Home Radhika Baiju സങ്കടംകൊണ്ടവൾക്കൊന്നും സംസാരിയ്ക്കാൻ കഴിഞ്ഞില്ല. അതിനൊപ്പം അച്ഛനൊന്നുകൂടി ഓർമ്മിപ്പിച്ചു…

സങ്കടംകൊണ്ടവൾക്കൊന്നും സംസാരിയ്ക്കാൻ കഴിഞ്ഞില്ല. അതിനൊപ്പം അച്ഛനൊന്നുകൂടി ഓർമ്മിപ്പിച്ചു…

0

രചന : Radhika Baiju

ഒന്നരവയസുള്ള മകളുടെ ഐസ്ക്രീം വാശിയുടെ പേരിൽ ഇപ്പൊ വാങ്ങിവരാന്നും പറഞ്ഞ് ബൈക്കെടുത്തിറങ്ങിയതാണ് അഭി. പോയിട്ടിപ്പോൾ മണിക്കൂറൊന്നായി. മണിക്കുട്ടിയുടെ ശാഠ്യം കൂടിവരുമ്പോൾ ദേഷ്യവും ഉത്കണ്ഠയും കൂടിയമ്മ ഒന്നുപിച്ചി. അതോടുകൂടി വേദനയുടെപേരിൽ കരച്ചിലുകുറച്ചൂടി ഉച്ചത്തിലായി.

ഒടുവിൽ കരച്ചിലുനിർത്താനായി അമ്മ ഫോണെടുത്ത് അച്ഛനെ വിളിച്ചു തുടങ്ങി. നമ്പർ സ്വിച്ച് ഓഫാണ്. ഹൊ നിന്റച്ഛന് ഇടയ്ക്കെങ്കിലും ആ ഫോണെണുടുത്തുടേന്ന് മകളോട് പരിഭവം പറയുന്നതിനിടെയാണ് കോളിംഗ്ബെല്ലടിച്ചത്. അച്ഛാന്നും കൊഞ്ചിവിളിച്ച് മണിക്കുട്ടി വാതിലിനടുത്തക്ക് ഓടിയടത്തു.

പരിഭവം കാണിക്കാനുള്ള തിടുക്കത്തിൽ വാതിൽതുറന്നപ്പോൾ മുറ്റത്ത് അഭിയേട്ടന്റച്ഛൻ. മണിക്കുട്ടി ഓടിച്ചെന്നച്ഛച്ഛനെ കെട്ടിപ്പിടിച്ചു. അവളുകൊതിച്ചിരിക്കുന്ന ഐസ്ക്രീം കൊടുത്തപ്പോൾ സന്തോഷംകൊണ്ടവൾ അച്ഛച്ഛന് ഒരുമ്മ നൽകി. മുത്തശ്ശന്റെ ചക്കരക്കുട്ടി എന്നും പറഞ്ഞ് അവളെയുമെടുത്ത് അകത്തേക്ക് കയറി.

അച്ഛനിരിക്ക് അഭിയേട്ടൻ ടൗണിൽ പോയിട്ടുണ്ട്. ഇപ്പൊ വരും. അച്ഛന് ചായ നൽകുന്നതിനിടയിൽ മുഖംനോക്കാതെ നമുക്കൊന്ന് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. എന്താ അച്ഛാ പെട്ടെന്ന് എന്ന് ചോദിക്കുന്നതിനുമുന്നെ അച്ഛൻ പറഞ്ഞു. ഇന്ന് നമുക്കെല്ലാർക്കും അവിടെക്കൂടാം.

ആ വാക്കുകളിലെന്തോ ഒളിഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി. അഭിയേട്ടൻ വന്നിട്ട് ഒരുമിച്ചുപോകാം എന്നു സമ്മദിക്കുമ്പോൾ അച്ഛന്റെ മുഖം എന്തൊക്കെയോ ഒളിച്ചുവെക്കുന്നുണ്ടായിരുന്നു. നീയും മോളും എന്തെങ്കിലും കഴിച്ചിരുന്നോ. ഉം എന്നവൾ മൂളി.

അച്ഛാ അച്ഛനെന്താ എന്നോട് മറച്ചുവെക്കുന്നത്. അവളുടെ ആ ചോദ്യം അച്ഛനെ വല്ലാതെ നോവിച്ചു. ഒന്നും മിണ്ടാതെ മണിക്കുട്ടിയെ എടുത്തച്ഛൻ മുന്നെ നടന്നു. നടക്കുന്നതിനിടയിൽ അച്ഛൻ സ്വരം താഴ്ത്തി പറഞ്ഞു. അഭിയ്ക്ക് ചെറിയൊരാക്സിഡന്റായി. ഞെട്ടലോടവൾ നിറകണ്ണുകളോടെ അവിടത്തന്നെ നിന്നു.

