Home Anaswara Adithyan റോസിന്റെ ഈ പോരായ്മകൾ എബി നന്നായി മുതലെടുക്കുന്നുണ്ട്…

റോസിന്റെ ഈ പോരായ്മകൾ എബി നന്നായി മുതലെടുക്കുന്നുണ്ട്…

0

രചന : Anaswara Adithyan

” അദൃശ്യ കാമുകി “

കുറച്ച് ദിവസമായി ഭയങ്കര ടെൻഷനിൽ ആയിരുന്ന എബി ഇന്നലെ മുതൽ പുതു ജീവൻ കിട്ടിയ പോലെ ഉല്സാഹമാണ്. ഒരാഴ്ചയായി കിടപ്പറയിൽ പോലും റോസിനെ തിരിഞ്ഞു നോക്കാതിരുന്ന എബി
ഇന്നലെ ബെഡ് റൂമിൽ കെട്ടി മറിഞ്ഞു. ഒരാഴ്ചയായി റോസും ഭയങ്കര ടെൻഷനിൽ ആയിരുന്നു. കാരണം എബി മര്യാദയ്ക് ഒന്ന് മിണ്ടുന്നുപോലുമില്ല.

പക്ഷെ റോസിന് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. അതങ്ങനെയാണ്, കല്യാണം കഴിഞ്ഞ് നാല് വർഷമായി,മകൾ ലിയ കുട്ടിക്ക് മൂന്ന് വയസ്സായി. ഈ നാല് കൊല്ലത്തിനിടയ്ക്ക് ഒരു പരാതിയും പരിഭവവുമായും റോസ് എബിയുടെ അടുത്ത് പോയിട്ടില്ല.

തോട്ടത്തിൽ മത്തായിയുടെയും ഭാര്യ മറിയാമ്മ മത്തായിയുടെയും ഒറ്റ മോളാണ് റോസ്. ഒറ്റ നോട്ടത്തിൽ തനി മാലാഖ.

റോസ് കാണാൻ സുന്ദരിയാണ്, പക്ഷെ അത്രയ്ക്ക് ഓപ്പൺ അല്ല, അവളെങ്ങനെയാണ് വളർന്നത്, അല്ലെങ്കിൽ അവളെ അങ്ങനെയാണ് മത്തായി വളർത്തിയത്. പക്ഷെ റോസ് എനെർജിറ്റിക് ആണ്. എന്തെങ്കിലും സന്തോഷം ഉണ്ടായാൽ അവള് തുള്ളി ചാടി നടക്കും. അവളെ പറ്റിക്കാനും എളുപ്പമാണ്, എന്ത് പറഞ്ഞാലും വിശ്വസിച്ചോളും.

റോസിന്റെ ഈ പോരായ്മകൾ എബി നന്നായി മുതലെടുക്കുന്നുണ്ട്. രാപ്പകലില്ലാതെ ഫോണിൽ ചാറ്റ് ചെയ്യുമ്പോൾ ഓഫീസ് കാര്യമാണ്, പ്രോഗ്രാം സ്റ്റഡി ആണ്, അങ്ങനെ ഓരോ നുണകൾ പറഞ്ഞ് എബി റോസിനെ പറ്റിച്ചു. എബിയുടെ അവോയ്‌ഡിങ് ഒരുപാട് വിഷമമുണ്ടാക്കുമ്പോൾ റോസ് ചിലപ്പോൾ വീട്ടിൽ പോയി രണ്ട് ദിവസം നിക്കും. ഇത്രയൊക്കെയേ ഉള്ളൂ അവൾ.

പക്ഷെ ഇപ്പോൾ രണ്ടുപേരും ഹാപ്പിയാണ്, എബി സ്നേഹത്തോടെ പെരുമാറാൻ തുടങ്ങിയപ്പോൾ റോസ് ഹാപ്പിയായി. മൂന്ന് മാസമായി ചാറ്റിങ് മാത്രമായിരുന്ന അദൃശ്യ കാമുകിയെ നാളെ കാണാൻ പോകുന്നസന്തോഷത്തിൽ എബിയും ഹാപ്പിയാണ്.

