Home Latest അവളുടെ ആ അവസ്ഥ കണ്ടു ഒരുപാട് സങ്കടം ആയി…

അവളുടെ ആ അവസ്ഥ കണ്ടു ഒരുപാട് സങ്കടം ആയി…

0

അവളുടെ വേദനകൾ……..

കെട്ടികഴിഞ്ഞു രണ്ടു മാസം ആയപ്പോഴേ ഞാൻ പണി പറ്റിച്ചു.കേട്ട്യോൾ ഗർഭിണി ആയി…ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ—–…

ഞാൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷത്തിനു അതിരില്ലായിരുന്നു. സിനിമയിലും കഥകളിലും ഒക്കെ കാണുന്ന പോലെ അവളെ എടുത്തു വട്ടം കറക്കിയപ്പോൾ അവൾ പറഞ്ഞു മതി ഏട്ടാ തല കറങ്ങുന്നു!!!!…..

ഒരു തവണ ചുറ്റിയത് അല്ലെ ഉള്ളൂ.അപ്പോഴേയ്ക്കും തല കറങ്ങിയോ?? ആവാം….അന്ന് മനസ്സിലാക്കി അവളുടെ ആദ്യത്തെ വേദന….

രാത്രി നെഞ്ചിൽ തല വെച്ചു അവൾ കിടന്നപ്പോൾ ഒരുപാട് സ്വപ്നങ്ങൾ, ഉണ്ടാവുന്ന കുഞ്ഞിനെ കുറിച്ചു ഉള്ള സങ്കൽപ്പങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കി ആദ്യ മാസം മുതലേ അല്ലെങ്കിൽ താൻ ഒരു അമ്മ ആകാൻ പോകുന്നു എന്ന് അറിഞ്ഞ നിമിഷം മുതൽ അവൾ നൽകുന്ന പ്രാധാന്യം. സംരക്ഷണം……

കിടക്കുന്നതിനു മുൻപ് കവിളിൽ കടിച്ചിട്ട് ദേഷ്യം തീർക്കുന്ന പോലെ അവൾ പറഞ്ഞു കള്ളാ രണ്ടാമത്തെ മാസത്തിൽ പണി പറ്റിച്ചല്ലേ. സിംല ഹണിമൂൻ ഗോവിന്ദ ആക്കിയപ്പോ സമാധാനം ആയെല്ലോ!!!!….

ഉള്ളിൽ നിന്നു പൊങ്ങി വന്ന ചിരി നിയന്ത്രിച്ചു പതിയെ അവളോട്‌ പറഞ്ഞു അടുത്ത തവണ നോക്കാം എന്നു.നാണത്തോടെ പോടാ വൃത്തികേട്ടവനെ എന്നു പറഞ്ഞു നെഞ്ചിൽ മുഖം അമർത്തിയപ്പോൾ എന്റെ ആലോചന അവൾ കണ്ട ആ സ്വപ്നം നഷ്ടം ആയതിൽ ആയിരുന്നു……..

പിന്നെ ഉള്ള ഓരോ ദിവസവും അവളുടെ പ്രവർത്തികൾ,ശ്രദ്ധകൾ എല്ലാം സസൂക്ഷ്മം ആയിരുന്നു….

എന്തിനും അവൾ ശ്രദ്ധ നൽകി.നടക്കുമ്പോൾ പോലും….അവൾ അപ്പോഴേ ഒരു അമ്മയായി മാറി കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി!!!

ആഗ്രഹിച്ച പച്ച മാങ്ങയും ,മസാല ദോശയും വാങ്ങി കൊടുത്തപ്പോൾ സിനിമയിലും കഥകളിലും അറിഞ്ഞിരുന്ന ഭാര്യയെയോ ഗർഭിണിയെയോ ആയിരുന്നില്ല കണ്ടത്..വയറു നിറയെ കഴിക്കും എന്ന പ്രതീക്ഷകൾ ആയിരുന്നു മാറിയത്.