[ad_1]
ഹേയ് പേടിക്കാനൊന്നൂല്ല. ചെറിയ പരിക്കേയുള്ളു. ഇനിയേതായാലും കുറച്ച് ദിവസം നമുക്കെല്ലാർക്കും ഒന്നിച്ച് നിൽക്കാം. സങ്കടംകൊണ്ടവൾക്കൊന്നും സംസാരിയ്ക്കാൻ കഴിഞ്ഞില്ല. അതിനൊപ്പം അച്ഛനൊന്നുകൂടി ഓർമ്മിപ്പിച്ചു. അമ്മയ്ക്കൊന്നും അറിയില്ല. മോള് സങ്കടപ്പെട്ടൊന്നും അറിയിക്കരുത്.

വീട്ടിലേക്ക് കയറുമ്പോൾ മണിക്കുട്ടിയെ കണ്ടമ്മ ഓടിയടത്തു വന്നു. സ്നേഹത്തോടെ മരുമകളേയും അകത്തേക്ക് വീളിയ്ക്കുമ്പോൾ സങ്കടത്തോടെ അവൾ അച്ഛന്റെ മുഖത്ത് നോക്കി. അഭിയേട്ടനെ ഓർത്തവൾക്കിരിക്കാൻ കഴിഞ്ഞില്ല. എനിക്കഭിയേട്ടനെ കാണണം എന്നും പറഞ്ഞ് അച്ഛനോട് വാശിപിടിച്ചപ്പോൾ അദ്ദേഹത്തിന് എതിർത്തുനിൽക്കാൻ കഴിഞ്ഞില്ല.

അപ്പോഴും സ്വന്തമായി ആരുമില്ലാത്ത മരുമകളുടെ കണ്ണുനീർ അച്ഛനെ കൂടുതൽ പ്രതിസന്ധിയിലാക്കി. അവളുടെ കല്യാണശേഷം ഒരാക്സിഡന്റിൽ അവളുടെ സ്വന്തക്കാരെല്ലാം മൺമറഞ്ഞു പോയതായിരുന്നു. ആ ഷോക്കിൽനിന്നവൾ മോചിതയായിട്ടില്ല. അതിനിടയിൽ ഇതും. സഹിക്കവയ്യാതെ അയാൾ പൊട്ടിക്കരഞ്ഞു.

നിർബന്ധം താങ്ങാനാവാതെ അച്ഛനവളേയും കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചു. അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കിടക്കുന്ന അഭിയേട്ടനെ കണ്ടതും അവൾ തളർന്നുവീണു. ദൈവമേ ഇതെന്തൊരു പരീക്ഷണമാണെന്നയാൾ ചങ്കുപൊട്ടിക്കരഞ്ഞു.

ഇപ്പോ വരാന്നും പറഞ്ഞിറങ്ങിയതാ. എന്നിട്ട് കിടക്കുന്ന കിടപ്പ് നോക്കിയേ അവൾ വാവിട്ടുനിലവിളിച്ചു. എത്രയാവൃത്തി തട്ടിവിളിച്ചീട്ടും അഭിയേട്ടൻ കണ്ണുതുറന്നില്ല. ആ വിളിയൊന്ന് കേട്ടില്ല. അച്ഛാ എന്റെ അഭിയേട്ടനെന്ന് അവളച്ഛന്റെ നെഞ്ചത്ത് വീണുകരഞ്ഞു.

അതിനിടയിൽ അഭിയുടെ മാമൻ അവളെ കൊണ്ടുവന്നതിലേറെ അച്ഛനെ ശകാരിച്ചു. ആ ശകാരത്തിനിടയിൽ ഇടറിവീണ സ്വരത്തിൽ അച്ഛൻ പറഞ്ഞുകേട്ടു. ഞാനവന്റെ അച്ഛനാ. എന്തൊക്കെ സഹിയ്ക്കണം ഞാൻ. ഒന്നുറക്കെ കരയാനോ പറയാനോ അനുവാദമില്ലാതെ നീറിപുകയ്യാ എന്റെ മനസ്. കൂടിനിന്നവരും അച്ഛന്റെ വാക്കുകളിൽ കണ്ണീർ വാർത്തുപോയി.

തിരിച്ച് വീട്ടിൽപോകാൻ പറയുമ്പോൾ ഇല്ലെന്നവൾ വാശിപിടിച്ചു. അഭിയേട്ടനില്ലാതെ ഞാൻ പോകില്ല. തുടര്‍ന്ന് ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടക്കുന്ന അഭിയേട്ടന് പ്രാർത്ഥനയോടവൾ കൂട്ടിരുന്നു. ഐസ്ക്രീം വാങ്ങി ടേണിങ്ങിലേക്ക് തിരിഞ്ഞ ബൈക്കിനെ പുറകിൽ നിന്നുവന്ന കാറിടിച്ച് തെറുപ്പിച്ചതായിരുന്നു.

