Home Viral ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്

ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്

0

[ad_1]

മലയാളത്തിന്റെ പ്രിയ നടി കല്പന നമ്മെ വിട്ടു പോയിട്ട് മൂന്നു വര്ഷങ്ങളായി. അപ്രതീക്ഷിതമായി കല്പന ചേച്ചി കടന്നു പോയപ്പോൾ മലയാള സിനിമയിൽ ഒഴിച്ച് വച്ച സ്ഥാനം ഇന്നും നികത്താതെ ബാക്കിയുണ്ട്. എന്നാൽ മനുഷ്യ ഹൃദയങ്ങളിൽ ബാക്കി വച്ച വിടവ് അതിനോളം വരില്ലല്ലോ. കല്പന ചേച്ചിയുടെ മകൾ ശ്രീമയി അമ്മയുടെ ഓർമ്മകൾ വനിതാ മാസികയോട് പങ്കു വച്ചതിങ്ങനെ.

മിനുവിന് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു ആ പാട്ട്. ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്. ഒരു കൂട്ടുകാരിയെ പോലെ. കുട്ടിക്കാലത്ത് ഞാൻ വിചാരിച്ചിരുന്നത് മിനു എന്റെ ചേച്ചിയാണെന്നായിരുന്നു.‘‘ മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിലെന്നായിരുന്നു എന്റെ വിചാരം.

കാർത്തു ചേച്ചി (കലാരഞ്ജിനി), മിനുച്ചേച്ചി (കൽപന), പൊടിച്ചേച്ചി (ഉർവശി). പിന്നെയാണ് മനസ്സിലായത് മിനു അമ്മയാണെന്ന്. അമ്മൂമ്മയാണ് എന്നെ വളർത്തിയത്. അമ്മൂമ്മ വിജയലക്ഷ്മിയെ ഞാൻ വിളിച്ചിരുന്നതാവട്ടെ, വീട്ടിലെ വിളിപ്പേരായ ‘അമ്മിണി’ എന്നും.

Kalpana’s daughter Sreemayee Anil all set to make her acting debut!

അമ്മൂമ്മയെയാണ് ഞാൻ അമ്മയുടെ സ്ഥാനത്ത് മനസ്സിൽ കരുതിയത്. കാരണം, മിനു മിക്കപ്പോഴും ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ഞങ്ങളന്ന് ചെന്നൈയിലായിരുന്നു. ഇടയ്ക്ക് വീക്കെൻഡ്സിൽ ആലപ്പുഴയിലെ വീട്ടിൽ പോകും. അങ്ങനെയായിരുന്നു അക്കാലം. മൂന്നു വയസ്സുള്ളപ്പോളൊരിക്കൽ മിനു പറഞ്ഞു: ‘‘മക്കളേ മിനുച്ചേച്ചീ എന്നു വിളിക്കല്ലേ. നിന്റെ അമ്മയാ ഞാൻ.’’

kalpana daughter sreemayi to acting

എന്നാലും ചേച്ചീ അങ്ങു മാറ്റി വീണ്ടും വിളിച്ചത് മിനു എന്നാണ്. ആ വിളി ഒരിക്കലും മാറ്റിയില്ല. മിനു ഉള്ളപ്പോൾ വീടു നിറയെ തമാശയായിരുന്നു. മിക്ക കോമഡി അഭിനേതാക്കളെക്കുറിച്ചും പറയുന്നത് വീട്ടിൽ അവർ നല്ല സീരിയസായിരിക്കുമെന്ന്. പക്ഷേ, മിനുവിന്റെ കാര്യം നേരേ മറിച്ചായിരുന്നു. സിനിമയിൽ കാണിച്ച കോമഡിയെക്കാളേറെയായിരുന്നു വീട്ടിൽ.’’

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here