Home Article ഏട്ടാ…. എനിക്ക് ജീൻസും ടിഷർട്ടും ഇടാൻ ഒരു കൊതി

ഏട്ടാ…. എനിക്ക് ജീൻസും ടിഷർട്ടും ഇടാൻ ഒരു കൊതി

0

ഏട്ടാ…. എനിക്ക് ജീൻസും ടിഷർട്ടും ഇടാൻ ഒരു കൊതി…. എനിക്ക് ഒരണം മേടിച്ചു തരുമോ… ?? മറ്റു ഫ്ലാറ്റിലെ ചേച്ചിമാരെല്ലാം അതൊക്കെയാണ് ഇടുന്നത്…. എനിക്കും കൂടി ഒരണ്ണം…. ”

ഭാര്യയുടെ ആഗ്രഹം കെട്ടു ഞാൻ ഒന്ന് നടുവിൽ നടുങ്ങി…. മനസ്സിൽ ഓർമ വന്നതോ.. വയസ്സായ തള്ളമാരു പോലും ഇറുകി പിടിച്ചു ബോളുപോലെ നടന്നു പോകുന്നതും..!!

അങ്ങനെ ഒരു ആഗ്രഹം ഇതുവരെ അവൾ പറഞ്ഞിട്ടില്ല… ഒരു നാട്ടിൻപുറത്തു നിന്നു ഒരു പൊട്ടിക്കാള്ളിയെ കെട്ടണ്ണമെന്നായിരുന്നു എന്റെ ആഗ്രഹം….

സാരിയൊക്കെ ഉടുത് ചുമന്ന വട്ട പൊട്ടും മൂക്കുത്തിയും നെറ്റിയിൽ നീട്ടി തൊടുന്ന സിന്ദുര കുറിയും തലയിലെ കാച്ചിയ എണ്ണയുടെ മണവും തുളസി കതിരുമെല്ലാം ഭാവി വധുവിനെ പറ്റിയുള്ള എന്റെ സങ്കൽപ്പങ്ങൾ ആയിരുന്നു….
എന്റെ ആഗ്രഹത്തിന് ഒത്തിണങ്ങിയ ഒരു പെൺകുട്ടി തന്നെ എന്റെ ജീവിതത്തിൽ കടന്നു വന്നപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം ചെറുതൊന്നുമായിരുന്നില്ല…

അവളെ പിരിഞ്ഞു നിൽക്കാൻ കഴിയതോണ്ടാണ് ബാംഗ്ലൂരിലേക്ക്‌ അവളെയും കൊണ്ടുവന്നത്…..
വന്നിട്ട് ഒരുമാസം തികഞ്ഞില്ല… പാശ്ച്യാത്യ ലോകത്തിലെ ആഡംബരം അവളെയും ഭ്രമിപ്പിച്ചിരിക്കുന്നു….

അതിരാവിലെ അൽപ്പ വസ്ത്രധാരികളായി ചുണ്ടിൽ ചായവും പൂശി പെൺകുട്ടികൾ നടന്നു പോകുന്നത് നഗര ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു…. എല്ലാവരും അങ്ങനെയല്ലങ്കിലും ചിലതിനോടൊക്കെ യോജിക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല…. കാലം എത്ര കഴിഞ്ഞാലും ലോകം എത്ര മാറിയാലും എന്റെ സ്ത്രി സങ്കൽപ്പത്തെ മാറ്റി മറിക്കാൻ എനിക്ക് ആയിരുന്നില്ല…

” അയ്യേ… അതൊന്നും വേണ്ട… നിനക്ക് ഈ സാരി തന്നെയാ നല്ലത്…. സാരിയിൽ നീ ഒരു സുന്ദരിയല്ലേ…”
അവളെ ഒന്ന് സുഖിപ്പിച്ചെങ്കിലും അവൾ വിടുന്ന ലക്ഷണമൊന്നുമില്ല….

” ഏട്ടാ …. എനിക്കും ഒരാഗ്രഹം… എല്ലാരും ഇടുന്നില്ലേ…. ഞാനും ഒന്ന് ഇട്ടോട്ടെ… ??”

