Home Sumi Jabar നോക്ക് നന്ദു, എനിക്കിഷ്ടമല്ല ഇത്… നീയിങ്ങനെ വേറെ ആൾക്കാരോട് കൊഞ്ചുന്നെ?

നോക്ക് നന്ദു, എനിക്കിഷ്ടമല്ല ഇത്… നീയിങ്ങനെ വേറെ ആൾക്കാരോട് കൊഞ്ചുന്നെ?

0

രചന : Sumi Jabar

ബോക്കർ വഴി വന്ന ആ ആലോചന എല്ലാർക്കും ഇഷ്ടായി, എൻഗേജ്മെൻറ് ശേഷം ആറു മാസം കഴിഞ്ഞ് വിവാഹം.
അപ്പോഴേക്കും എന്റെ കോഴ്സ് കംപ്ലീറ്റാവുകയും ചെയ്യും……

പറയൂ നന്ദിതാ, നീയാരെയെങ്കിലും പ്രേമിച്ചിരുന്നോ?

ഇല്ല സേതു വേട്ടാ…

ബോയ് ഫ്രണ്ട് ഉണ്ടോ?
ഇല്ല

ഉം.”

ആദ്യമായാണ് എന്റെ ഭാവി ചെക്കനും, ഞാനും കൂടി ഒന്ന് പുറത്ത് പോകുന്നത്.

മൂപ്പർ വല്യ സംസാരിക്കുന്ന ടൈപ്പ് അല്ല.

എന്നെ ഞാനറിയാതെ ശ്രദ്ധിക്കുന്നുണ്ട്, ഞാൻ നോക്കുമ്പോൾ ധൃതിയിൽ നോട്ടം മറ്റൊരിടത്തേക്ക് പായിക്കുന്നത് കണ്ട എനിക്ക് മനസിൽ ചിരി പൊട്ടി…….

കുറെ കറങ്ങി, ഫുഡൊക്കെ അടിച്ചു,,തിരിച്ചു വീട്ടിലാക്കി ..

പിന്നെയങ്ങോട്ട് കോളുകൾ….
കോളേജ് കൊണ്ടു വിടലും അദ്ദേഹം തന്നെ.

പതിവുപോലെ കോളേജ വിട്ട് തിരിച്ചു പോകാൻ നേരം ഉണ്ണിയും, സുചയും കളിയാക്കൽ തുടങ്ങി

ആളുണ്ടല്ലോ, ഇപ്പൊ ഇനി കൊണ്ട് വിടാനൊക്കെ..,

എന്റെ ബെസ്റ്റ് ഫ്രണ്ടും, അമ്മായിയുടെ മകനുമാണ് ഉണ്ണി .

നന്ദൂ, നീ ഉത്സവം കാണാൻ വരില്ലെ?

നിന്നോടമ്മ വരാൻ പറഞ്ഞിരുന്നു,

ഒ.കെ ഉണ്ണി…..

ഞാനും, സേതുവേട്ടനും ഒന്നിച്ചാണ് ഉത്സവത്തിനെത്തിയത്,
ഉണ്ണിയും, ഞാനും സംസാരിച്ച് കൊണ്ടിരിക്കെ സേതുവേട്ടൻ ധൃതിയിൽ പോകാൻ തിടുക്കം കൂട്ടി…..

സേതുവേട്ടൻ ധൃതി ഉണ്ടെ പൊക്കോ… ഞാൻ അമ്മയുടെ കൂടെ പോകാം… ഞങ്ങൾ കച്ചേരി കഴിഞ്ഞിട്ട് പോകാറാ പതിവ്..,

എന്റെ ഉത്തരം ഇഷ്ടമില്ലാത്ത പോലെ മുഖം കറുപ്പിച്ച സേതുവേട്ടനൊത്ത് മനസിലാ മനസോടെ യാത്ര പറഞ്ഞിറങ്ങി.

ചെറിയ സങ്കടത്തോടെ ഇരുന്ന എന്റെ നേരെ ചെറിയൊരു ദേഷ്യത്തിൽ നോക്കി.

