Home Latest ‘നീ എന്നെ സ്നേഹിക്കുന്നത്ര പ്രവീണിനെ സ്നേഹിച്ചിട്ടുണ്ടോ’?

‘നീ എന്നെ സ്നേഹിക്കുന്നത്ര പ്രവീണിനെ സ്നേഹിച്ചിട്ടുണ്ടോ’?

0

രചന : Praveen P Gopinath

“പ്രവീണ്‍ എന്നെ ഒന്ന് സഹായിക്കണം. എന്നോട് സ്ഥിരമായി ചാറ്റ് ചെയ്യണം, എന്നെ ഫോണിൽ വിളിക്കണം. എന്നോട് വാട്ട്‌സപ്പിൽ സംസാരിക്കണം. എന്റെ ഒരു സ്ത്രീ സുഹൃത്തിന്റെ ഇങ്ങനെയുള്ള അഭ്യർത്ഥന കേട്ട് ഞാൻ ഞെട്ടി. നല്ല സുന്ദരി ആയ ഒരു പെണ്ണ്, അതും ഇങ്ങോട്ട് ആവശ്യപെടുന്നു.”

“അതാരാ പ്രവീണ്‍ ചേട്ടാ, അത്രയ്ക്ക് ടെസ്പ് ?” ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.

“ടെസ്പ് അല്ല. ഒരു പാവം. ഞാനും ആദ്യം കരുതിയത്‌ എന്നോടുള്ള പ്രേമം മൂത്ത് പറഞ്ഞതാണ് എന്നാണ്. പക്ഷെ ഞാൻ എത്ര അങ്ങ് അടുക്കാൻ നോക്കിയിട്ടും പുള്ളികാരി പിടിതരുന്നില്ല. ഒറ്റയ്ക്ക് കാണാൻ കൂട്ടാക്കുന്നില്ല. അങ്ങനെ സഹികെട്ട് ഒരു ദിവസം ഞാൻ പറഞ്ഞു ‘എന്റെ പെണ്ണെ, കുറെ ആയി പഞ്ചാര ടയലോഗും , പാട്ട് ടെടിക്കേശനും ഒക്കെ, നീയായിട്ടു എന്റെ പുറകെ വന്നു ഇഷ്ടമാണ് ചക്കയാണ് മാങ്ങയാണ്‌ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ഒരു മാതിരി ജാട കാണിക്കരുത്.’ അത് കേട്ട പാടേ പുള്ളിക്കാരി ഒരു കരച്ചിൽ അങ്ങോട്ട്‌ തുടങ്ങി.”

“അതിനെതിനാ പുള്ളിക്കാരി കരഞ്ഞത് ? ”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അതായിരുന്നു എന്റെയും സംശയം. പിന്നെ പതുക്കെ കാര്യം ചോദിച്ചു വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. പുള്ളികാരിയുടെ ഭർത്താവിനു അത്യാവശ്യം ഗേൾ ഫ്രണ്ട്സ് ഒക്കെ ഉണ്ട്. പുള്ളിക്കാരൻ അവരുട ആരാധനയെ പറ്റി ഒക്കെ ഭാര്യയോടെ തന്നെ വന്നു പറയും. അതൊക്കെ കേൾക്കുമ്പോൾ പുള്ളിക്കാരിക്ക് ഒരു വിഷമം. അങ്ങനെ ആ വിഷമം എന്താണ് എന്ന് ഭർത്താവിനു കാട്ടി കൊടുക്കാൻ വേണ്ടിയാണ് അത്യാവശ്യം പോപ്പുലർ ആയ എന്നെ കൊണ്ട് ഫേസ്ബുക്കിൽ കമന്റ്‌ ചെയിക്കുകയും വാട്ട്‌സാപ് മെസ്സേജ് അയപ്പിക്കുകയും ചെയ്തത്. ”

“എന്നിട്ട് എന്തായി ”

” എന്നിട്ട് എന്താവാൻ. ഞാൻ കരുതി ചേതമില്ലാത്ത ഉപകാരം അല്ലെ, ചെയ്തേക്കാം എന്ന്. ഒരു ദിവസം ഭർത്താവ് ഗതിക്കെട്ടു പുള്ളിക്കാരിയോട് ചോദിച്ചു ‘ആ പ്രവീണ്‍ എന്തിനാ നിന്റെ ഫേസ്ബുക്കിൽ ഇപ്പോഴും കമന്റ്‌ ചെയുന്നെ’ എന്ന്. അവരുടെ പ്ലാൻ വർക്ക്ഔട്ട്‌ ആയ സന്തോഷത്തിൽ പുള്ളിക്കാരി തിരിച്ചു ചോതിച്ചു, ‘അതിനെന്താ , താങ്കള്ൾക്ക് ഗേൾ ഫ്രണ്ട്സ് ഉള്ളതു പോലെ പ്രവീണ്‍ എന്റെ ബോയ്‌ഫ്രണ്ട് ആണ്.’ ”

“എന്നിട്ട്…”

