Home Viral വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ

വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ

0

[ad_1]

ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്യ്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്‌ പടവലങ്ങ.ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.

പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റർ വEരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌. രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക.

ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു.

വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം കൂട്ടുന്നു. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളിലൊന്നാണ് പടവലങ്ങ.

ചൂടുകാലത്ത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടലവങ്ങ സഹായിക്കും. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്. പടലവങ്ങയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് പല രോഗങ്ങളെയും അകറ്റിനിര്‍ത്തുന്നു.

പഥ്യം ഉള്ളപ്പോള്‍ കഴിക്കാവുന്ന അപൂര്‍വം ചില പച്ചക്കറികളില്‍ പടലവങ്ങയും ഉള്‍പ്പെടുന്നു. പടവലങ്ങാനീര് കുടിക്കുന്നത് പനി കുറയാന്‍ നല്ലതാണ്. കൂടാതെ കഫം പുറന്തള്ളാനും സഹായിക്കും. ശ്വാസകോശത്തിലെ അസ്വസ്ഥതകള്‍ മാറും. സൈനസ് പ്രശ്‌നത്തിന് പരിഹാരമാണ്.

പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല.എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ ആ അപ്രിയം മാറി കിട്ടിയേക്കാം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി.

വൈറ്റമിനുകളായ എ, ബി, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ ആവശ്യത്തിന് അടങ്ങിയ ഒന്നായ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.

പ്രമേഹത്തിന്റെ ശത്രുവാണ് പടവലങ്ങ എന്നു വേണമെങ്കില്‍ പറയാം. കാരണം പ്രമേഹം തടയാന്‍ പടവലങ്ങ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പടവലങ്ങ.

പനിയുണ്ടോ എന്നാല്‍ പടവലങ്ങ സഹായിക്കും – അല്‍പം പടവലങ്ങ നീര് കുടിച്ച് നോക്കൂ. ചെറിയ പനിയൊക്കെ പമ്പ കടക്കും. മാത്രമല്ല പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പടവലങ്ങ ജ്യൂസ് സഹായിക്കും.

ഹൃദയാരോഗ്യത്തിന്‌ – ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ സഹായിക്കും. ഒപ്പം രക്തയോട്ടം വര്‍ധിപ്പിക്കാനും സ്ട്രെസ്, വേദന എന്നിവ കുറയ്ക്കാനും സഹായകമാണ്.

മലബന്ധമുണ്ടോ എങ്കില്‍ പിന്നെ പടവലങ്ങയോട് ഒരിക്കലും ‘നോ ‘ പറയരുത്. ഫൈബര്‍ ധാരളമടങ്ങിയ പടവലങ്ങ കഴിക്കുന്നത്‌ മലബന്ധം ഒഴിവാക്കും.

ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഉത്തമമാണ്. നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പടവലങ്ങ ഉത്തമമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പടവലങ്ങ ശീലമാക്കാം.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് ഉത്തമമത്രേ. പടവലങ്ങയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

താരന്‍ ശല്യമുണ്ടോ എന്നാല്‍ പിന്നെ പടവലങ്ങ ഒഴിവാക്കരുത്‌. പടവലങ്ങ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചു നോക്കൂ പിന്നെ താരന്‍ ശല്യം ഉണ്ടാകില്ല. തലയോട്ടിയില്‍ നല്ല ഒരു മോയിസ്ച്ചറൈസറായി പ്രവര്‍ത്തിക്കാന്‍ പടവലങ്ങ നീരിനു സാധിക്കും.

പടവലങ്ങയുടെ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നു. വൈറസില്‍ നിന്നും അണുക്കളില്‍ നിന്നുമൊക്കെ ശരീരത്തെ സംരക്ഷിക്കുന്നു.

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു. പതിവായി പടവലങ്ങ കഴിക്കുന്നത് രക്തസമ്മര്‍ദം സന്തുലനാവസ്ഥയിലാക്കുകയും ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പടവലങ്ങയില്‍ ജലാംശം കൂടുതലുണ്ട്. ഇത് ശരീരത്തിലാകമാനം തണുപ്പും കുളിര്‍മ്മയും പ്രദാനം ചെയ്യുന്നു.

പടവലങ്ങാ നീര് കുടിക്കുന്നതും ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. പടവലങ്ങയില്‍ മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറലുകള്‍ മുതലായവ അടങ്ങിയിരിക്കുന്നു. ഈ മിനറലുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.

എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നു. പല്ലുകള്‍ ബലവും ഉറപ്പും ഉള്ളതാക്കിത്തീര്‍ക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ പടവലങ്ങാനീര് കുടിച്ചാല്‍ മതിയാകും. ഇത് കുടിക്കുന്നത് മൂലം മൂത്രം ധാരാളമായി പോകും. തന്മൂലം ശരീരം ശുദ്ധീകരിച്ചു കിട്ടും.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here