Home Viral കുറച്ച് സ്ഥലവും 25000 രൂപയും ഉണ്ടെങ്കില്‍ മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം

കുറച്ച് സ്ഥലവും 25000 രൂപയും ഉണ്ടെങ്കില്‍ മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം

0

[ad_1]

മീന്‍ കൃഷി ഏറെ പ്രചാരം നേടുകയാണ് ഇന്ന് കേരളത്തില്‍. മീന്‍ കൃഷിയിലൂടെ മാസം ലക്ഷങ്ങള്‍ സമ്പാദിയ്ക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. മീന്‍ കൃഷിയിലേയ്ക്ക് ഇറങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു അറിവ്. പരമാവധി ഷെയര്‍ ചെയ്ത് ആവശ്യക്കാരില്‍ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുമല്ലോ. വീഡിയോ താഴെ കൊടുത്തിരിയ്ക്കുന്നു.

കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടിയുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി.

അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതിക്ക് പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ ജലകൃഷി പ്രാദേശിക കേന്ദ്രം. മണ്ണും കീടനാശിനിയും രാസവളവുമില്ലാതെയാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി.

കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവും.

ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഓഷധസസ്യങ്ങളും വരെ ഈ പുത്തന്‍ സാങ്കേതിക വിദ്യ വഴി വിളയിക്കാം. സ്ഥലപരിമിതി മറികടന്ന് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്നതാണ് അക്വാപോണിക് സങ്കേതികവിദ്യ.

വീഡിയോ കണ്ട് കൂടുതല്‍ അറിയൂ.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here