Home Beauty നരച്ച മുടി പ്രകൃതിദത്തമായി കറുപ്പിക്കാനുള്ള എളുപ്പ വിദ്യ

നരച്ച മുടി പ്രകൃതിദത്തമായി കറുപ്പിക്കാനുള്ള എളുപ്പ വിദ്യ

0

നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് മൂന്നാലെണ്ണം വളരുമോ?

മുടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ അബദ്ധധാരണകളുണ്ട്. അതിലൊന്നാണ് നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വരുമെന്നത്. എന്നാല്‍ ഇത്തരം ധാരണകളുടെ ശരിയായ വശം വിശദീകരിക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റായ സുരുചി പുരി.

വെളുത്ത ഒരു മുടിയുണ്ടെങ്കില്‍ കൂടുതല്‍ വെളുത്ത മുടി പ്രത്യക്ഷപ്പെടുമെന്നതിന്റെ ലക്ഷണമാണത്. നമ്മള്‍ ഈ മുടി പിഴുതു കളഞ്ഞാല്‍ കൂടുതല്‍ വെളുത്ത മുടികള്‍ കണ്ടു തുടങ്ങും എന്നതാണ് ഈ അബദ്ധ ധാരണ വളരുന്നതിനു പിന്നില്‍. പക്ഷെ കൂടുതല്‍ നരച്ച മുടി വരാന്‍ കാരണം പിഴുതു കളയുന്നതല്ല. പകരം പ്രകൃത്യാ തന്നെയുണ്ടാവുന്നതാണ്.
ഗര്‍ഭാവസ്ഥയില്‍ മുടി കളര്‍ ചെയ്യരുത് എന്ന ധാരണ ചിലര്‍ക്കിടയിലുണ്ട്. ഇത് തെറ്റാണ്. ഡൈയില്‍ ഉണ്ടാവുന്ന അമോണിയ ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് പ്രശ്‌നമാകും. പക്ഷെ അമോണിയ ഇല്ലാത്ത ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു പ്രശ്‌നവുമില്ല.

വളരെ വിലകൂടിയ ഉല്പന്നങ്ങള്‍ മാത്രമേ മുടിയ്ക്ക് ആരോഗ്യം നല്‍കൂവെന്ന ധാരണ ചിലരിലുണ്ട്. എന്നാല്‍ നല്ല പോഷകസമ്പുഷ്ടമായ ഡയറ്റും നിങ്ങളുടെ ഊര്‍ജ്ജസ്വലതയുമെല്ലാം മുടിയെയും സംരക്ഷിക്കും.

ബിയര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടി സോഫ്റ്റാക്കുമെന്ന ധാരണ ശരിയല്ല. എന്നാല്‍ ബിയറിലെ ആല്‍ക്കഹോള്‍ മുടി ഡ്രൈ ആക്കുകയാണ് ചെയ്യുക.

ഇടയ്ക്കിടെ മുടി വെട്ടുന്നത് മുടി വേഗത്തില്‍ വളരാനിടയാക്കുമെന്ന ചിന്തയും ശരിയല്ല. ആരോഗ്യകരമായ തലയോട്ടിയാണ് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം. എട്ടോ ഒമ്പതോ ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുന്നത് അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം മുടി നരക്കുന്നതാണ്. അതിനായി ഹെയര്‍ ഡൈ വാങ്ങി പുരട്ടുന്നവരും പല വിധത്തിലുള്ള എണ്ണകള്‍ ശീലമാക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ ബാക്കിയുള്ള മുടി കൂടി നരക്കാന്‍ കാരണമാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ വളരെ ഫലപ്രദമായി മാറ്റിയെടുക്കാം.

മുടി നന്നായി കറുപ്പിക്കാന്‍ വെറും നാരങ്ങയിലൂടെ സാധിക്കും. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാരങ്ങ നീര് വെളുത്ത മുടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും സ്മൂത്തനെസ്സും വര്‍ദ്ധിപ്പിക്കും.നാരങ്ങ നീര് അതിനായി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് മനസിലാക്കാം.

തയ്യാറാക്കുന്ന വിധം-

നാരങ്ങ എടുത്ത് പിഴിഞ്ഞ് പരമാവധി നീരെടുക്കുക. ശേഷം അല്‍പം വെള്ളം നല്ലതു പോലെ ചൂടാക്കി ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കാം. വെള്ളവും നാരങ്ങ നീരും ഒരേ അളവില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഇതിലേക്ക് അല്‍പം ഓറഞ്ച് ജ്യൂസ് കൂടി ചേര്‍ക്കുന്നതാണ് അടുത്തത്. എല്ലാം നല്ലതു പോലെ യോജിപ്പിക്കണം. നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ അല്‍പം കണ്ടീഷണറും ഇതില്‍ ചേര്‍ക്കാവുന്നതാണ് ഊ ചേരുവകളെല്ലാം നല്ലതു പോലെ യോജിപ്പിക്കേണ്ടതുണ്ട്.

ഒരു സ്‌പ്രേ ബോട്ടിലില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം എടുത്ത് ഇത് അല്‍പാല്‍പമായി തലയില്‍ സ്‌പ്രേ ചെയ്യുക. ഇത്തരത്തില്‍ ആദ്യ പ്രാവശ്യം ചെയ്തത് ചെറുതായി ഉണങ്ങിക്കഴിഞ്ഞാല്‍ രണ്ടാമതും ചെയ്യുക. ഇത്തരത്തില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശേഷം തലയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് മൂടി വെക്കേണ്ടതുണ്ട്.

നിങ്ങള്‍ ഇരിക്കേണ്ടത് സൂര്യപ്രകാശം നേരിട്ട് തലയില്‍ പതിക്കുന്ന രീതിയില്‍ വേണം . ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും അത്തരത്തില്‍ ഇരിക്കണം.സണ്‍ പ്രൊട്ടക്ഷന്‍ക്രീം ദേഹത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് ദോഷമാകാതിരിക്കാന്‍ സഹായിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here