Home Viral രാത്രി മാത്രമുള്ള വിനുഏട്ടന്റെ ഈ സ്നേഹപ്രകടനം ഇനി വേണ്ട കൈകൾ തട്ടിമാറ്റി അവൾ വൈറൽ പോസ്റ്റ്

രാത്രി മാത്രമുള്ള വിനുഏട്ടന്റെ ഈ സ്നേഹപ്രകടനം ഇനി വേണ്ട കൈകൾ തട്ടിമാറ്റി അവൾ വൈറൽ പോസ്റ്റ്

0

[ad_1]

രാത്രിയിൽ മാത്രമായുള്ള വിനുഏട്ടന്റെ ഈ സ്നേഹപ്രകടനം ഇനി എനിക്ക് വേണ്ട,..
വയറിലൂടെ വട്ടം പിടിച്ച വിനുഏട്ടന്റെ കൈകൾ തട്ടിമാറ്റി ഞാനത് പറയുമ്പോൾ, അമ്പരപ്പോടെ നില്കുന്ന വിനുഏട്ടന്റെ കണ്ണിലെ കണ്ണുനീരിന്റെ തിളക്കം മുറിയിലെ ഇരുണ്ട വെളിച്ചത്തിലും ഞാൻ കാണുന്നുണ്ടായിരുന്നു. ഇടറിയ ശബ്ദത്തിലുള്ള അച്ചൂസേ, എന്നുള്ള വിനുഏട്ടന്റെ വിളിയിൽപോലും ഞാൻ പതറിയില്ല,

മടുത്തു എനിക്ക് ഈ ജീവിതം, ഈ വീട്ടിലെ അടുക്കളയിലിങ്ങനെ നരകിച്ച് ജീവിക്കാൻ ഇനി എനിക്ക് കഴിയില്ല, പുറം ലോകമായി എനിക്ക് യാതൊരു ബന്ധമില്ലാതായി, എന്നെ ഒന്ന് പുറത്തു കൊണ്ടുപോവാനോ, എന്നോടൊത്ത് സമയം ചിലവിടാനോ ഏട്ടന് ഇപ്പൊ താല്പര്യമില്ലാതായി, ഒഴിവ് ദിവസങ്ങളിൽ പോലും ജോലി തിരക്കാണെന്നും പറഞ്ഞ് ലാപ്ടോപ്പിലേക്ക് തല താഴ്ത്തിയിരിക്കും.

ഇതിനെല്ലാം പുറമെ ദിവസങ്ങൾ നീണ്ടു നില്ക്കുന്ന ബിസിനസ്സ് ടൂർ, രാത്രിയിൽ ഈ കാണിക്കുന്ന സ്നേഹത്തിനായി ഒരു ഭാര്യയെ തന്നെ വേണമെന്നുണ്ടോ,. പറഞ്ഞു മുഴുവിപ്പിക്കും മുൻപേ കവിളിൽ വിനുഏട്ടന്റെ കൈ പതിത്തിരുന്നു.

പറഞ്ഞ് പറഞ്ഞ് നി ഇതെങ്ങോട്ടാണ് അശ്വതി ആദ്യമായാണ് ഞാൻ നിന്നെ തല്ലുന്നത് അതും ഈ അടി നീ ചോദിച്ച് വാങ്ങിയതാണ്. ബിസിനസ്സ് ടൂർ എന്ന് പറഞ്ഞാൽ സിനിമയിൽ കാണുന്നതുപോലെ അല്പ വസ്ത്രധാരികളായ സ്ത്രീകളുടെ തോളിൽ കൈ ഇട്ട് ,മദ്യവും മയക്കുമരുന്നുമായി കടൽ തീരത്ത് കാറ്റ് കൊണ്ട് കിടക്കുന്ന നായകനെ മാത്രമേ നി കണ്ടിട്ടുള്ളൂ, എന്നെ പോലുള്ളവരെ നീ കണ്ടിട്ടില്ല, എല്ലാം എന്റെ തെറ്റാണ്.

എന്റെ പ്രയാസങ്ങളൊന്നും ഞാനിതുവരെ നിന്നെറിയിച്ചില്ല. ഇന്ത്യയുടെ അങ്ങോളം ഇങ്ങോളം പരന്നു കിടക്കുന്ന ഓഫീസിന്റെ ഓരോ ബ്രാഞ്ചിലും കയറി ഡാറ്റകൾ പരിശോധിക്കുന്ന ഞാനൊന്ന് ഉറങ്ങുന്നത് പോലും ട്രെയിൻയാത്രകളിലാണ് .

