Home Article ഭൂരിപക്ഷം 1.9 ലക്ഷം; ഗുര്‍ദാസ്പൂരില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്

ഭൂരിപക്ഷം 1.9 ലക്ഷം; ഗുര്‍ദാസ്പൂരില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്

0

ഭൂരിപക്ഷം 1.9 ലക്ഷം; ഗുര്‍ദാസ്പൂരില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് 

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജഖാര്‍ 1.9 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. 2014ല്‍ ഒന്നേകാല്‍ ലക്ഷം ഭൂരിപക്ഷം നേടി വിജയിച്ച മണ്ഡലത്തിലാണ് ബിജെപി ഇത്രയും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

ചരിത്ര വിജയവുമായാണ് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിച്ചത്. 1998 മുതല്‍ 2004 വരെയും 2014ലും മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില് തുടര്‍ച്ചയായി ലോക്സഭയിലെത്തിയിരുന്ന വിനോദ ഖന്നയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പ് പരാജയം ബിജെപിയുടെ അടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്നതായി. 2014ല്‍ വിനോദ് ഖന്നയുടെ ഭൂരിപക്ഷം 1.36 ലക്ഷമായിരുന്നു. എന്നാല്‍ ഇത്തവണ, 1.93 ലക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജഖാറിന്റെ ഭൂരിപക്ഷം സുനില്‍ ജഖാര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.

മാര്‍ച്ചില്‍ നടന്ന പഞ്ചാബ് നിയമ സഭ തെരഞ്ഞെടുപ്പിലെ വിജയതരംഗം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നതെന്ന് സുനില്‍ ജഖാര്‍ പ്രതികരിച്ചു. പഞ്ചാബില്‍ ബിജെപിക്ക് വലിയ സ്വാധീനമുള്ള മേഖലകളില്‍ ഒന്നാണ് ഗുര്‍ദാസ്പൂരെന്നതും പരാജയത്തിന്റെ തീവ്രത ഇരട്ടിയാക്കുന്നു. എഎപിക്കും തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ വിജയം. നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം പോലും എഎപിക്ക് നിലനിര്‍ത്താനായില്ല. നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണ് ഗുര്‍ദാസ്പൂര്‍ വിജയമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here