Home Latest ‘വല്ലവന്റെയും ഭാര്യയെ എന്റെ മകനു ചുമക്കേണ്ട കാര്യമില്ല. അവനു നല്ലൊരു പെണ്ണിനെ കണ്ടെത്താൻ ഞങ്ങൾക്ക് അറിയാം…

‘വല്ലവന്റെയും ഭാര്യയെ എന്റെ മകനു ചുമക്കേണ്ട കാര്യമില്ല. അവനു നല്ലൊരു പെണ്ണിനെ കണ്ടെത്താൻ ഞങ്ങൾക്ക് അറിയാം…

0

രചന : വാസുകി വസു(ലച്ചു)

ഭർതൃമതി

‘നിങ്ങളു കാരണമാണെന്റെ ജീവിതം തകർന്നത്.അതുകൊണ്ട് ഇനി മുതൽ ഞാൻ നിങ്ങളുടെ കൂടെയാണ് താമസിക്കുന്നത്’

എടുത്തടിച്ചതു പോലെയുള്ള എന്റെ സംസാരം കേട്ടതും നീരജും കുടുംബവും ഞെട്ടിപ്പോയി.

‘നീയെന്താ പറഞ്ഞത്.ഇനി ഇവിടെ താമസിക്കുമെന്നൊ.എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം’

നീരജിന്റെ അമ്മയും സഹോദരിയും എന്നെ അകത്ത് കയറ്റാൻ ഒരുക്കമല്ലായിരുന്നു.

‘വല്ലവന്റെയും ഭാര്യയെ എന്റെ മകനു ചുമക്കേണ്ട കാര്യമില്ല. അവനു നല്ലൊരു പെണ്ണിനെ കണ്ടെത്താൻ ഞങ്ങൾക്ക് അറിയാം നീ നിന്റെ പാടുനോക്കെടി’

ചീറിക്കൊണ്ട് അവരത് പറയുമ്പോൾ കുനിഞ്ഞ മുഖവുമായി നിൽക്കുന്ന നീരജിനു അരുകിൽ ഞാൻ ചെന്നു.

‘ഭർതൃമതിയാണെന്ന് അറിഞ്ഞിട്ടും ഓരോ പഞ്ചാരവാക്കുകൾ പറഞ്ഞു നിങ്ങളെന്നെ മയക്കിയില്ലെ.എന്നിട്ട് ഇപ്പോൾ കാലുമാറുന്നൊ വിടില്ല നിങ്ങളെ ഞാൻ’

അയാളുടെ ഷർട്ടിനു കുത്തിപ്പിടിച്ച് ഞാൻ അലറി.

‘വിടടീ എന്റെ മകനെ.ഓരോന്നും പറഞ്ഞവനെ മയക്കിയെടുത്തതും പോരാ എന്നിട്ട് ചാരിത്ര്യം പ്രംസംഗിക്കുന്നോടീ’

ഞാനാകെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു.

എന്റെ ഭർത്താവ് വിദേശത്താണു ജോലി ചെയ്യുന്നത്.ചുരുങ്ങിയ ലീവിനുള്ളിൽ പ്രണവ് എന്നെ വിവാഹം കഴിക്കുക ആയിരുന്നു. ആകെ കിട്ടിയ സമയം രണ്ടാഴ്ച.കൂടുതൽ സമയങ്ങളിലും വിരുന്നും മറ്റുമായി ബന്ധുവീടുകളിൽ ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് കൂടുതൽ പരിചയമാകും മുമ്പെ അദ്ദേഹം ഗൾഫിലേക്ക് പറന്നു.

ഫോണിൽ കൂടിയുളള ആശ്വാസവാക്കുകൾ ആയിരുന്നു ആകെയുള്ളത്.ദിവസവും പ്രണവു വിളിക്കുമെങ്കിലും പുതിയ വീടിനോടും വീട്ടുകാരോടും പെട്ടെന്ന് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല.

എന്റെ വീട്ടിൽ പോയി നിൽക്കട്ടെയെന്ന് ഭർത്താവിനോട് ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു മറുപടി.