ഒരു പിടി വായിൽ വെയ്ക്കുമ്പോഴേ അവൾ ശർദ്ധിക്കാൻ തുടങ്ങും.ഒന്നും കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ.അവളുടെ ആ അവസ്ഥ കണ്ടു ഒരുപാട് സങ്കടം ആയി.ക്ഷീണിച്ച മുഖവും ശരീരവും ആയി നടക്കുബോഴും അവൾ പരാതി പറഞ്ഞില്ല.എല്ലാം സഹിച്ചു..

ജോലികൾ ചെയ്തു.മടി കാണിച്ചില്ല. എങ്കിലും ശ്രദ്ധിച്ചു അവൾ ഓരോ കാര്യവും.!!°°°

മാസങ്ങൾ കഴിയുംതോറും അവളുടെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു…

ഒരുപാട് ദേഷ്യം ചില സമയത്തു.ചിലപ്പോൾ ഏകാന്തത. കാര്യം ചോദിച്ചപ്പോൾ കണ്ണുനീർ.ഒടുവിൽ പറഞ്ഞു.എനിക്ക് എന്തേലും പറഞ്ഞാൽ ഏട്ടനും എന്റെ വാവയും ഒറ്റയ്ക്ക് ആവില്ലേ എന്നു.

ചേർത്തു പിടിച്ചു അവളെ ആശ്വസിപ്പിച്ചപ്പോൾ അവൾ പറഞ്ഞു പേടിയാ ഏട്ടാ എന്നു…ഒടുവിൽ ആ ചിന്ത മാറ്റി എടുത്തു.

കഴിവതും ചെക്കപ്പിന് ഞാനും അവളുടെ കൂടെ പോയി നിർദ്ദേശങ്ങൾ കേട്ടിരുന്നു. ഡോക്ടർ പറയുന്നത് പോലെ ചെയ്യാൻ അവളെ സഹായിച്ചു.

ഒരോ ദിവസവും വീർത്തു വരുന്ന അവളുടെ വയറിൽ തലോടി കൊണ്ട് കുഞ്ഞിനോട് പറയുന്നതു എന്ന പോലെ സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷം ആയിരുന്നു.കാണാൻ സുഖം ഉള്ള കാഴ്ചകളിൽ ഒന്നു.

ഗർഭിണി ആയതോട് കൂടി അവളുടെ ഇഷ്ടങ്ങളിൽ വ്യത്യാസം വന്നു.ആഹാരശീലം മാറി,ഡ്രസ് കോഡു മാറി,എന്തിന് ഇടുന്ന ചെരിപ്പ് പോലും മാറി.

പല ഇഷ്ടങ്ങളും അവൾ നിർത്തി വെച്ചു.സന്തോഷത്തോടെ അനിഷ്ടമായത് അവൾ സ്വീകരിച്ചു.

കാലുകളിൽ വന്ന നീര് അവളെ ചെറുതായിട്ടല്ല വേദനിപ്പിച്ചത്. രാത്രി തൈലം പിടിച്ചു തലോടി കൊടുക്കുമ്പോൾ അവൾ ഒരു കള്ള ചിരിയോടെ പറയും

‘പണി പറ്റിച്ചത് അല്ലെ അനുഭവിച്ചോ’ എന്നു.

വഴക്ക് പറഞ്ഞാൽ വയറിൽ തൊട്ടു പരിഭവം പറയും.ചിലപ്പോ പറയും

‘ദേ എന്നെ പറഞ്ഞാൽ എനിക്ക് ചോദിക്കാനും പറയാനും എന്റെ വാവ ഉണ്ട് കേട്ടല്ലോ’….അത്് കേൾക്കാൻ തന്നെ മനോഹരം ആണ്.

ഇടയ്ക്ക് വരുന്ന തലവേദന,ശരീരവേദന,നടു വേദന ഇവ എല്ലാം അവളെ തളർത്തി.

ഓഫിസ് ടെൻഷൻ ആയി വരുന്ന എനിക്ക് തന്നെ ചെറിയ തലവേദന പോലും അസഹനീയം ആണ്.പക്ഷെ അവൾ ആ വേദന പോലും സഹിക്കുന്നു. അത്ഭുതം തോന്നി.