അത് എന്തിനാണെന്നറിയുമോ ,എത്രയും വേഗം നിന്റെ അടുത്തെത്താൻ വെമ്പുന്ന എന്റെ ഹൃദയത്തിൽ എനിക്ക് നിന്നോടുള്ള നിഷ്കളങ്കമായ സ്നേഹമുള്ളതുകൊണ്ടായിരുന്നു. രാത്രിയിൽ വൈകിയെത്തുന്ന നിന്നെ നെഞ്ചോട് ചേർത്തു കിടത്താനെ എനിക്കു കഴിയുമായിരുന്നുള്ളൂ, ആഗ്രഹമില്ലാഞ്ഞിട്ടല്ല ഒന്നിനും നമ്മളൊരുമിച്ചുള്ള യാത്രയും, സ്വകാര്യ നിമിഷങ്ങളും എല്ലാം എനിയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്,

അച്ഛൻ സമ്പാദ്യമായി നല്കിയ കടബാധ്യതകൾ തീർത്ത് രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ രാത്രിയെന്നോ പകലെന്നോയില്ലാതെ ജോലി ചെയ്യുന്ന എനിക്ക് ഇങ്ങനെയാവാനെ കഴിയൂ, വിവാഹത്തിനു മുൻപ് നിന്നോടെല്ലാം പറഞ്ഞിരുന്നതല്ലേ, എന്റെ ബാധ്യതകൾ, ജോലി തിരക്ക് അങ്ങനെയെല്ലാം, നിനക്ക് എല്ലാത്തിനും സമ്മതമാണെന്ന് പറഞ്ഞിട്ടു തന്നെയല്ലേ നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയതും, സ്വന്തം കാര്യം നോക്കി ജീവിക്കുകയാണെങ്കിൽ ഈ നഗരത്തിലെ സമ്പന്നരുടെ പട്ടികയിൽ വിനുവിന്റെ പേരും ചേർക്കപ്പെടുമായിരുന്നു. ഇത്ര വലിയ ശമ്പളത്തിന്റെ ഏറിയപങ്കും അച്ഛന്റെ ബാങ്ക് ബാധ്യതകൾ കാർന്നുതിന്നുന്നത് നിനക്കും അറിയുന്നതല്ലേ,.

എനിക്ക് നിന്നോടുള്ള സ്നേഹത്തെ കേവലം നിന്റെ ശരീരത്തോടുള്ള കാമം മാത്രമായാണ് നി കാണുന്നതെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നുന്നു അച്ചൂ,ഇത്രയും പറഞ്ഞ് ബെഡ്ഷീറ്റുമായി മുറിയ്ക്കു പുറത്തുള്ള സോഫയ്ക്ക് നേരെ നടന്നു നീങ്ങുന്ന വിനുഏട്ടനെ കണ്ണിമവെട്ടാതെ ഞാൻ നോക്കി നിന്നു .രാവിലെ ഉണർന്ന് കണ്ണാടിക്കു മുൻപിൽ നില്ക്കുമ്പോൾ, രാത്രിയിൽ വിനുഏട്ടന്റെ ശാസന ചുവന്ന വിരലടയാളങ്ങളായി തിണർത്ത് എന്റെ കവിൾതടത്തിൽ കിടക്കുന്നുണ്ടായിരുന്നു.

ഒരു കുടുംബത്തിന്റെ ഭാരം മുഴുവനും എന്റെ ഈ തോളിലാണ് അശ്വതി, താൻ നന്നായി ആലോചിച്ച് മാത്രം ഈ വിവാഹത്തിന് സമ്മതിച്ചാൽ മതിയെന്ന വിനുഏട്ടന്റെ വാക്ക് ഒന്നു മാത്രം മതിയായിരുന്നു എനിക്ക് ഈ വിവാഹത്തിന് സമ്മതം മൂളാൻ, നല്ലൊരു ജോലി സ്വന്തമായി ഉണ്ടായിട്ടും, അച്ഛന്റെ ബാധ്യത ഏട്ടന്മാരുടെ പോലെ കൈ ഒഴിയാതെ ,

സ്വന്തം അമ്മയെയും അനിയത്തിയെയും പൊന്നുപോലെ നോക്കുന്ന മകനെ, ആ ഏട്ടനോട് എനിക്ക് ആരാധനായിരുന്നു. എത്ര തിരക്കിലായാലും വിശേഷങ്ങളെല്ലാം ഫോണിലൂടെ അന്വോഷിച്ചും വേണ്ടതൊക്കെ അറിഞ്ഞ് വാങ്ങിതന്നും ഒരു കുറവും വരുത്താതെ എന്നെ സ്നേഹിക്കുന്ന ഏട്ടനോട് ഇന്നലെ രാത്രി പറഞ്ഞതും ചിന്തിച്ച് സ്വയം ഉമി തീയിൽ വെന്തുരുകുന്ന മനസ്സുമായി സോഫയിലേക്ക് നോക്കുമ്പോൾ വിനുഏട്ടൻ അവിടെ ഉണ്ടായിരുന്നില്ല.

