Home Article ആഗ്രഹിച്ചത് ആൺകുട്ടി, ലഭിച്ചത് പെൺകുട്ടി; ആറുദിവസക്കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

ആഗ്രഹിച്ചത് ആൺകുട്ടി, ലഭിച്ചത് പെൺകുട്ടി; ആറുദിവസക്കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

0

ജയ്പൂർ∙ അഞ്ച് ആൺകുട്ടികൾക്കുശേഷം പിറന്ന പെൺകുട്ടിയെ മണ്ണിൽ കല്ലിട്ടുമൂടി മാതാപിതാക്കൾ കൊലപ്പെടുത്തി. ആറു ദിവസം മാത്രം പ്രായമുള്ള കുട്ടിയെയാണു രാജസ്ഥാനിൽ ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മാതാപിതാക്കളായ വീരം ലാൽ (40), സോറം ബായി (35) എന്നിവരെ അറസ്റ്റു ചെയ്തു.

അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഇവർക്കുള്ളത്. ആറാമതായി മറ്റൊരു ആൺകുട്ടിയെയും കൂടെ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ ഇരുവർക്കും ജനിച്ചതു പെൺകുട്ടിയാണ്. ഈ മാസം അഞ്ചിനായിരുന്നു പ്രസവം. ചൊവ്വാഴ്ച ഡിസ്ചാർജ് വാങ്ങിയ ഇവർ യാത്രാമധ്യേ കുഞ്ഞിനെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. കുഞ്ഞിന്റെ ശരീരത്തിലേക്കു കല്ലുകൾ കയറ്റിവയ്ക്കുന്നതു ശ്രദ്ധയിൽപെട്ടവർ വിവരം പൊലീസിൽ അറിയിച്ച് ഇവരെ പിടികൂടുകയായിരുന്നു.

കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു. ലോക ബാലികദിനത്തിലായിരുന്നു സംഭവം. പെൺഭ്രൂണഹത്യ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണു രാജസ്ഥാൻ.

LEAVE A REPLY

Please enter your comment!
Please enter your name here