രാത്രി വെളുക്കുവോളം റോസിന്റെ ഉറക്കം കെടുത്തി പത്തു മണിവരെ കിടന്നുറങ്ങിയ എബി കുളിച്ചൊരുങ്ങി മീറ്റിങ്ങിനു റെഡിയായി. ഉള്ളതിൽ നല്ല ഡ്രസ്സ്‌ ഇട്ട് അവളെ കാണാൻ പോകുമ്പോൾ അത് കൗതുകത്തോടെ നോക്കി നിന്ന റോസിനോട് ഒരു പുഞ്ചിരിയോടെ എബി പറഞ്ഞു.

” ഒരു മീറ്റിംഗ് ഉണ്ട്, കമ്പനി ഒഫീഷ്യൽസ് മാത്രമുള്ളതാ, ചിലപ്പോൾ പ്രൊമോഷൻ കിട്ടാൻ സാധ്യതയുണ്ട് ”

ഇത് കെട്ട റോസ് ആ വീട് മുഴുവനും തുള്ളി ചാടി നടന്നു. എബി തിരിച്ചു വരുമ്പോൾ സർപ്രൈസ് കൊടുക്കാനായി എന്തെങ്കിലും സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കാൻ വേണ്ടി അവൾ കിച്ചണിൽ കയറി.

നഗരത്തിലെ കാമുകി കാമുകന്മാർക് വേണ്ടി പ്രത്യേകം നിർമ്മിച്ച ഒരു കഫെയിൽ മൂന്ന് മാസമായി താൻ കാത്തിരുന്ന തന്റെ ഓൺലൈൻ കാമുകിക്കായി കാത്തിരിക്കുകയാണ് എബി . പൊന്ന്‌ മോളെ, നിന്നെ ഞാനിന്നു പിഴിയും.എബി മനസ്സിലോർത്തു. ബി ക്ലാസ്സ്‌ തീയേറ്ററിൽ സിനിമ തൊട്ട്, ബീച്ചും പാർക്കും വരെ ജീവയുടെ ലിസ്റ്റിലുണ്ട്. അവർ തമ്മിൽ ചാറ്റിംഗിലാണ്..

അവളുടെ അവസാന മെസ്സേജ്

” തണുത്തഒരു ഷാംപെയ്ൻ ഓർഡർ ചെയ്തോളൂ, ഒരു പത്തു മിനിറ്റ്,ഞാനെത്തും ”

കാമുകി പറഞ്ഞ ഷാംപെയ്ൻ ഓഡർ ചെയ്ത് എബി വെയിറ്റ് ചെയ്തു. കൃത്യം പത്തു മിനിറ്റ്, ജീവയ്ക്ക് പുറകിലായി അവൾ നടന്നെത്തി.

” ഹായ് എബി ”

കേട്ട് പരിചയമുള്ള ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എബിയൊന്നു ഞെട്ടി. അത് റോസിന്റെ അമ്മയാണ്, മറിയാമ്മ. താൻ മൂന്ന് മാസമായി കൊണ്ടുനടന്ന തന്റെ അദൃശ്യ കാമുകി. എബി ഞെട്ടി,

” യെസ്, മറിയാമ്മ മത്തായി, നിന്റെ അമ്മായിയമ്മ, എന്താ ഞെട്ടിയോ ”

ഞെട്ടി വിറച്ച എബി ഒരു സ്റ്റെപ് പുറകോട്ട് പോയി

” മോനെ എബി ,ഞാൻ റോസിനെ വിളിച്ചിരുന്നു, അവൾ നല്ല തെരക്കിലാ, പ്രൊമോഷൻ വാങ്ങി വരുന്ന നിനക്കൊരു സർപ്രൈസ് തരാൻ, അത് നീ അവിടെ ചെല്ലുമ്പോൾ കണ്ടാൽ മതി. ഇതിപ്പോ ഞാൻ നിനക്ക് തരുന്ന സർപ്രൈസ് ആണ്, ലൈഫിൽ ഇനി ഇങ്ങനെയൊരു മീറ്റിംഗ് ഇല്ലാണ്ടിരിക്കാൻ ”

പറഞ്ഞു തീർന്നതും എബി ഓർഡർ ചെയ്ത ഷാംപെയ്ൻ എടുത്ത് മറിയാമ്മ എബിയുടെ തലക്കടിച്ചു. നുര പതയുന്ന ഷാംപെയ്ൻ അവിടെ ചിന്നി ചിതറി.

LEAVE A REPLY

Please enter your comment!
Please enter your name here