“എന്താടീ എത്തി നോക്കുന്നേ, നിന്റെ അച്ഛൻ വന്നോ ”
വിനുഏട്ടന്റെ ശബ്ദം കേട്ടയിടത്തേക്ക് നോക്കുമ്പോൾ ബാഗിൽ എന്റെ തുണികളെല്ലാം മടക്കിവയ്ക്കുകയാണ്. നീ തുറിച്ചു നോക്കണ്ട നിന്റെ അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് നിന്നെ വന്ന് കൊണ്ടുപോവാൻ, നിന്നെ പോലൊരു ഭാര്യയെ ഇനി എനിയ്ക്കും വേണ്ട . ഏട്ടന്റെ വാക്കുകൾ എന്റെയുള്ളിൽ തീമഴയായി പെയ്യ്തു. കണ്ണിൽ നിന്നും അണപൊട്ടി ഒഴുകിയ കണ്ണുനീരിനെ പുറം കൈയാൽ തുടയ്ക്കുമ്പോൾ ഒരു വിജയിയുടെ മുഖഭാവമായിരുന്നു വിനുഏട്ടനിൽ ഞാൻ കണ്ടത്.

വിനുഏട്ടാ ഒരുപൊട്ടി പെണ്ണിന്റെ വിവരക്കേടായിട്ടു കണ്ടൂടെ.
ഇന്നലെ കൂടെ പഠിച്ച ദിവ്യ വിളിച്ചിരുന്നു. അവളുടെ ഭർത്താവ് എപ്പോഴും കൂടെ കാണും, അവർ ഒരുമിച്ച് സിനിമയ്ക്ക് പോവും, ബീച്ചിൽ പോവും എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. അതുകൊണ്ടാണ് ഞാൻ അങ്ങനെയെല്ലാം പറഞ്ഞത്. അച്ഛൻ വന്നാൽ എന്റെ മറ്റേ കവിളിലും അടികിട്ടും . ഞാൻ എവിടെയും പോവുന്നില്ല എന്നെ പറഞ്ഞയക്കല്ലേ വിനുഏട്ടാ എന്ന് കെഞ്ചി പറഞ്ഞപ്പോഴും വിനുഏട്ടന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല.

നിനക്ക് അടി കിട്ടണം , എന്നാലെ നി നേരെയാവൂ, വേഗം കുളിച്ച് വായോ എന്നിട്ട് വേണം എനിക്ക് കുളിക്കാൻ നിന്നെ യാത്രയാക്കാൻ ഞാനും വൃത്തിയായി നിൽക്കണ്ടേ, വിനു ഏട്ടൻ അതും പറഞ്ഞ് മുറിവിട്ട് പോവുമ്പോൾ ഇനി ഒരു പ്രതീക്ഷപോലും അവശേഷിക്കുന്നില്ലെന്ന് എനിക്ക് തീർച്ചയായിരുന്നു.

ഷവറിൽ നിന്നും താഴേയ്ക്ക് പ്രവഹിക്കുന്ന ജലപ്രവാഹത്തിൽ എന്റെ കണ്ണുനീരിന്റെ ഉപ്പുരസവും ലയിച്ചു ചേർന്നിരുന്നു. കുളി കഴിഞ്ഞ് സാരി ഉടുത്ത് നെറുകയിൽ നിന്ധൂരം ചാർത്തുമ്പോൾ കൈവിരൽ പതിവില്ലാതെ വിറയ്ക്കുന്നതുപോലെ അനുഭപ്പെട്ടു. എന്താ,.ഒരുങ്ങി തീർന്നില്ലേ എന്ന് ചോദിച്ച് ബാത്ത്റൂമിൽ നിന്ന് വരുന്ന വിനുഏട്ടന്റെ നെഞ്ചിലേക്ക് വീണ് കരയുമ്പോൾ എന്നും വാരിപുണരുന്ന ഏട്ടന്റെ കൈകൾ ഇന്ന് ഉയർന്നില്ല,

കരഞ്ഞു കലങ്ങിയ കണ്ണുമായി തലഉയർത്തി ഞാൻ ആ മുഖത്ത് നോക്കുമ്പോൾ എന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കി നിന്നുകൊണ്ട് വിനു ഏട്ടൻ പറഞ്ഞു. ഞാൻ തൊടുന്നതൊന്നും ഇയാൾക്ക് ഇഷ്ടമല്ലല്ലോ, കെട്ടിപിടിച്ചാൽ ഇനിയും കൈകൾ തട്ടി മാറ്റിയാലോ എന്നുള്ള പേടികൊണ്ടാണ് കെട്ടിപ്പിടിക്കാത്തതെന്ന്.അടക്കിപിടിച്ച സങ്കടം ഉച്ചത്തിലുള്ള തേങ്ങലുകളായി മാറിയപ്പോൾ , മടിച്ചു നിന്ന കൈകൾ എന്നെ നെഞ്ചിലേക്ക് ചേർത്ത് വാരിപുണർന്നിരുന്നു.