ആ കാറ് നിർത്താതെ ഓടിമറഞ്ഞു. ഹെൽമറ്റിടാത്തതിനാൽ തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ഒരു ഞെട്ടലോടെ എല്ലാ സത്യവും അവൾ കേട്ടിരുന്നു. അമ്മ ഒന്നും അറിയാതിരിയ്ക്കാൻ അച്ഛൻ വൈകുന്നേരം വീട്ടിലേക്ക് തിരിക്കും. രോഗിയായ അമ്മയോടുള്ള അച്ഛന്റെ സ്നേഹം!.

ഈ കിടപ്പ് തുടങ്ങിയിട്ട് ആഴ്ച ഒന്നായി. അതിനിടയിൽ അവൾ ഒരു പെൺകുട്ടിയുമായി കൂട്ടായി. അവൾ ഗർഭിണിയാണ്. ഭർത്താവിന് ഒരു ശസ്ത്രക്രിയ നടത്താൻ വേണ്ടി അഡ്മിറ്റ് ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാത്തതിന്റെ പേരിൽ അവളും കൂട്ടിരിയ്ക്കുന്നു.

ഹൃദയം മാറ്റി വെച്ചാൽമാത്രമേ ആ പെൺകുട്ടിയ്ക്ക് ഭർത്താവിനെ തിരിച്ചുകിട്ടൂ. അതിനുള്ള സാമ്പത്തികം എല്ലാം വിറ്റുപെറുക്കി തരമാക്കി. പക്ഷേ ഹൃദയം ദാനം ചെയ്യാനൊരാളുവേണ്ടേ. ഈ ആശുപത്രിയിൽ ഒരു രോഗി മസ്തിഷ്ക മരണം സംഭവിച്ച് കിടക്കുന്നുണ്ടെന്നും അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുറപ്പിക്കാമെന്നുറപ്പിന്മേലാണവരുടെ ജീവിതം.

അതെന്തായാലും സമ്മതിക്കട്ടേന്നവളും പ്രാർത്ഥിച്ചു . രണ്ടുപേരും പരസ്പരം സങ്കടങ്ങളൊക്കെ പങ്കുവെച്ചു. അഭിയേട്ടന്റെ നിലയ്ക്കൊരുമാറ്റവും സംഭവിച്ചില്ല. പ്രതീക്ഷയും പ്രാർത്ഥനയും ഫലം കാണാത്തതുപോലെ. ഓരോ ദിനവും അവൾ പ്രതീക്ഷയോടെ മണിക്കുട്ടിയേയുമെടുത്ത് അഭിയേട്ടനരികിലേക്ക് ചെല്ലും.

ഒന്നുകണ്ണുതുറന്നുനോക്കാനൊരുപാട് വിളിയ്ക്കും. സങ്കടം സഹിക്കവയ്യാതെ തണുത്തുറച്ച കൈയിൽപ്പിടിച്ച് പൊട്ടിക്കരയും. നിരാശ തന്നെയായിരുന്നു ഫലം. അന്നൊരുദിവസം മൂടിക്കെട്ടിയ മുഖവുമായി അച്ഛനവൾക്കുമുന്നിൽ ചെന്നു. നീയെത്രദിവസായി ഇവിടിങ്ങനെ നമുക്കൊന്ന് വീട്ടിൽപോയി വന്നൂടെ. വേണ്ടച്ഛാ. അഭിയേട്ടനില്ലാതെ അവളുടെ ചുണ്ടുകൾ വിറച്ചു.

മോളെ അവന്റെ അച്ഛനായ ഞാനെന്തൊക്കെ സഹിയ്ക്കുന്നുണ്ട്. ഒന്നുമറിയാതൊരമ്മയുണ്ട് വീട്ടിലെല്ലാം വെച്ചുവിളമ്പി കാത്തിരിക്കുന്നു. എല്ലാം ഉണ്ടാക്കി സ്നേഹത്തോടെ വിളമ്പിവെക്കുമ്പോൾ എന്റെ നെഞ്ച് തകർന്നുപോവ്വാണ്. അതിനിടയിൽ ഉണ്ണാതെയും കുടിക്കാതെയും നീയും ഇവിടിങ്ങനെ. ചുടുകണ്ണീരച്ഛന്റെ കണ്ണുകളിൽനിന്നടർന്നു വീണു.

