Home ഞാൻ ജോക്കർ അങ്ങനെ ഞാനും എന്റെ ഭാര്യയയും ആദ്യമായി മലപ്പുറത്ത് കാലുകുത്തി…

അങ്ങനെ ഞാനും എന്റെ ഭാര്യയയും ആദ്യമായി മലപ്പുറത്ത് കാലുകുത്തി…

0

രചന : ഞാൻ ജോക്കർ

“എടീ എനിക്ക് മാനേജരായി ജോലിക്കയറ്റം കിട്ടി. ചെറിയൊരു ട്രാൻസ്ഫാറോടെയാണെന്ന് മാത്രം.”

“അല്ല എവിടെക്കാ ട്രാൻസ്ഫർ ”

“മലപ്പുറത്തേക്കാ”

“മലപ്പുറത്തേക്കോ…
അതിലും ഭേദം ഇപ്പോഴുള്ള പഥവിയിൽ തന്നെ ഇരിക്കുന്നതാ… ”

“അതെന്താ നീ അങ്ങനെ പറഞ്ഞെ. ”

“അപ്പൊ ടീവീലും പത്രത്തിലുമൊന്നും നിങ്ങൾ വാർത്ത കാണാറില്ലേ വർഗ്ഗീയ വാദികളായ മലപ്പുറത്തേക്കുറിച്ച്. ”

“ആഹ്, ഞാനും കേട്ടിട്ടുണ്ട്.
എന്നാലും ഞാൻ ഒരുപാട് കാലം പരിശ്രമിച്ചതിന്റെ ഫലമായി കിട്ടിയ ജോലിയല്ലേ നമുക്ക് ഒന്ന് ജോയിൻ ചെയ്തുനോക്കാം. ബുദ്ദിമുട്ടായി തോന്നിയാൽ നമുക്ക് ജോലി റിസൈൻ ചെയ്ത് ഇപ്പോഴുള്ളതിലേക്ക് തന്നെ തിരുച്ചു വരാം.%

“ആഹ്, നിങ്ങളെ ഇഷ്ടം. ഞാൻ പറയാനുള്ളത് പറഞ്ഞു.”

അങ്ങനെ ഞാനും എന്റെ ഭാര്യയയും ആദ്യമായി മലപ്പുറത്ത് കാലുകുത്തി. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ഉച്ച ഭക്ഷണത്തിന് സമയമായിരുന്നു. ജോലി സ്ഥലമൊക്കെ നേരിൽ കണ്ട് അവിടെ ഉള്ളവരെ ഒന്ന് പരിചയപ്പെട്ടിട്ടാകാം ഭക്ഷണം എന്ന് കരുതി ഞങ്ങൾ ജോലിസ്ഥലത്തേക്ക് പോയി.

ഓഫീസിനുള്ളിലൂടെ ഫയലുകളുമായി ഓടിപ്പായുന്ന ഒരു ചേട്ടനോട് ഞാൻ കാര്യങ്ങൾ തിരക്കി.

“ചേട്ടൻ ഇവിടെ ജോലി ചെയ്യുന്ന ആളാണോ?”

“അതേലോ, എന്ത് വേണം. ”
പുഞ്ചിരിയോട് കുടിയുള്ള ചേട്ടന്റെ മറുപടി.

ഞാൻ വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. കൂട്ടത്തിൽ ഞാൻ അയാളെ പരിചയപ്പെട്ടികയും ചെയ്തു. അദ്ദേഹം ജാഫർ. ഇവിടുത്തെ ക്ലർക്കാണ്. ഞാൻ ഇവിടുത്തെ അടുത്ത മാനേജരാണ് എന്നറിഞ്ഞത് മുതൽ തുടങ്ങിയതാണ് ജാഫറിക്കാക്ക് ഒരു സാർ വിളി.

“സാർ, ഭക്ഷണം കഴിച്ചോ?”

“ഇല്ല ഞാൻ ഇവിടയൊക്കെ ഒന്ന് കണ്ടിട്ട് ആകാമെന്ന് കരുതി.”

“Oh’ ആയിക്കോട്ടെ, എന്നാൽ നമുക്ക് ഇപ്പോഴുള്ള മാനേജരെ ഒന്ന് പരിചയപ്പെടാം അല്ലെ?”

അങ്ങനെ ഞാൻ അയാളെ പരിചയപ്പെട്ടു. അയാളിൽ നിന്നും ജോലി സംബന്ധമായ കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഓരോന്നിനും മറുപടി തരുന്നതിനിടയിൽ സാറിന്റെ ഒരു മറു ചോദ്യം.

“അല്ല നിങ്ങൾ ഭക്ഷണം കഴിച്ചായിരുന്നോ? സംസാരത്തിനിടയിൽ ഞാനത് ചോദിക്കാൻ വിട്ടുപോയി. ”

“ഇല്ല ഞങ്ങൾ ഇതൊക്കെ ഒന്ന് ചുറ്റിക്കണ്ടിട്ട് ആകാമെമെന്ന് വെച്ചു.”