അല്ലങ്കിൽ തന്നെ എനിക്ക് ഈ പെങ്ങുങ്ങൾ ജീന്സും ലെഗ്ഗിൻസും വലിച്ചു കേറ്റി നടക്കുന്നത് കാണുന്നതേ ദേഷ്യം ആണ്….

എന്ത് കൊണ്ടോ അതൊന്നും ഇവർക്ക് ചേരുന്ന വസ്ത്രമായി എനിക്ക് തോന്നിയിരുന്നില്ല….
ഇവൾക്കാണ്ണങ്കിൽ ആവിശ്യത്തിന് തുണികൾ ഇവിടെ ഉണ്ട് താനും….
അതൊന്നും പോരഞ്ഞിട്ട് ഇപ്പോൾ ഒരു ജീൻസ് പൂതി….

” വേണ്ട… എനിക് അതൊന്നും ഇഷ്ടമല്ല… എന്റെ ശബ്ദം ഉയർന്നു…. ”

” നിങ്ങളുടെ ഇഷ്ടത്തിന് ചലിക്കാനുള്ള പാവ അല്ല ഞാൻ.. എനിക്കും ഉണ്ട് ഇഷ്ടങ്ങൾ… ”

അവളുടെ സംസാരം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല… ചുമ്മാ പെണ്ണ് വാശി പിടിക്കുന്നു…. കൊടുത്തു ഒരണം….
അതൂടെ ആയപ്പൊളേക്കും ഇന്നത്തെ രാത്രിയുടെ കാര്യത്തിൽ തീരുമാനമായി….

അവളോടുള്ള ദേഷ്യത്തിൽ പ്രശ്നം പറഞ്ഞു തീർക്കാനും തോന്നിയില്ല… കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് തന്നെ സങ്കടം തോന്നി…. പാവം… നന്നായി വേദനിച്ചു കാണും.. ഒന്നും കഴിച്ചതുമില്ല…. പട്ടിണി കിടന്നു… അവൾ ഒന്നും കഴിക്കാതെ കിടന്നത് കൊണ്ട് ഞാനും ഒന്നും കഴിച്ചില്ല….
ഇനിയും പുറകെ ചെന്നാൽ എനിക്ക് നല്ലത് കിട്ടുമെന്ന് ഓർത്തപ്പോൾ പിന്നെ നാളെ രാവിലെ സൌമ്യമായി പരിഹരിക്കാമെന്നു ഓർത്തു ഞാൻ റൂമിലേക്ക് പോകാതെ സെറ്റിൽ തന്നെ ചടഞ്ഞു കൂടി….

നല്ല ക്ഷീണം ഉണ്ടായിരുന്നോടാവാം ഉറക്കത്തിലേക്ക്‌ ഞാൻ വേഗം വഴുതി വീണു….

പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…. പതിയെ ഫോൺ എടുത്തു നോക്കി… സമയം പാതിരാത്രി ആയിരിക്കുന്നു…. ആരാന്നറിയാൻ ചെന്നു നോക്കിയപ്പോൾ അതാ അവളാണ്….

രണ്ടു ദിവസം മുന്നേ മേടിച്ചു കൊണ്ടുവന്ന അവൽ പഴവും കൂട്ടി തട്ടി കേറ്റുവാണ് പുള്ളിക്കാരി…
ഹും. . അവൾക്ക് വേണ്ടി പട്ടിണി കിടന്ന ഞാൻ വെറും മണ്ടൻ….

പുറകിലൂടെ ചെന്നു എന്റെ നെഞ്ചിലേക്ക് അവളെ ചേർത്തു നിർത്തിയെങ്കിലും അവൾ എന്റെ കൈ തട്ടി മാറ്റി….

” ഡി… വിശക്കുന്നു.. കുറച്ചു അവൽ എനിക്കും തായോ…. ” കേട്ട ഭാവം നടിക്കാതെ അവൾ തിരിഞ്ഞു നിന്നു…

ഇല്ല… പെണ്ണുങ്ങളെ കൈ നീട്ടി അടിക്കുന്ന ആൾക്കാർക്കൊന്നും ഇവിടുന്നു പച്ചവെള്ളം കിട്ടുല്ല….
അവളും ഒട്ടും വിട്ടു തരുന്ന മട്ടില്ല….പതിയെ വയറു തടവി ഞാൻ പറഞ്ഞു

” ഡി…. പെണ്ണെ…. സോറി… നിന്നെ എന്നും ഈ സാരിയിൽ കാണാനാ എനിക്ക് ഇഷ്ടം…. അത്കൊണ്ടല്ലേ…. പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ…. നീ ക്ഷമിക്കു… ”

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ കഴിപ്പു തുടർന്നു….