‘നിന്നെ ഞാൻ വിവാഹം കഴിച്ചത് എന്റെ വീട്ടിൽ കഴിയാനാണ് അല്ലാതെ നിന്റെ വീട്ടിൽ പോയി നിൽക്കാനല്ല’

അറത്തു മുറിച്ച് പ്രണവത് പറഞ്ഞപ്പോൾ മുതൽ ഞങ്ങൾ തമ്മിൽ ഇരുധ്രുവങ്ങളിലുമായി.ഭർത്താവിന്റെ കോളുകളൊന്നും ഞാൻ എടുക്കാതെയായി.ശരിക്കും ഞാൻ പ്രണവിനെ വെറുത്ത് തുടങ്ങി.

ആയിടക്കാണു ഫെയ്സ് ബുക്കിൽ നിന്ന് എനിക്ക് ഒരാളെ പരിചയമാകുന്നത് നീരജ്.ഹായിൽ തുടങ്ങിയ അടുപ്പം സൗഹൃദമായും പ്രണയമായും വളർന്നു. ആ വളർച്ച ശാരീരിക ബന്ധത്തിലും എത്തിച്ചേർന്നു.

അടുത്ത സ്ഥലത്ത് ഉള്ള ആളാണ് നീരജെങ്കിലും ആളെയെനിക്ക് മുമ്പ് പരിചയമില്ലായിരുന്നു.എന്റെ കഥകൾ ചോദിച്ചറിഞ്ഞ നീരജ് എന്നിൽ സ്വാന്തനം പകർന്നു.എന്നെ സ്നേഹിച്ചു.ഭർത്താവിൽ നിന്ന് കിട്ടാത്ത പലതും അവനെനിക്ക് നൽകി.അതോടെ അവനെനിക്ക് പ്രിയങ്കരനായി മാറി.

മിക്ക ദിവസം രാത്രികളിലും നീരജ് എനിക്കൊപ്പമാണു ഉറങ്ങിയത്.ശരിക്കും ഭാര്യാഭർത്താക്കന്മാരായുളള ജീവിതം. രണ്ടു വർഷങ്ങൾ അങ്ങനെ ഞങ്ങൾ കഴിഞ്ഞു. ഭർത്താവ് തിരികെ വരാൻ കുറച്ചു നാളുകൾ ശേഷിക്കെ അയാൾ എന്നിൽ നിന്ന് പതിയെ ഒഴിഞ്ഞു മാറിയത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

പലപ്പോഴും അവനെന്നെ അവഗണിച്ച് തുടങ്ങി. ഫോൺ വിളിച്ചാൽ എടുക്കില്ല.അതിനിടയിൽ ഞാനൊന്ന് തീരുമാനിച്ചു.

‘ഭർത്താവിനെ വഞ്ചിച്ച് മറ്റൊരുത്തനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടവളാണു ഞാൻ. അതിനാൽ ഇനി ഞാൻ നീരജിന്റെ കൂടയെ ജീവിക്കുന്നുള്ളൂ’

അങ്ങനെ ഞാൻ വീട് വിട്ടിറങ്ങി നീരജിന്റെ വീട്ടിൽ എത്തിയെങ്കിലും അവനെന്നെ സ്വീകരിക്കാൻ തയ്യാറായില്ല.പോരെങ്കിൽ അവന്റെ വീട്ടുകാർക്കും കടുത്ത എതിർപ്പ്.

‘ഇവിടെ തോറ്റാലെനിക്കൊരു ജീവിതമില്ല’ ചിന്ത മനസ്സിൽ ഉറച്ചതും ഞാൻ തീർത്തു പറഞ്ഞു.

‘ഞാൻ ഇവിടെ താമസിക്കും.ഇവന്റെ ഭാര്യയായി തന്നെ. ഇല്ലെങ്കിൽ എന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞു പോലീസിൽ പരാതി കൊടുക്കും.അങ്ങനെ വന്നാൽ നിങ്ങളുടെ മകളുടെ ഭാവി കൂടി അവതാളത്തിലാകും’

ഞാൻ കർശനമായി പറഞ്ഞതോടെ എന്നെ സ്വീകരിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെയായി.