ഇത് കേട്ടതും സാർ ക്ലർക്ക് ജാഫറിനെ വിളിച്ചിട്ട് പറഞ്ഞു

“ജാഫറെ ഇവർക്ക് ഭക്ഷണത്തിനുള്ള ഏർപ്പാട് ചെയ്തുകൊടുക്ക്. ”

ശേഷം ഞങ്ങളോടായി പറഞ്ഞു.

“ഇതൊക്കെ ഇനി കാണാൻ കിടക്കുന്നല്ലേ ഒള്ളൂ. നിങ്ങൾ ആദ്യം പോയി ഭക്ഷണം കഴിക്ക്. ”

ജാഫർക്ക എവിടെ നിന്നോ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും സാർ വന്ന് ചോദിച്ചു.

“അല്ല ഇന്ന് തന്നെ ജോയിൻ ചെയ്യുന്നുണ്ടോ? ”

“ഇന്ന് ഇനി ഇല്ല, ഞങ്ങൾക്ക് ഒരു റൂം വേണമായിരുന്നു.”

“ഓഹ്, ഞാനത് മറന്നു.
ജാഫറെ… നമ്മുടെ കിരൺ താമസിച്ചിരുന്ന വീട്ടിൽ ഇപ്പൊ ആരെങ്കിലും ഉണ്ടോ. ”

“ഇല്ല സാർ” ജാഫർക്കാന്റെ മറുപടി.

“എന്നാ നീ ആ ഹൗസ് ഓണർ രാധികച്ചേച്ചിയെ വിളിച്ച് ഇവർക്ക് ആ വീടൊന്ന് കാണിച്ചു കൊടുത്തേ.. ”

അങ്ങനെ ജാഫർക്ക വിളിച്ചു വരുത്തിയ രാധേച്ചിയുടെ കൂടെ ഞങ്ങൾ വീട് കാണാൻ പോയി.അവിടേക്ക് പോകുന്നതിടയിൽ രാധേച്ചി ഓരോ കുശലം പറയാൻ തുടങ്ങി.

“എന്റെ അനിയത്തിയുടെ വീടാ അത്.അവർ ഫാമിലിയോടെ വിദേശത്താണ്. അതുകൊണ്ട് തന്നെ ഫാമിലിക്ക് മാത്രമേ ഞാനാ വീട് കൊടുക്കുകയോള്ളൂ. ഫാമിലിയാകുമ്പോ സ്വന്തം വീട് പോലെ എല്ലാം വൃത്തിയാകുന്നുമല്ലോ.
ആഹ് ചോദിക്കാൻ വിട്ട് പോയി. നിങ്ങൾ ഭക്ഷണം കഴിച്ചായിരുന്നോ?”

ദൈവമേ ഈ നാട്ടുകാരെന്താ ഇങ്ങനെ കണ്ടുമുട്ടുന്നവർക്കെല്ലാം ഒരേ ചോദ്യം “നിങ്ങൾ ഭക്ഷണം കഴിച്ചോ?” ഒരു നിമിഷം ഞാൻ മനസ്സിൽ ചിന്തിച്ചു.

“ആ കഴിച്ചു.” ഞങ്ങൾ അവർക്ക് മറുപടി കൊടുത്തു.

ഇവിടെ അടുത്തു തന്നെയാണ് വീട് എന്നും പറഞ്ഞത് നടന്ന് തുട്ടങ്ങിയതാണ് ഇതിപ്പോ അര കിലോമീറ്റർ ദൂരമായി ഇനിയും വീടെത്തിയിട്ടില്ല. നടന്നു തുടങ്ങിയപ്പോൾ മുതൽ കാണുന്നവരെല്ലാം രാധികച്ചേച്ചിയോട് ഒരേ ചോദ്യമാണ്.

“രാധികേ ആരാ അവര്?”

“അത് നമ്മടെ വാടക വീട്ടിലേക്കുള്ള പുതിയ താമസക്കാരാ… ഇവിടെത്തെ ബേങ്കിലെ പുതിയ മാനേജരാ…”

ശേഷം അവരെല്ലാം ഞങ്ങൾക്ക് ഒരു പുഞ്ചിരിയും സമ്മാനിക്കും. അങ്ങനെ അങ്ങനെ നടന്ന് നടന്ന് ഞങ്ങൾ വീട്ടിലേക്കെത്തി. ഈ അടുത്തായി ഞാൻ ഇത്ര ദുരം നടന്നിട്ടില്ല. അവിടേയാകുമ്പോ എപ്പോഴും കയ്യിൽ വണ്ടിയുണ്ടാകും രാവിലെ റൂമിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയാൽ പിന്നെ വൈകുന്നേമാണ് തിരിച്ചു വരിക ഞാൻ മാത്രമല്ല ഞങ്ങളുടെ ഫ്ലാറ്റിലും പരിസരത്തുള്ളവരുമെല്ലാം അങ്ങനെ തന്നെയാണ്. പിന്നെ ട്രാവലിംഗ് മൊത്തം വണ്ടിയിലുമാണ്. തൊട്ടടുത്ത റൂമിലുള്ളവർ പോലും ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അവരുമായി പരിചയപ്പെട്ടിട്ടുമില്ല. എല്ലാവരും സെൽഫിഷാണ്.