“പിന്നെ പറയണോ പൂരം. പുള്ളി എന്നെ വിളിച്ചു മലയാളത്തിൽ വൃത്തവും പ്രാസവും ഒപ്പിച്ചു കുറെ തെറി. എനിക്ക് ചിരി ആണ് വന്നത്. സാധാരണ എന്തെങ്കിലും തെറ്റ് ചെയ്താൽ ഞാൻ ഒരിക്കലും പിടിക്കപെടാറില്ല. ഇത് ചുമ്മാ തെറി കേട്ടത് പോലെ ആയി. പിന്നെ ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ എന്നോർത്ത് ഞാൻ സമാധാനപെട്ടു. പുള്ളിക്കാരി അടുത്ത ദിവസം തന്നെ എന്നെ ഫേസ് ബുക്കിൽ നിന്ന് കളഞ്ഞു. വാട്ട്‌സപ്പിൽ ബ്ലോക്കും ചെയ്തു. ”

“അയ്യോ…അപ്പോൾ പിന്നെ അവിടെ എന്തായി എന്ന് അറിഞ്ഞില്ലേ? ”

“കുറെ കാലം കഴിഞ്ഞു ഞാൻ ബിഗ്‌ ബസാറിൽ നിന്നപ്പോൾ ഒരിക്കൽ പുള്ളിക്കാരിയെയും മോളെയും കണ്ടു. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും പുള്ളിക്കാരി വന്നു എന്നെ കണ്ടു. കുറെ നേരം സംസാരിച്ചു, യാത്ര പറഞ്ഞു പോയി.”

“പുള്ളിക്കാരി എന്താ പറഞ്ഞത് എന്ന് പറയു പ്രവീണ്‍ ചേട്ടാ…”

“ആദ്യം എന്നെ അവരുടെ ഇടയിലേക്ക് വലിച്ചിഴച്ചതിന് മാപ്പ് പറഞ്ഞു. പിന്നെ പറഞ്ഞത് തമാശ ആണ്. ‘പ്ലാൻ നല്ലതയിരുന്നെങ്കിലും പ്രവീണിനെ തിരഞ്ഞെടുത്തത് തിരിച്ചടിചു. പുള്ളി ചോതിച്ചത് നിന്നെ പോലെ ഒരു ചരക്കിനെ അവനെ പോലെ ഒരു വഷളന്റെ കയ്യിൽ കിട്ടിയിട്ട് അവൻ ഒന്നും ചെയ്യാതെ വിട്ടു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ് എന്ന്. എനിക്ക് അത് സുഖിച്ചു പ്രവീണ്‍. എത്ര വർഷം കഴിഞ്ഞാണെന്നൊ പുള്ളി എന്നെ പുകഴ്ത്തി ‘ചരക്കു ‘ എന്നൊക്കെ പറയുന്നത്. എന്തായാലും പുള്ളി ഇപ്പോൾ അകെ മാറി.

ഞങ്ങള്ക്ക് രണ്ടാൾക്കും കൂടെ ഇപ്പോൾ ഒരു കോമണ്‍ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഒക്കെയാ. പിന്നെ ആകെ ഉള്ള പ്രശ്നം ഇപ്പോൾ ഇടയ്ക്കു ഇടയ്ക്കു ചോദിക്കും ‘നീ എന്നെ സ്നേഹിക്കുന്നത്ര പ്രവീണിനെ സ്നേഹിച്ചിട്ടുണ്ടോ’ എന്നും. ‘നിങ്ങൾ തമ്മിൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലല്ലോ , വീഡിയോ കാൾ ചെയ്തിട്ടില്ലല്ലോ , ഫോട്ടോ അയച്ചു കൊടുതിട്ടില്ലല്ല്ലോ’ എന്നൊക്കെ. എന്നാലും പുള്ളി പോസ്സെസ്സിവ് ആകുന്നതു എനിക്ക് ഇഷ്ടാ പ്രവീണ്‍. എന്റെ ജീവിതം എനിക്ക് തിരിച്ചു തന്നതിന് നന്ദി.’ ”

മന്ത്ര കുറെ നേരം ചിരിച്ചു. ” അവളാണ് തനി പെണ്ണ് പ്രവീണ്‍ ചേട്ടാ. അവളുടെ ആണിനെ എന്ത് വില കൊടുത്തും തിരിച്ചു പിടിച്ച പെണ്ണ്. എന്നിട്ട് പ്രവീണ്‍ ചേട്ടൻ ഒന്നും പറഞ്ഞില്ലേ.”

“ഞാൻ എന്ത് പറയാൻ, ചുമ്മാ ചിരിച്ചു എന്നിട്ട് അവള് യാത്ര പറഞ്ഞു പോയപ്പോൾ ആടിയുലയുന്ന ആകാരവടിവോത്ത അവളുടെ നിതംബം നോക്കി ഞാൻ അങ്ങനെ നിന്നു.”

“നിതംബം എന്നുവെച്ചാൽ”

“നിതംബം അറിയില്ല !!! ചന്തി.. ചന്തി…!! ”

“അയ്യേ വൃത്തിക്കെട്ട മനുഷ്യൻ.” എന്ന് പറഞ്ഞു അവൾ വീണ്ടും കയ്യിൽ ഇരുന്നു ഫയൽ പരിശോദിച്ചു തുടങ്ങി.

………………………………………

ഞാൻ എഴുതിയ ‘താന്തോന്നിയുടെ മര്യാദകൾ ‘ എന്ന പുസ്തകത്തിൽ നിന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here