Home Savithri Nandu “കൊല്ലും നിന്നെ ഞാൻ ,പെണ്ണു കെട്ടിച്ചിട്ട് ,നീ അങ്ങനെ വല്യ ആളാവാനൊന്നും നോക്കണ്ട., “

“കൊല്ലും നിന്നെ ഞാൻ ,പെണ്ണു കെട്ടിച്ചിട്ട് ,നീ അങ്ങനെ വല്യ ആളാവാനൊന്നും നോക്കണ്ട., “

0

രചന : Savithri Nandu

സ്ത്രീ – ധനം

“കല്യാണം കഴിഞ്ഞ് ഇത്രേം ദിവസായിട്ടും ,നിനക്ക് ജോലിക്ക് പോകാറായി ല്ലേ ”

ഒരു ചമ്മലോടെയാണ് ഹരി ,ഉമ്മറത്തേക്ക് വന്നത്.

“അതമ്മെ ,നീതു ന്റെ ,ക്ലാസ് തുടങ്ങാൻ ഇനീം ഒരാഴ്ചണ്ട്. അത് വരെ ലീവ് എക്റ്റന്റ് ചെയ്തു.”

“മതി ,അവൾ ,ക്ലാസി പോയി തുടങ്ങിട്ട് പോയാ മതി., പഠിക്കണ കുട്ടിയെ ,കല്യാണം കഴിച്ചാലത്തെ പ്രശ്നാ ഇത് ”

അതിനിപ്പൊന്നാ കുഴപ്പം ഉണ്ടായെ അമ്മെ, ഞാൻ ജോലി രാജി വച്ചില്ല’ല്ലോ

“കൊല്ലും നിന്നെ ഞാൻ ,പെണ്ണു കെട്ടിച്ചിട്ട് ,നീ അങ്ങനെ വല്യ ആളാവാനൊന്നും നോക്കണ്ട., ”

എന്താ ,അമ്മേം ,മോനും ഒരു കിന്നാരം

ന്റെ പൊന്നുമോളെ ,എന്റെ മോനായതു കൊണ്ട് പറയല്ല ,കുറെ കുരുത്തകേടുകൾ ഇവന്റെ അടുത്തുണ്ട് ..കണ്ടും ,അറിഞ്ഞും നിക്കണം ,എപ്പഴാ എന്താ ചെയ്യാന് പറയാൻ പറ്റില്ല .

ബെസ്റ്റ് അമ്മായമ്മ, മരുമോളെ കിട്ടിയപ്പോ ‘മോനെ തള്ളി പ്പറയണ ,ലോകത്തിലെ ആദ്യത്തെ അമ്മയായിരിക്കും.

അങ്ങനെത്തെ അമ്മായമ്മമാരും വേണ്ടേ … ലെ അമ്മേ … നീതു നു വല്യ സന്തോഷായീ…..

………………………………………..
കുറച്ചു ദിവസങ്ങൾക്ക് ശേഷം ,

പഠിക്കാ നിന്ന് പറഞ്ഞ് ,എന്നും ഇറങ്ങി കൊള്ളും ,എന്റ കാര്യവും,അമ്മേടെ കാര്യം നോക്കാനാ ,നിന്നെ കൊണ്ടു വന്നെ ,ഇതിപ്പൊ ,നിനക്ക് ഉപ്പും ചോറും ,വക്കണ ഗതികേടായി അമ്മക്ക്.

ഹരിഎട്ടാ ,പഠിപ്പാക്കാനും ,പറഞ്ഞ് കെട്ടിയിട്ട് എന്താ ഇങ്ങിനൊക്കെ പറയുന്നേ …

നിന്റെ ഒരു പഠിത്തം… ,അമ്മക്ക് വയസായി ,പിന്നെ നീ കൊണ്ടു വരണോണ്ടു ,ചോറുണ്ണണ്ട ഗതികേട് ഈ കുടുംബത്തിനില്ല…

അമ്മേ … ഈ ഹരിഏട്ടൻ.പറയണ കേട്ടോ

ഹരി ,നീതു ന്റ അച്ഛൻ ,എത്ര ബുദ്ധിമുട്ടിട്ടാ അവളെ ബിഎഡ് വരെ എത്തിച്ചെ…
നിക്കൊരു ബുദ്ധിമുട്ടും ഇല്ല ,അവളു,പഠിക്കട്ടെ….