എന്നാൽ ഇവിടയാകട്ടെ കിലോമീറ്റർ അപ്പുറം മുതൽ പരിചയക്കാരും സൗക്യന്വേഷണവും. തികച്ചും വ്യത്യസത്മായ രണ്ട് സമൂഹം പോലെ.

അങ്ങനെ വീട്ടിലേക്കെത്തിയ ഉടൻ തന്നെ കുറച്ചു സ്ത്രീകൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ചോദിച്ചു?

“രാധേ പുതിയ താമസക്കാരണോ?”

“ആ ഉമ്മാ… “രാധേച്ചിയുടെ രാധേച്ചിയുടെ മറുപടി.

“നിങ്ങൾ എവിടുന്നാ മക്കളെ? ” പിന്നീടുള്ള അവരുടെ ചോദ്യം ഞങ്ങളോടായിരുന്നു.

“ഞങ്ങൾ ട്രിവാൻഡ്രം. ഇവിടെ ഒരു ജോലി ആവശ്യത്തിന് വന്നതാ….”

ശേഷം രാധേച്ചി അവർ ഓരോരുത്തരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അവർ അയൽവക്കക്കാരാണ്. ആയിഷുമ്മ, ആമിനതാത്ത, കാർത്യേനിയമ്മ, മേരിച്ചേച്ചി തുടങ്ങിയവരാണവർ.

“അല്ല മക്കൾ ഭക്ഷണം കഴിച്ചാര്ന്നോ?” കൂട്ടത്തിൽ നിന്നും ആമിനാത്തയുടെ ചോദ്യമായിരുന്നു അത്.

“അവർ കഴിച്ചുവത്രെ.” രാധേച്ചി അവർക്ക് മറുപടി കൊടുത്തു.

“പിന്നേയ് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞോണ്ടുട്ടോ ” എന്നും പറഞ്ഞു അവർ വീട്ടിൽ നിന്നും പോയി.

എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വീടും, സ്നേഹനിധികളായ അയൽവാസികളെയും കണ്ടപ്പോൾ ഞങ്ങൾ ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു.

വസ്ത്രങ്ങൾ എല്ലാം കരുതിയതിനാൽ തന്നെ ഞങ്ങൾക്ക് തിരിച്ചുപോവേണ്ട ആവശ്യം വന്നില്ല. ഞങ്ങൾ അവിടെ തന്നെ അന്തിയുറങ്ങാൻ തീരുമാനിച്ചു. അങ്ങനെ രാത്രിക്കുള്ള ഫുഡ് വാങ്ങാൻ വേണ്ടി ടൗണിലേക്കിറങ്ങാനിരിക്കുമ്പോഴാണ് മേരിചേച്ചി ഒരു ഭക്ഷണ പൊതിയുമായി വീട്ടിലേക്ക് കയറി വരുന്നത്.

“ഇച്ചിരി ബിരിയാണിയാ…
മോൾ വന്നിട്ടുണ്ട് അതുകൊണ്ട് സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ… ”

ഞങ്ങൾക്ക് നേരെ നീട്ടിയ ഭക്ഷണപൊതി വാങ്ങി നന്ദിയറിച്ച് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് പുറത്ത് നിന്നും ഒരു കുട്ടിയുടെ വിളി കേട്ടത്.

“ചേട്ടാ… ചേട്ടാ… ”

വാതിൽ തുറന്ന നോക്കിയപ്പോൾ ഞങ്ങൾക്ക് നേരെ മിട്ടായിപ്പൊതിയുമായി നിൽക്കുന്ന അയിഷാത്തതയുടെ മോനാണ്.

“ഉപ്പ ഗൾഫീന്ന് വന്നപ്പോൾ കൊണ്ടു വന്നതാ…
ഉമ്മ നിങ്ങൾക്ക് തരാൻ പറഞ്ഞു.” എന്നും പറഞ്ഞ് അത് ഞങ്ങളുടെ കയ്യിൽ തന്ന് അവൻ വീട്ടിലേക്കോടി.

ഇതെല്ലാം കഴിച്ചുകൊണ്ട് ഞാനും എന്റെ ഭാര്യയും തമ്മിൽ പരസ്പരം പറഞ്ഞു. ഇത്രയൊക്കെ ആഥിത്യമര്യാദയും, മത സൗഹാർദ്ധവും കാത്തുസൂക്ഷിക്കുന്ന ഈ ജനതയെ എന്തിനാണ് ഒരു തല്പര കക്ഷികൾ #വർഗ്ഗിയവാദികൾ എന്ന് വിളിക്കുന്നത്. എത്ര ആലോചിച്ചിട്ടും ഇക്കാര്യം മനസ്സിലായതേയില്ല. എനിക്ക് മാത്രമല്ല ഈ മലപ്പുറത്തെ നേരിട്ടറിയുന്ന ഒരാൾക്കും ഇവിടെയുള്ളവരെ വർഗ്ഗിയവാദികൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here