നീരജിന്റെ വീട്ടിലെ താമസം എനിക്കത്ര നല്ലതായിരുന്നില്ല.ശത്രുവിനെ കാണുന്നത് പോലെയായിരുന്നു അവരുടെ ഭാവം.

ഒരിക്കൽ അപ്രതീക്ഷിതമായി ഞാൻ ആ രഹസ്യം കേൾക്കാൻ ഇടയായത്.

‘നീരജും വീട്ടുകാരും കൂടി എന്നെയില്ലാതാക്കാൻ മാർഗ്ഗങ്ങൾ തേടുന്നെന്ന അറിവെന്നെ കൂടുതൽ തളർത്തി’ നല്ല ജീവിതം കൈക്കുമ്പിളിൽ അമ്മാനമാടി നശിപ്പിച്ച എനിക്കിത് തന്നെ വേണം’

‘എന്നെ ഇല്ലാതാക്കും മുമ്പെ അവരെയെല്ലാം ഇല്ലായ്മ ചെയ്യണം’

പകയെന്നിൽ വളർന്നു. കാരണം ഞാൻ നശിച്ചവളാണു.എനിക്ക് കിട്ടാത്തത് ഇനി മറ്റൊരുത്തിക്കും കിട്ടണ്ട.

വീട്ടിൽ വെച്ച ഭക്ഷണത്തിൽ ഞാൻ രഹസ്യമായി വിഷം കലർത്തി. ആ ഭക്ഷണം കഴിച്ച അവന്റെ അമ്മയും അനിയത്തിയും മരിച്ചു. നീരജിന്റെ മരണവും ഏറെക്കുറെ ഞാൻ ഉറപ്പിച്ചു.

‘ഭർത്താവിൽ നിന്നും കിട്ടാത്തതൊക്കെ നീയെനിക്ക് നൽകിയപ്പോൾ ആത്മാർത്ഥമായി തന്നെ ഞാൻ നിന്നെ സ്നേഹിച്ചു.നിന്റെ കൂടൊരു ജീവിതം സ്വപ്നം കണ്ടപ്പോൾ നീയടക്കം എന്നെ കൊല്ലാൻ മാർഗം തേടുന്നു. ഞാൻ ഭക്ഷണത്തിൽ കലർത്തിയ വിഷം നിന്നെയും നിന്റെ അമ്മയെയും സഹോദരിയെയും മരിക്കാൻ കാരണമാകുന്നു.തെറ്റ് ചെയ്തവളാണു ഞാനും. അതുകൊണ്ട് ഞാനും മരിക്കാൻ തീരുമാനം എടുത്തു’

നീരജിന്റെ പിടച്ചിൽ അവസാനിച്ചപ്പോൾ കുപ്പിയിലെ ബാക്കി വിഷം സന്തോഷത്തോടെ ഞാൻ വായിൽ കമഴ്ത്തി.

കണ്ണുകൾ അടയും മുമ്പേ ഞാൻ ഭർത്താവിന്റെ രൂപം മനസ്സിൽ കണ്ടു.

‘മാപ്പ് എല്ലാത്തിനും.ഞാൻ നശിച്ചവൾ.എന്നെ നശിപ്പിച്ചവന്റെ ജീവൻ ഇല്ലാതാക്കിയട്ട് ഞാനും മരിക്കുന്നു. എല്ലാത്തിനും മാപ്പ്’

കൂപ്പു കൈകൾ പാതിയുയർന്ന് കാകാണും.അപ്പോഴേക്കും പ്രാണൻ എന്നിൽ നിന്നും വിട്ടകലാനുളള അവസാന തയ്യാറെടുപ്പുകൾ നടത്തുക ആയിരുന്നു.

(ഇഷ്ടപ്പെട്ടാൽ ഒരുവാക്കെങ്കിലും കുറിക്കുക)

വാസുകി വസു(ലച്ചു)

LEAVE A REPLY

Please enter your comment!
Please enter your name here