Home Viral നജീബായി പ്രിത്വിരാജ് ആട് ജീവിതം പുതിയ ഷെഡ്യൂൾ ജോർദാനിൽ

നജീബായി പ്രിത്വിരാജ് ആട് ജീവിതം പുതിയ ഷെഡ്യൂൾ ജോർദാനിൽ

0

[ad_1]

ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ആട് ജീവിതം. ചിത്രത്തില്‍ നജീബായി പൃഥ്വിരാജ് എത്തും. അമല പോള്‍ ആണ് നായികയായ സൈനുവിനെ അവതരിപ്പിക്കുക. കെ.യു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആട് ജീവിതത്തിന്‍റെ തിരക്കഥയും സംവിധായകന്‍ ബ്ലെസി തന്നെ നിര്‍വഹിക്കുന്നു. ബ്ലസിയും പ്രിത്വിരാജും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ആടുജീവിതം. എ ആർ റഹ്മാൻ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമാകാൻ വളരെയധികം ഫിസിക്കൽ ട്രാൻസ്ഫോർമേഷനിലൂടെ പ്രിത്വി കടന്നു പോകേണ്ടതുണ്ട്. മരുഭൂവിലെ കഷ്ടത നിറഞ്ഞ ജീവിതത്തിന്റെ മറ്റൊരു മുഖം കാണിക്കുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ജോർദാനിൽ തുടങ്ങി. നജീബ് എന്ന കഥാപാത്രമായി ഉള്ള പ്രിത്വിയുടെ മേക്കോവറിന്റെ സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോർദാൻ ഷെഡ്യൂളിനായിയും പ്രിത്വി ശരീര ഭാരം കുറച്ചിട്ടുണ്ട്.

നേരത്തെ കേരളത്തിലെ ഷെഡ്യൂൾ ഒരു വര്ഷം മുൻപ് കഴിഞ്ഞിരുന്നു. ജോർദാൻ ഷെഡ്യൂൾ കഴിഞ്ഞു ടീം ഈജിപ്തിലേക്ക് പോകും. ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ നോവൽ ആണ് ആടുജീവിതം. ജോലിതേടി ഗള്‍ഫിലെത്തുകയും പലരാലും ചതിക്കപ്പെട്ട് അവിടെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഷ്ടതകള്‍ സഹിച്ച് ജോലി ചെയ്യേണ്ടി വരികയും ചെയ്ത നജീബിന്റെ കഥയാണ് ആടു ജീവിതം എന്ന നോവല്‍. തന്റെ പരിചയത്തിലുള്ള ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് ബെന്യാമിന്‍ നോവലിന് പ്രമേയമാക്കിയത്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here