോളം ചർച്ച ചെയ്തത് വാൽ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയത്.. പക്ഷേ ചൊരത്തിളപ്പ് ഇത് വരെ മാറിയിട്ടില്ല..

ഭാഗ്യത്തിന് പണ്ടെ ഞാൻ ഫെമിനിസ്റ്റ് ആണ്.. ഇല്ലായിരുന്നെങ്കിൽ ഒരു പൊരിച്ച മീൻ ആണ് എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് എനിക്കും പറയേണ്ടി വരുമായിരുന്നു.. തീൻമേശയിൽ വരെ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ 2 മത്തി മേടിച്ച് കൊടുത്താൽ മതിയായിരുന്നു എന്ന് ആങ്ങളമാർ പറഞ്ഞേനെ..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here