ദിവസങ്ങളോളം നമ്മളിങ്ങനെ കിടത്തിയിട്ടെന്താക്കാനാ. അന്നുതന്നെ തിരിച്ചെടുക്കായിരുന്നില്ലെ ഭഗവാനെ നിനക്കെന്റെ കുഞ്ഞിനെ. സങ്കടം സഹിയ്ക്കവയ്യാതെ കൊച്ചുകുഞ്ഞിനെപ്പോലയാൾ പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ടെഴുന്നേറ്റ മണിക്കുട്ടിയേയും മാറോടടക്കി അവളും പൊട്ടിക്കരഞ്ഞു.

ഇന്ന് ഡോക്ടറെന്തോ സംസാരിയ് ക്കണം എന്നുപറഞ്ഞ് മാമനെ വിളിപ്പിച്ചതുമുതൽ മാമൻ വല്ലാത്തൊരവസ്ഥയിലാണ്. എത്ര ശ്രമിച്ചിട്ടും മാമനൊന്നും വിട്ടുപറയുന്നതുമില്ല. അവളുടെ മുഖം നോക്കാൻ പലപ്പോഴും ശക്തിയില്ലാത്തതുപോലെ. ഒടുവിൽ ഒരല്പം ധൈര്യം സംഭരിച്ചതുപോലയാൾ അവളോട് സംസാരിച്ചു.

[ad_2]

അവയവ ദാനത്തെക്കുറിച്ച് മോളുടെ അഭിപ്രായം എന്താ. ഭീതിയോടെ അവൾ ചോദിച്ചു എന്താ മാമ ഇപ്പൊ ഇങ്ങനൊക്കെ. ഹേയ് നീ സങ്കപ്പടേണ്ട. ഞാൻ ചോദിച്ചൂന്നേയുള്ളു. മനസിൽതോന്നിയ ഭീതിയുടെ നിഴൽ മുഖത്ത് തെളിഞ്ഞതാലാവാം അയാൾ എഴുന്നേറ്റ് നടന്നു. ഒന്നും മനസിലാവാതെ അവൾ ചുമരിൽ തല ചായ്ച്ചിരുന്നു.

പെട്ടെന്ന് അവളെഴുന്നേറ്റ് അഭിയേട്ടനെ കാണാനുള്ള അനുവാദത്തിനായി നേഴ്സിനരികിലേക്ക് നടന്നു. അഭിയേട്ടന്റെഅരികിൽ അവളേറെനേരം കുഞ്ഞിനെയുമെടുത്ത് നിന്നു. എന്തോ നിശ്ചയിപ്പിച്ചുറപ്പിച്ചതുപോൽ അവൾ സധൈര്യം ഡോക്ടർക്കരികിലേക്ക് ചെന്നു. വേദനയോടവൾ തീർത്തു ചോദിച്ചു. ഡോക്ടർ എന്റ അഭിയേട്ടൻ ഇനി തിരിച്ചു വരില്ലെ?.

നിശബ്ദനായിരിക്കുന്ന ഡോക്ടറോട് അവൾ സമ്മതം നൽകി. എന്റെ അഭിയേട്ടന്റെ അവയവ ദാനത്തിന് എനിക്ക് സമ്മദമാണ് . നിറഞ്ഞുതുളുമ്പിയ കണ്ണുനീർ തുള്ളികൾ അവളൊപ്പിട്ടുനൽകിയ കടലാസിൽ വീണുടഞ്ഞു. സ്വീകാര്യദാതാവ് ആരെന്ന് ഡോക്ടർ അവിടത്തന്നെ കാട്ടിത്തന്നു. ദിവസങ്ങളോളം തന്റെ ഭർത്താവിന്റെ മരണവും കാത്തിരുന്നത് ആ പെൺകുട്ടിയായിരുന്നു.

അവളെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ടവൾ പറഞ്ഞു. മൂന്നുവർഷത്തെ ദാമ്പത്യം മാത്രമേ എനിക്ക് വിധിച്ചുള്ളു. നിനക്കെങ്ങനെ സംഭവിയ്ക്കാൻപാടില്ല.
മകളേയും മാറോടടക്കി അവളാ വരാന്തയിലിരുന്ന് പൊട്ടിക്കരഞ്ഞു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ ഒത്തനടുവിലാക്കിയ വിധിയ്ക്കുമുന്നിൽ.

ഇനി നിനക്ക് പരീക്ഷിക്കാനെന്റെ മോളെ എനിക്കുള്ളു എന്നും പറഞ്ഞവൾ ഒരു ഭ്രാന്തിയെപ്പോലലറിക്കരഞ്ഞു.

Radhika Baiju

LEAVE A REPLY

Please enter your comment!
Please enter your name here