” ഡി… കാന്താരി…. ” പ്ലീസ്…. ”

തണ്ണിമത്തൻ പോലെ വീർത്ത കവിളുമായി അവൾ ചിണുങ്ങി….

” ജനിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ നിയന്ത്രണങ്ങൾ… ആദ്യം അച്ഛൻ അത് ചെയ്യരുത് ഇത് ചെയ്യരുത്….
പിന്നെ ചേട്ടൻ… അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് പോകരുത്….
സ്വന്തമായി ഒരു തീരുമാനങ്ങളും എടുക്കാൻ ആരും സമ്മതിച്ചിരുന്നില്ല.. ഇഷ്ടമുളള വസ്ത്രങ്ങൾ ധരിക്കാനോ, രാത്രിയിൽ പുറത്തു പോകനോ, സിനിമക്ക് പോകാനോ അനുവദിച്ചില്ല…..
കല്യാണം കഴിഞ്ഞെങ്കിലും കുറച്ചു സ്വാതന്ത്ര്യം കിട്ടുമെന്ന് ഓർത്തു…..
മറ്റുള്ളവരെ പോലെ മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും നാടൻ രീതികളിൽ നിന്നും മാറാൻ എനിക്കുമില്ലേ ആഗ്രഹം… ?? ”

എല്ലാ സ്ത്രീകളും പുരുഷമാരുടെ ആഗ്രഹത്തിന് ചലിക്കുന്നവർ അല്ലേ… ?? ശരിക്കും ഇതൊരു അടിമത്വത്തിന് സമമല്ലേ…. ??
അവളുടെ ചോദ്യം കെട്ടു ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു….

അവളെ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു ….

” മോളെ… എല്ലാ സ്ത്രീകളുടെ ജീവിതത്തിലും പുരുഷന്റെ നിയന്ത്രണം ഉണ്ടായിരിക്കും….
കുഞ്ഞു നാളിൽ അച്ഛന്റെ പിന്നിട് സഹോദരൻ, കല്യാണം കഴിഞ്ഞു ഭർത്താവിന്റെയും….
നിന്നിൽ ഞങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഈ സമുഹത്തെ പേടിച്ചിട്ടാണ്… സ്ത്രികളുടെ പുറകിൽ ചുറ്റി കറങ്ങുന്ന കഴുകൻ കണ്ണുകളെ പേടിച്ചാണ്….
” നാട് ഓടുമ്പോൾ നടുവേ ഓടണം ” എന്ന് പറയുമ്പോളും എന്നെ പോലെ ചിന്തിക്കുന്ന പലർക്കും ഇതിനെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞന്ന് വരില്ല….

ഞങ്ങൾ പുരുഷൻമാർ സ്ത്രികളെ ആദരിക്കുകയും ബഹുമാനിക്കുയും ചെയ്യുന്നവർ ആണെങ്കിലും എല്ലാവരും അങ്ങനെ ആകണമെന്നില്ല…. മറ്റുള്ളവരെ ആകര്ഷിക്കുന്ന വസ്ത്രം ധരിക്കുന്നത് കൊണ്ട് തെറ്റില്ല…. അത് നിങ്ങളുടെ ഇഷ്ടവും ആഗ്രഹവും ആവും… എന്നാൽ എല്ലാവരുടെയും കാഴ്ചപ്പാടുകൾ മാറ്റാൻ നമുക്ക് ആവില്ല… അതിപ്പോൾ സാരി ആണെങ്കിലും ഉടുത്തത് ശരിയല്ലങ്കിൽ നോക്കാൻ ആളുകൾ ഉണ്ടാവും…

എന്തിന് ഷാൾ ഒന്ന് മാറിയാൽ ആസ്വദിക്കാൻ നടക്കുന്നവരുടെ ലോകമാണിത്…. കൊച്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മനുഷ്യർ…..
പെൺകുട്ടികളുടെ വസ്ത്രധാരണം ഒരു ഘടകം അല്ലെങ്കിലും ജീന്സും കൈ പോലുമില്ലാത്ത ടി ഷർട്ടും ഇട്ടു നടക്കുന്ന സ്ത്രീകളെ നോക്കാത്ത എത്ര പുരുഷൻമാരുണ്ട് ഇവിടെ… ??

