Home Latest “നിനക്ക് വേറെ പെണ്ണിനെ കിട്ടിയില്ല..”

“നിനക്ക് വേറെ പെണ്ണിനെ കിട്ടിയില്ല..”

0

രചന : Vishnu Vichuz

ആനതടിച്ചി

എട്ടു വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ ഇന്ന് വിവാഹിതരായി.

എന്ന അടിക്കുറിപ്പോടെ അവൻ വിവാഹ ഫോട്ടോ എഫ്ബിയിൽ പോസ്റ്റ് ചെയ്തു.

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അവരെ അനുഗ്രഹിച്ചുള്ള കമൻറുകൾ ക്ക് പകരം അവരെ പരിഹസിച്ചുള്ള കമൻറുകൾ ആണ് വന്നത്…

“നിനക്ക് വേറെ പെണ്ണിനെ കിട്ടിയില്ല..”

“നിൻറെ കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ..”

“കാശിനുവേണ്ടി കെട്ടിയതാണോ അവളെ..”

എന്നിങ്ങനെയുള്ള കമൻറുകൾ കൊണ്ട് അവൻറെ കമൻറ് ബോക്സ് നിറഞ്ഞു…

അവന് ഇതുപോലുള്ള ഒരുപാട് മെസ്സേജുകളും വന്നു…

ഓരോരുത്തർക്കായി മറുപടി കൊടുക്കുന്നതിനേക്കാൾ എല്ലാവർക്കുമുള്ള മറുപടിയായി ഒരു പോസ്റ്റ് ഇടുന്നതാണ് നല്ലത് എന്ന് അവന് തോന്നി…

പ്രിയ സുഹൃത്തുക്കളെ….
ഞാൻ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയ ദിവസമാണ് ഇന്ന്….
എൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം…
എൻറെ പെണ്ണ് കറുത്തിട്ടാണ് അവൾക്ക് കുറച്ച് തടിയും കൂടുതലാണ്…. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അവൾ ഒരു ആന തടിച്ചി ആണ്…

സൗന്ദര്യം കണ്ട് ഒരു പെണ്ണിൻറെ പിന്നാലെ പോകുന്ന നിങ്ങൾക്ക് തോന്നും…
എൻറെ കണ്ണിന് എന്തോ പ്രശ്നമുണ്ടെന്ന്..

സുഹൃത്തുക്കളെ എൻറെ കണ്ണിന് അല്ല നിങ്ങളുടെ മനസ്സിനാണ് പ്രശ്നം….

സൗന്ദര്യം നോക്കിയല്ല ഒരാണും പെണ്ണും ഇഷ്ടപ്പെടേണ്ടത് പകരം സ്വഭാവം നോക്കിയാണ്…..

“എൻറെ പെണ്ണിൻറെ ശരീരം കറുത്തിട്ടാണ് പക്ഷേ അവളുടെ മനസ്സ് പാലുപോലെ വെളുത്തിട്ടാണ്…”

“അവളുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും വലിപ്പം കൂടുതലാണ്…”

ശരീരസൗന്ദര്യം മാത്രം കണ്ട് വിവാഹം കഴിക്കുന്ന സുഹൃത്തുക്കളെ…..
നിങ്ങളോട് ഒന്നു മാത്രമേ എനിക്ക് പറയാനുള്ളൂ…. ശരീരസൗന്ദര്യം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം….

അവരുടെ മനസ്സ് നല്ലതാണെങ്കിൽ… ഏതു സാഹചര്യത്തിലും അവർ നിൻറെ കൂടെയുണ്ടാകും….

ഞങ്ങളെ കളിയാക്കിയവരോട് എനിക്കൊരു പരാതിയുമില്ല…..

അറിവില്ലായ്മ ആരുടെയും കുറ്റമല്ലല്ലോ…

എന്ന് വിനയത്തോടെ
പേര് ഒപ്പ്

Dr’Sithara Saidu

LEAVE A REPLY

Please enter your comment!
Please enter your name here