നന്ദൂ നീയെപ്പോഴുമെന്തിനാ ഉണ്ണിയോട് സംസാരിക്കുന്നെ?
അപ്പൊ അതാണോ, എന്നെയും വലിച്ചിങ്ങ് പോന്നെ?

ഏട്ടാ അവനങ്ങനെ മോശം ആളല്ല, തന്നെയുമല്ല എന്റെ ബന്ധുവല്ലെ അവൻ?

നോക്ക് നന്ദു, എനിക്കിഷ്ടമല്ല ഇത്…
നീയിങ്ങനെ വേറെ ആൾക്കാരോട് കൊഞ്ചുന്നെ?

ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.

പിന്നീടങ്ങോട്ട് എപ്പോഴും ഫോണിലേക്ക് മിസ്ഡ് കോൾ പെരുമഴ, പിന്നീടാണ് കാര്യം മനസിലായത്, ഞാൻ എൻഗേജിഡ് ആണോ എന്ന ചെക്കിംഗാണ്.

പിന്നെ പുറത്തു പോകുമ്പോഴൊക്കെ ആദ്യം നോക്കൽ എന്നെയാവില്ല ,ഫോണാകും….

അതിലെ കോൾ ലിസ്റ്റും, മെസേജും വളരെ സൂക്ഷ്മതയോടെ നോക്കുമ്പോൾ
ചിലപ്പോൾ കരച്ചിലൊക്കെ വരും….

ആയിടക്കാണ് പ്രൊജക്ടിനായി ഞങ്ങൾ ഫ്രണ്ട്സ് അമ്മായിയുടെ വീട്ടിലെത്തിയത്,

അവിടെ നിന്ന് എല്ലാവരും ഒരുമിച്ച് അതൊക്കെ തീർത്തു…

ആയിടക്കാണ് സേതുവിന്റെ കാൾ ,,
വിവരമറിഞ്ഞതും ചെവി പൊട്ടുന്ന രീതിയിൽ വഴക്ക് പറഞ്ഞു,…..

പൊടുന്നനെ ആരോടും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോന്നു…..

ഇതറിഞ്ഞ ഉണ്ണി സേതുവിനെ കുറെ ഉപദേശിച്ചെങ്കിലും, മുടന്തൻ ന്യായങ്ങളുമായി അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

റിസൾട്ട് വന്ന് ഉയർന്ന മാർക്കോടെ പാസായി,

പിന്നീട് പുറത്തു പോകുമ്പോഴെല്ലാം പേടിയായിരുന്നു…..

ആരെങ്കിലും ചുമ്മാ നോക്കിയാൽ അവരോട് വെറുതെ വഴക്കിന് പോകൽ പതിവായി…….

########################

കല്യാണ ദിവസം അടുക്കുന്തോറും മനസിനൊരു വീർപ്പ് മുട്ടൽ……

ഈ വിവാഹത്തിനെനിക്കു സമ്മതമല്ല…..

എന്റെ വാക്കുകൾ ആ കല്യാണ പന്തലിൽ കനത്ത ഉൽക്കകളായി പ്രിയപ്പെട്ടവരുടെ മനസ്സിൽ പതിച്ചു,

എങ്ങും നിശ്ശബ്ദത.,,

ഊർന്നു വീഴാനായ അച്ഛനെയാരൊക്കെയോ ചേർന്ന് ചെയറിലിരുത്തി.

അഗ്നി പാറുന്ന കണ്ണുകളുമായി ഏട്ടൻ കൈയ്യുയർത്തി കവിളിൽ വീശി..

കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നെന്റെ കവിൾ നനച്ചു,

അതിന്റെ കാരണം കൂടി അറിഞ്ഞാൽ കൊള്ളാം.. ഇത്രയും ആളുകളെ വിളിച്ചു വരുത്തി ഞങ്ങളെ അപമാനിച്ചു….

നേരത്തെ പറയാമായിരുന്നില്ലെ, വിവാഹം കുട്ടിക്കളിയാണോ?