അമ്മയോട് ചോദിച്ചപ്പോൾ അമ്മയും പറഞ്ഞു ‘എല്ലാ ഗർഭിണിമാർക്കും ഇത് ഒക്കെ ഉള്ളതാ.നീ എന്റെ വയറ്റിൽ ആയിരുന്നപ്പോ ഞാനും അനുഭവിച്ചതാ ഇത് എന്നു’…

കൈകൾ കൂപ്പി നിൽക്കാനേ കഴിഞ്ഞുള്ളൂ

വയറു വീർക്കുന്നതോട് കൂടി അവളും വീർത്തു, കാലുകൾ നീര് വന്നു.അവളുടെ നീണ്ട ഇടതൂർന്ന തലമുടി കൊഴിഞ്ഞു തുടങ്ങി.ഒരുപാട്‌ മാറ്റങ്ങൾ.
അവൾ അത് എല്ലാം സഹിക്കുന്നു..

ഒടുവിൽ പ്രസവവേദന വന്നു അവളുടെ നിലവിളി സഹിച്ചില്ല.ആശുപത്രിയിൽ എത്തിച്ചു ലേബർ റൂമിൽ അവളെ കയറ്റിയപ്പോൾ ഞാനും അവൾക്ക് ഒരു കൂട്ടായി കയറി….

എന്റെ കൈകളിൽ പിടിച്ചു ആഞ്ഞു അവൾ നിലവിളിക്കുമ്പോ എന്റെ കണ്ണുകളിൽ ഈറൻ അണിഞ്ഞിരുന്നു.

പ്രസവം ക്രിട്ടിക്കൽ ആണ്.സിസേറിയൻ വേണോ എന്ന് ചോദിച്ചപ്പോൾ ആ വേദയ്ക്ക് ഇടയിലും അവൾ പറഞ്ഞു വേണ്ട എന്നു.

വേദന സഹിച്ചു നിലവിളിച്ചു കൊണ്ട് എന്റെ കൈകളിൽ അവൾ അമർത്തി പിടിച്ചപ്പോൾ എന്റെ കൈകളിലെ തൊലി അടർന്നു.

ആ വേദന പോലും എനിക്ക് അസഹനീയമായി എങ്കിൽ അവളുടെ വേദന എത്ര എന്നു പറയാൻ കഴിയുമോ???…

ഒടുവിൽ ഒരു കരച്ചിലോട് കൂടി എന്റെ മാലാഖ കുട്ടി ഈ ലോകത്തെ തന്റെ വരവ് അറിയിച്ചപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അവൾ എനിക്ക് നൽകിയത്.

നിറകണ്ണുകളോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു എന്റെ കുഞ്ഞിനെ വാങ്ങിയപ്പോ അവളുടെ കണ്ണും നിറഞ്ഞിരുന്നു.

ഈ വേദനകൾക്ക് ഇടയിലും എന്റെ പെണ്ണിന്റെ പുഞ്ചിരി അത് ആയിരുന്നു എന്റെ സന്തോഷം.

പ്രാണൻ പോവുന്ന നേരത്തും പ്രണ വേദനയിലും അവളുടെ ആയ മാതൃത്വം,ഭർതൃ സ്നേഹം എല്ലാം എനിക്ക് അതിശയം ആയിരുന്നു.

എന്റെ അമ്മ എന്നെ പ്രസവിച്ചപ്പോൾ ഉണ്ടായ വേദന ഞാൻ അറിഞ്ഞു..

ഒന്നും ചെറുതല്ല.നിന്റെ അമ്മയേയോ ഭാര്യയെയോ ആരെയോ ആവട്ടെ വേദനിപ്പിക്കുമ്പോ ഓർക്കുക

അവരുടെ ജീവന്റെ വില ആണ് നീ…..

സ്നേഹപൂർവ്വം..

ഷിജു അച്ചൂസ് കർണ്ണ……

(പോരായ്മകൾ ക്ഷമിക്കുക)

LEAVE A REPLY

Please enter your comment!
Please enter your name here