എടീ പോത്തേ,. ഏതെങ്കിലും ഒരുത്തിയുടെ വാക്കും കേട്ടുള്ള ഭ്രാന്താണ് നി കാട്ടികൂട്ടുന്നത് എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ തന്റെ നിലയ്ക്ക് ചേരാത്ത വാക്കുകൾ നി പറയാൻ തുനിഞ്ഞപ്പോൾ ഒരു അടിയുടെ രൂപത്തിൽ ഞാനത് തടഞ്ഞു. എത്ര ഉറക്കം നടിച്ച് കിടന്നാലും ഞാൻ ഉറങ്ങിയതിനു ശേഷം എന്റെ തലമുടിയിൽ തലോടി എന്റെ അരികിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ പറ്റിപ്പിടിച്ച് കടക്കുന്ന നിനക്ക് എന്നോട് സ്നേഹം ഉണ്ടോ ഇല്ലയോ എന്നൊക്കെ എനിക്ക് നന്നായി അറിയാം.

എന്നെ പിടിച്ച് കിടക്കയിൽ ഇരുത്തി വിനുഏട്ടൻ ഒരു കവർ എന്റെ കയ്യിലേക്ക് വെച്ചു തന്നു. തുറന്നു നോക്കാൻ ആവശ്യപ്പെട്ടു. സാരിതലപ്പ് കൊണ്ട് കണ്ണ് തുടച്ച് ഞാനത് തുറന്നപ്പോൾ അതിൽ ഫ്രാൻസിലേക്കുള്ള രണ്ട് വിമാന ടിക്കറ്റുകൾ, ആശ്ചര്യത്തോടെ വിനു ഏട്ടനെ നോക്കിയപ്പോൾ. ഒരു കള്ളച്ചിരിയോടെ എന്റെ കവിളിലൊരു ചുംമ്പനം നല്കി.

നിന്റെ കൂട്ടുകാരിയെ അവളുടെ ഭർത്താവ് ബീച്ചിലേക്കും , സിനിമ കാണാനൊക്കെയല്ലേ കൊണ്ടുപോവുന്നേ , നിന്നെ ഞാൻ കൊണ്ടു പോവുന്നത് ” സിറ്റി ഓഫ് ലൗ ” പാരീസിലേക്കാണ്.ഇന്നു സന്ധ്യയോടെ നമ്മൾ യാത്ര തിരിക്കും, ഞാനും എന്റെ അച്ചൂസും മാത്രമുള്ള ഒരാഴ്ചത്തെ ടൂർ, എന്റെ എല്ലാ തിരക്കുകളും ഇവിടെ ഉപേക്ഷിച്ച് നമ്മുടെ മാത്രമായ സ്വകാര്യ നിമിഷങ്ങൾ. എന്താ ഇപ്പൊ സന്തോഷമായില്ലേ എന്റെ അച്ചൂസിന്.

വിനുഏട്ടാ ഇന്നുതന്നെ പോണോ,.. എന്നുള്ള എന്റെ ചോദ്യത്തിന് , ആകാംക്ഷയോടെ എന്നെ നോക്കിയ ഏട്ടനോട് ഞാൻ കവിളിൽ തലോടി കാണിച്ചു , ഒരു കവിൾ ഇങ്ങനെ ചുവന്നിരിക്കല്ലേ നാണക്കേടല്ലേ വിനുഏട്ടാ ആളുകൾ കാണുമ്പോൾ, എന്നു പറഞ്ഞപ്പോൾ എന്നാ മറ്റേ കവിളിൽകൂടി ഞാനൊരു അടി തരാം അപ്പൊ ശരിയാവില്ലേ എന്നു പറഞ്ഞു ചിരിക്കുന്ന വിനുഏട്ടനെ കെട്ടിപ്പിടിച്ച്,

ഇനി ഒരു അടി കൂടി കിട്ടിയാൽ ഞാൻ ചത്തുപോവും, തൽകാലം ഞാൻ കവിളിൽ റോസ് പൗഡർ ഇടാം, ആ സമയം എന്റെ മുഖം കൈകുമ്പിളിലെടുത്ത് വിനുഎട്ടൻ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ, നാണത്താൽ എന്റെ കണ്ണുകൾ കൂമ്പിയടഞ്ഞിരുന്നു.
കടപ്പാട് സുധിൻ

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here