ഞാൻ ഉൾപ്പെടെയുള്ള പുരുഷൻമാർ കാമ പ്രീതിയോടല്ലങ്കിലും അവ ശ്രദ്ധിക്കും…. കാരണം ഞങ്ങളും മനുഷ്യരാണ്….
എത്ര നല്ല ആളുകൾ ആണെങ്കിലും അവർക്കും ഉണ്ടാവും വികാരങ്ങൾ…. നിങ്ങൾക്ക് പറ്റാവുന്നടത്തോളം നിങ്ങൾ സൂക്ഷിക്കണം….

നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് നിങ്ങളുടെ നന്മക്ക് വേണ്ടിയിട്ടാണ്…
അല്ലാതെ വേറെ ഒന്നിനുമല്ല…..
വേണമെങ്കിൽ ഇതൊക്കെ പുരുഷൻമാരുടെ നോട്ടത്തിന്റെ കുഴപ്പമാണന്നു പറഞ്ഞു ജയിക്കാം… എന്നാലും എല്ലാ കാര്യങ്ങളിലും പരിധികൾ ഉണ്ട്…. നിന്റെ സന്തോഷം അതാണെങ്കിൽ സമ്മതിക്കാൻ ഞാൻ തയ്യാറാണ്…. എന്നാൽ അതിലും പരിധികൾ സ്വയം ഉണ്ടാവണം…..
പിന്നെ……. എന്റെ ഭാര്യയെ അങ്ങനെ ആരും നോക്കണ്ടാന്നേ…. ”

കാര്യ നന്നായി മനസ്സിലാക്കിയതു കൊണ്ടാവും അവൾ എന്നോട് ചേർന്ന് നിന്നു പറഞ്ഞു ” ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല ഏട്ടാ….” സാരമില്ലന്നും പറഞ്ഞു അവളെ ആശ്വസിപ്പിക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു….

” എല്ലാവരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്….. ചിലപ്പോൾ നമ്മുടെ ഇഷ്ടതിനെക്കാൾ മറ്റു ചിലതിനു പ്രാധാന്യം കൊടുക്കണ്ടതായി വരും….. നമ്മൾ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ സൂക്ഷിക്കണം….
അവളെ ഒന്നൂടെ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു

” വെറുതെ വഴക്കിട്ടു ഇന്നത്തെ രാത്രി വെറുതെ കളഞ്ഞു…. ”

“അയ്യടാ “എന്നിലേക്ക് ചേരുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ മനസ്സിൽ തട്ടിയ സ്നേഹം…..

NB : പെൺകുട്ടികളുടെ വസ്ത്രധാരണരത്തിൽ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.. എന്ത് ധരിക്കണമെന്നു തീരുമാനിക്കുന്നത് അവരവർ തന്നെയാണ്… അത് മാത്രമാണ് മറ്റുള്ളവരെ ആകർഷിക്കുന്നതെന്ന് പറയുന്നില്ല…. ” അൾട്രാ മോഡേൺ “ആയ ചില വസ്ത്രങ്ങൾ കണ്ടു മനസ്സിൽ മുറിവേറ്റവർ ഈ കൂട്ടത്തിലും ഇല്ലേ… ??
പരിധി വിടുന്ന ഫാഷൻ ലോകവും പാശ്ചാത്യ സംസ്ക്കാരത്തിന്റെ ആഡംബരങ്ങളും നമ്മുടെ ജീവിത രീതികളെയും മലയാളിത്വത്തെയും സ്പർശിച്ചിട്ടില്ലെന്ന് പറയാൻ കഴിയുമോ….. ???
കേരളത്തിന്റെ സംസ്ക്കാരത്തെയും പാരബര്യ വസ്ത്ര ധാരണത്തെയും പിന്തള്ളാൻ മറ്റൊന്നിനും ആവില്ലെന്ന് ഓർക്കുക….

എഴുതിയത് ; മാളു  മുരളി

LEAVE A REPLY

Please enter your comment!
Please enter your name here