നിങ്ങൾ എന്നോട് ക്ഷമിക്കണം,

ആരെയും അപമാനിക്കാൻ വേണ്ടിയല്ല…

എനിക്കൊരാളെ ഇഷ്ടമാണ്….

പാഞ്ഞു വന്ന ഏട്ടനെ ആരൊക്കെയോ ബലമായി പിടിച്ചു മാറ്റി…

സേതുവേട്ടനു വേണ്ടത് ഭാര്യയെയല്ല,
സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒരു ഉപകരണമാണ്,,,

എന്തിനും, ഏതിനും സംശയവും….

ഇതൊക്കെ തുറന്നു പറയാനാണ് ഞാനീ ദിവസം വരെ കാത്തു നിന്നെ…..

എന്നെ നന്നായി മനസിലാക്കുന്ന ഉണ്ണിയേട്ടൻ മതി എനിക്ക്……

ഉണ്ണിക്ക് ബോധം പോകുന്ന പോലെ തോന്നി..,,,,
എല്ലാവരുടെയും ശ്രദ്ധ ഉണ്ണിയുടെ നേരെയായി……

മാത്രവുമല്ല ഇയാളുടെ മുടിഞ്ഞ സംശയം കാരണം ആദ്യ ഭാര്യ ഇട്ടേച്ചു പോയി.
അല്ല എന്ന് നിങ്ങൾക്ക് പറയാമോ?

സേതുവേട്ടന്റെ ബന്ധുക്കളെ നേരെയായിരുന്നു എന്റെ ചോദ്യം,

ആർക്കും ഉത്തരമില്ല .

ഞങ്ങളോട് ചെയ്ത ഈ ചതിയുടെ പ്രതികാരമാണീ കല്യാണ ദിവസം ഞാൻ തിരഞ്ഞെടുത്തേ…..

നിങ്ങളെന്തു കൊണ്ട് ഇതൊക്കെ ഞങ്ങളിൽ നിന്നും മറച്ചു?

പരസ്പര വിശ്വാസമില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടു പോകാനാ

തിരിച്ചയാളൊരു വാക്ക് മിണ്ടുകയോ, തലയുയർത്തി ഒന്ന് നോക്കുകയോ പോലും ചെയ്യുന്നില്ല എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
അയാൾ മെല്ലെ ചെയറിൽ നിന്നെണീറ്റു സ്റ്റേജിൽ നിന്നിറങ്ങി നടന്നു പോയി കൂടെ സേതു വേട്ടന്റെ ബന്ധുക്കളും’……..

അച്ഛനുമമ്മയും, ചേട്ടനും അഭിമാനത്തോടെ എന്നെ നോക്കുന്ന കാഴ്ച കണ്ടെന്റ മുഖത്തൊരു ചിരി വിടർന്നു…..

##########################

നന്ദൂ,എനിക്ക് ചില സംശയം

പറ ഉണ്ണിഏട്ടാ..,

നിനക്കെങ്ങനെ മനസിലായി എനിക്ക് നിന്നെ ഇഷ്ടമാണെന്ന്,

ഹ…ഹ…

അതോ, അന്ന് ഏട്ടനില്ലാത്ത ഒരു ഡേ വീട്ടിൽ ചെന്നു റൂമിൽ നിന്നും ഡയറി കിട്ടി, അത് വായിച്ചപ്പോൾ

അതുമല്ല ഏട്ടാ, നമ്മെ ആത്മാർത്ഥായി സ്നേഹിക്കുന്നോരെ പെട്ടെന്ന് എനിക്ക് തിരിച്ചറിയാം.

ഹമ്പടി,,, പിന്നെ സേതു കല്യാണം കഴിച്ചതോ?

അതെന്റെ ക്ലാസ്മേറ്റ് വഴി അറിഞ്ഞു.

ഹാവൂ നീ വല്ലാത്ത ഭൂതം തന്നെ….

ഞങ്ങളുടെ പൊട്ടിച്ചിരി അവിടം മുഴങ്ങി. .

LEAVE A REPLY

Please enter your comment!
Please enter your name here