Home തൂലികയെ പ്രണയിച്ചവൻ അജു എന്തിനാടി നീ തിരിച്ചു വന്നേ നീ നിന്റെ കാമുകന്റെ കൂടെ ജീവിക്കാൻ പോയതല്ലേ…

എന്തിനാടി നീ തിരിച്ചു വന്നേ നീ നിന്റെ കാമുകന്റെ കൂടെ ജീവിക്കാൻ പോയതല്ലേ…

0

രചന : തൂലികയെ പ്രണയിച്ചവൻ അജു

രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് നോക്കിയപ്പോൾ അവളേ കാണാൻ ഇല്ലാ… മോൻ അടുത്ത് കിടക്കുന്നുണ്ട്…. അടുക്കളയിൽ ചെന്ന് അവളെ നോക്കി അവിടെ ഇല്ലാ… വീട് മൊത്തം നോക്കി അവിടെയൊന്നും ഇല്ലാ… മനസ്സിൽ ആകെ പേടി തോന്നി തുടങ്ങി… ദൈവവമേ അവൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് കരുതി… എവിടെ പോയി അനേഷിക്കും ഞാൻ അവളേ… ഒരു പിടിയും കിട്ടുന്നില്ലല്ലോ….

ഫോൺ എടുത്ത് അവളുടെ അമ്മയേ വിളിച്ചു നോക്കാം… അവിടെക്ക് ചെലപ്പോൾ പോയിട്ടുണ്ടെങ്കിലോ… എന്നോട് പറയാതെ അവൾ പോവില്ല… എന്നാലും ഒന്ന് വിളിച്ചു നോക്കാം… എന്റെ ഫോൺ എവിടെ… അകത്ത് ഇരിക്കുന്നുണ്ട്… ഫോൺ എടുത്ത് വിളിച്ചു നോക്കട്ടേ… ഫോൺ എടുക്കാൻ ചെന്നപ്പോൾ അവിടെ ഒരു ലെറ്റർ ഇരിക്കുന്നു…. അത് എടുത്ത് വായിച്ചു…

ഏട്ടാ ഏട്ടൻ എന്നോട് ഷെമിക്കണം…. ഞാൻ എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ പോകുന്നു… മോനെ കൊണ്ട് പോകുന്നില്ല… ഏട്ടന്റെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല… ബൈ….

ഒരു മൂന്ന് കൊല്ലം മുമ്പുള്ള രാത്രി… ഏട്ടാ ഏട്ടൻ എന്നെ മറന്ന് വേറെ വല്ലോരേ സ്നേഹിക്കുമോ… ഏയ് ഇല്ലടി… എന്റെ മരണം വരേ നീ മാത്രമേ ഉണ്ടാവുള്ളു… എടീ നീ എന്നെ മറന്ന് വാലൊരുടെ കൂടെ ഒളിച്ചോടി പോവുമോ… ഏട്ടന് എന്നെ വിശ്വാസക്കുറവ്‌ ഉണ്ടോ… ഇല്ലാ… ഞാൻ ഏട്ടനെ ചതിക്കില്ല…

അന്ന് അങ്ങനെ പറഞ്ഞ അവൾ… ഇന്ന് എന്നെ ചതിച്ചു… ഇത്രയേ ഉള്ളു പെണ്ണിന്റെ വാക്ക്… പാവം ആണുങ്ങൾ അവരെ അങ് വിശോസിക്കും… അവസാനം അവർ ആരുടെയെങ്കിലും കൂടെ ഇറങ്ങി പോവും…

ആയോ എന്റെ മോൻ… മോന്റെ അടുത്തേക്ക് ചെന്നു… അച്ഛന്റെ മോൻ എഴുന്നെറ്റല്ലോ… അച്ഛന്റെ മോൻ വാ പല്ല് തെക്കണ്ടേ മോന്… അച്ഛാ അമ്മ എവിടെ… ‘അമ്മ നമ്മളെ വേണ്ടാ എന്ന് വെച്ച് പോയി… മോന് ഇനി അച്ഛൻ മാത്രമേയുള്ളു… മോൻ പോയി കളിച്ചോ….

അച്ഛാ ദേ അമ്മ… അമ്മേ അമ്മ എവിടെ ആയിരുന്നു…. അമ്മ അമ്പലത്തിൽ പോയേക്കായിരുന്നു മോനേ… മോൻ പല്ല് തേച്ചോ… തേച്ചു അമ്മേ… ചായ കുടിച്ചോ… ഏയ് ഇല്ലാ… അമ്മ പോയി മോന് ചായ ഇട്ടോണ്ട് വരാം…

ഏട്ടാ നിങ്ങൾക്ക് മോന് ഒരു ചായ ഇട്ട് കൊടുക്കാൻ പറ്റിയില്ലേ… അവളേ കണ്ടവഴിക്ക് ചെങ്കിടത്ത് ഒരെണം കൊടുത്തു… എന്തിനാടി നീ തിരിച്ചു വന്നേ നീ നിന്റെ കാമുകന്റെ കൂടെ ജീവിക്കാൻ പോയതല്ലേ… പിന്നെ എന്തിന് നീ ഇവിടേക്ക് തിരിച്ചു വന്നു…

എന്തിനാ ഏട്ടൻ എന്നെ തല്ലിയത്… ആര് പോയി കാമുകന്റെ കൂടെ ജീവിക്കാൻ… നീ തന്നേ പോയത്… ദേ ഈ ലെറ്റർ എഴുതി വെച്ചിട്ടല്ലേ നീ പോയത്… ഇങ് തന്നെ ഈ ലെറ്റർ… ഇതിന്റെ അപ്പുറത്ത് വരികൾ ഉണ്ട്… ഇത് ഞാൻ നോവേൽ എഴുതിയതാ…

ആണോ…ഞാൻ കരുതി നീ എന്നെ ചതിച്ച് പോയി എന്ന്…. ഈ ഏട്ടന് എന്നെ ഒരു വിശോസം ഇല്ലല്ലേ… ഇനി എന്നോട് ഏട്ടൻ മിണ്ടാൻ വരണ്ടാ… സോറി പെണ്ണെ… പെട്ടെന്ന് ഒരു ദേഷ്യത്തിന് തല്ലിയത് ആണ്… ഏട്ടനോട് ഞാൻ ഇനി ജീവിതത്തിൽ മിണ്ടില്ല… ഉറപ്പല്ലേ മിണ്ടില്ല എന്ന്… അപ്പൊ ആ സാരി എടുത്ത് വേറെ ആർകെങ്കിലും കൊടുക്കാം… അയ്യടാ അങ്ങനെ ആർക്കും കൊടുക്കണ്ടാ എനിക്ക് വേണം സാരി… ഏട്ടാ സാരി താ… സാരി വെടിച്ചിട്ട് വേണം… ഏട്ടാ ചതിയാ… രാത്രി വരുമ്പോൾ വേടിച്ചുകൊണ്ട് വരാം… കൊണ്ട് വരണം… വന്നില്ലേൽ നിങ്ങളെ ഞാൻ വെട്ടി കൊല്ലും … കൊണ്ട് വരും എന്തായാലും…

 

LEAVE A REPLY

Please enter your comment!
Please enter your name here