Home ആമി ഞാൻ അന്നെ പറഞ്ഞതാ ഇവളെ കെട്ടണ്ടാന്നു …അന്ന് അവനു ഇവളോട് സഹതാപം .അനുഭവിച്ചോ…

ഞാൻ അന്നെ പറഞ്ഞതാ ഇവളെ കെട്ടണ്ടാന്നു …അന്ന് അവനു ഇവളോട് സഹതാപം .അനുഭവിച്ചോ…

0

രചന : ആമി

“അതെങ്ങനാ …ഇന്നും നിയവനെകുറിച്ചു ചിന്തിച്ചിരിക്കുവല്ലേ …പിന്നെയെങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയും …ഇറങ്ങിപ്പോ ഈ മുറിയിൽനിന്നും “കണ്ണേട്ടൻ ദേഷ്യത്തോടെ അത് പറഞ്ഞുകൊണ്ട് എന്നെ മുറിയിൽനിന്നും തള്ളി .കണ്ണേട്ടൻ കതക് അടച്ചു .എന്റെ മുന്നിലേക്ക് അച്ഛനും അമ്മയും കടന്നുവന്നു .

“ഞാൻ അന്നെ പറഞ്ഞതാ ഇവളെ കെട്ടണ്ടാന്നു …അന്ന് അവനു ഇവളോട് സഹതാപം .അനുഭവിച്ചോ ”

അമ്മയുടെ സംസാരം എന്നെയൊരുപാട് സങ്കടത്തിൽ ആഴ്ത്തി .അമ്മയുടെ വാക്കുകൾകേട്ട് കണ്ണേട്ടൻ കതക്‌തുറന്നു പുറത്തേക്കുവന്നു .

“അമ്മ അമ്മയുടെ കാര്യംനോക്ക് …അവളെന്റെ ഭാര്യയാണ് .മറ്റാരും അവളെയൊന്നും പറയാൻ നിൽക്കേണ്ട ”
കണ്ണേട്ടന്റെ വാക്കുകൾകേട്ട് അമ്മ മുറിയിലേക്ക് നടന്നു .

“ആമി ….വാ ഇവിടെ ”

എന്റെ കൈയില്പിടിച്ചു കണ്ണേട്ടൻ മുറിക്കുള്ളിൽ കയറി കതകടച്ചു .നിറഞ്ഞൊഴുകിയ എന്റെ മിഴികൾ തുടച്ചുകൊണ്ട് കണ്ണേട്ടൻ പറഞ്ഞു .

 

“ആമി …ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരുമില്ല .നീ സ്നേഹിച്ചയാൾ ഒരിക്കലും തിരികെവരില്ല .അയാൾ മരിച്ചു മണ്ണായി .എല്ലാമറിഞ്ഞു നിന്നെ വിവാഹം ചെയ്തയാളാണ് ഞാൻ .എല്ലാവരുടെയും ഇഷ്ടക്കേട് ഏറ്റുവാങ്ങി .അത്‌ നിന്നോടുള്ള ഇഷ്ടംകൊണ്ടാണ് …നീയെന്റെ ഭാര്യയാണ് .ഒരുപാട് കടമകൾ നിനക്കുണ്ട് .ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നവനെ പരാജയപെടുത്തല്ലേ ”

കണ്ണേട്ടന്റെ വാക്കുകൾ എനിക്ക് ഒരുപാട് സങ്കടം തന്നു .ജീവിതത്തിന്റെ അന്ത്യംവരെ കൂട്ടായി നിൽക്കുന്നവനെ മനസ്സുകൊണ്ടുപോലും പരാജയപ്പെടുത്താൻ ശ്രമിക്കരുതെന്നും എനിക്ക് തോന്നി .ഒരു ക്ഷമാപണത്തോടെ ഞാൻ ആ കാൽക്കലേക്കു വീണു .പുതിയൊരുജീവിതം ഇവിടെത്തുടങ്ങാൻ ഞാനെന്റെ മനസ്സിനെ പ്രാപ്തമാക്കി .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here