അമ്മ തന്നെ വളം വച്ചു കൊടുത്തോ ,ഒടുക്കം ,നിന്റെ പെണ്ണിനെ കൊണ്ടു എനിക്കൊരു ഗുണം ഇല്ലാന്ന് പറയരുത് ….

നീതു നെ ,മരുമോളായിട്ടല്ല ,മോളായിട്ടു തന്യാ ഞാൻ കണ്ടേക്കണെ… ഇപ്പനിക്ക് ആരോഗ്യം ഉണ്ട്, നീ നന്നായി പഠിക്ക് ,ഇന്നത്തെ കാലത്ത് പെൺ കുടോൾക്കും ഒരു ജോലീ ള്ളത് നല്ലതാ …

അമ്മേ ടത്രേ ചോലും ,ഹരി ഏട്ടൻ ചിന്തിക്കണില്ലലോ ….

ഇല്ല … നീ ജോലിക്ക് പോണത് എനിക്കിഷ്ടല്ല അത്ര തന്നെ …

ഹരl ഏട്ടാ…..

…………………………………….

എങ്ങിനെ ണ്ട് ഹരിഏട്ടാ ,വേദന കുറവുണ്ടോ

ഉം …

സാരല്യ ,ഹരിഏട്ടാ … ഞാനില്ലേ കൂടെ
,ഇത്രേം വലിയ ,ഏക്സിഡന്റ് ഉണ്ടായി ,ഇത്രേ അല്ലേ ഉണ്ടായുള്ളൂ … ഒരു മാസത്തെ റെസ്റ്റ് അതും കൂടി കഴിഞ്ഞാൽ ഹരി ഏട്ടൻ മുമ്പത്തേക്കാൾ ചുറുച്ചു്റുക്കാവുംം …..

നിനക്കിനി എത്ര ദിവസത്തെ ലീവ് ണ്ട്..

,എന്റെ ലീവ് എക്റ്റ് ന്ഡ് ചെയ്തു ….ഹരി ഏട്ടൻ ജോലികേറിയേ ഞാൻ ,സ്കൂളിൽ പോകുന്നുള്ളൂ …

എന്റെ പകരം അനു ആണ് ,അവൾക്കും ,അതാശ്വസമാണ്… അത്രേം ശമ്പളം ,അവൾക്ക് കിട്ടിയാൽ ,അവളുടെ വീടും ബുദ്ധിമുട്ടില്ലാതെ പോകില്ലേ. —

നിതൂ …. ഞാൻ നിന്നെ കുറെ വിഷമിപ്പിച്ചിട്ടുണ്ടല്ലേ…’ ജോലിക്ക് പോണ്ടാന്ന് പറഞ്ഞ്,

ഉം .. അന്നൊക്കെ ,അമ്മേടെ സപ്പോർട്ടാ എന്നെ് ,പഠിക്കാൻ പ്രേരിപ്പിച്ചേ… ഇപ്പോഴും…

നീതു…..

അതൊക്കെ ,മറന്നേക്ക് ,ഹരിഏട്ടാ…

ഹരീ … നിനക്ക്…..
നിനക്കൊരു പെൺകുട്ടി ഉണ്ടായലേ …. പഠിപ്പിക്കണംന്ന്ള്ള ചിന്ത ഉണ്ടാകൂ….

ഞാൻ ,പഠിച്ചു ..അമ്മേ … നീതു അവളുടെ ജീവിത ലക്ഷ്യം നേടി … എന്നാൽ എനിക്ക് ഒരു കുറവ് വരുത്താത…..

നീതു ഇല്ലായിരുന്നെങ്കിൽ ,എനിക്കൊരു പുനർജ്ജന്മം ,ഉണ്ടാകില്ലായിരുന്നു………..

സാവിത്രി നന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here